നിങ്ങള്‍ നിങ്ങളുടെ ചിന്തകള്‍ അല്ല – ആന്റെണി പുത്തന്‍പുരയ്ക്കല്‍ (Antony Puthenpurackal)

ഒരു നദിയുടെ തീരത്ത് ഇരിക്കുന്ന ഒരാളെ സങ്കല്‍പ്പിക്കൂ. നദിയിലെ ചലനങ്ങളെ അയാള്‍ ശ്രദ്ധിക്കുന്നു. വെള്ളം ഒഴുകുന്നു, തിരമാലകള്‍ വരുന്നു, പോകുന്നു. ആ ഒഴുക്ക് നദിയല്ല – നദി അതിനെ വഹിക്കുന്ന ഒന്നാണ്. മനസ്സും ഇങ്ങനെ തന്നെ. ചിന്തകള്‍ മനസ്സില്‍ വരുന്നു, നിറയുന്നു, ഒഴിഞ്ഞുപോകുന്നു. എന്നാല്‍ ആ ചിന്തകളെ നോക്കിക്കാണുന്ന ഒന്ന് – അത് ചിന്തയല്ല. നിങ്ങള്‍ നിങ്ങളുടെ ചിന്തകള്‍ അല്ല. മനസ്സിലൂടെ ഒഴുകിപ്പോകുന്ന വാക്കുകളും ചിത്രങ്ങളും വികാരങ്ങളും നിങ്ങളല്ല; അവ നിങ്ങളിലൂടെ കടന്നുപോകുന്ന അനുഭവങ്ങളാണ്. ആകാശത്ത് വന്നുപോകുന്ന […]
കേരളാ സ്റ്റോറി മിനിക്കഥ സാക്കിര്‍ – സാക്കി നിലമ്പൂര്‍

‘കേരളത്തില്‍ ഏതെങ്കിലും സ്ത്രീകളെ ബലമായിപ്പിടിച്ച് ബീഫ് തീറ്റിച്ചിട്ടുണ്ടോ?’ ‘ഇല്ല ..!’ ‘അപ്പൊ നിങ്ങളുടെ സിനിമയായ കേരളാസ്റ്റോറി കേരളത്തില്‍ നടന്ന കഥയാണോ?’ ‘അല്ല ..!’ ‘പിന്നെന്തിനാ നിങ്ങളതിന് കേരളാസ്റ്റോറി എന്ന് പേരിട്ടത്?’ ‘ഈ നെയ്യപ്പം വെളിച്ചെണ്ണയിലും പാംഓയിലിലുമൊക്കെയല്ലേ ഉണ്ടാക്കുന്നത്.? എന്നിട്ടതിനെ നെയ്യപ്പം എന്ന് വിളിക്കുന്നില്ലേ..? അതേപോലെ മൈസൂര്‍പഴവും മൈസൂര്‍പാക്കും രാമശ്ശേരിഇഡ്ഢലിയും തലശ്ശേരി ബിരിയാണിയും ഒക്കെ എല്ലായിടത്തും ഉണ്ടാക്കുന്നുണ്ടല്ലോ. മാത്രമല്ല കണ്ണൂര്കാര് ഉണ്ടാക്കുന്ന കപ്പ കൊണ്ടുള്ള കോഴിക്കാല് എന്ന വിഭവം കണ്ടിട്ടില്ലേ..? അപ്പൊപ്പിന്നെ ഉത്തരേന്ത്യയിലെ ആളുകളെ വെച്ച് കേരള സ്റ്റോറി […]
മരണമെനിക്കു നല്‍കിയത് – പ്രമീളാദേവി…

എന്നെ കാണുമ്പോള്‍ പുറം തിരിഞ്ഞു നടന്നിരുന്ന കൂട്ടുകാര്‍.. ഇന്നെന്നെ കാണാന്‍ വന്നു, കൈയിലൊരു റീത്തുമായി. അതെന്റെ മാറില്‍ വച്ചപ്പോള്‍ എനിക്ക് ശ്വാസം മുട്ടി. മണിക്കൂര്‍, ദിവസക്കണക്കുകള്‍ വച്ച് ഓരോ മാസവും എന്നെ പകുത്തുകൊണ്ടിരുന്ന എന്റെ മക്കള്‍.. അവര്‍ എന്റെ വായില്‍ അരിയും പൂവുമിട്ടപ്പോള്‍ എനിക്ക് ഓക്കാനം വന്നു! എന്നെ വേണ്ടെന്നു പറഞ്ഞു മറ്റൊരാളെ തിരഞ്ഞുപോയ എന്റെ ഭാര്യ.. അവള്‍ ഒരു റോസാപ്പൂവ് എന്റെ നെഞ്ചില്‍ സമര്‍പ്പിച്ചു. അതിന്റെ മുള്ളു കുത്തിക്കയറി എന്റെ കരള്‍ മുറിഞ്ഞു.. ചോരയിറ്റു! അതിരു […]
Supercilious – Leelamma Thomas, BOTSWANA

I do not raise my voice, I raise my brow. That is enough to rearrange the room. You speak in borrowed confidence, pressed suits of certainty, while your words beg for a spine. I have seen crowns made of air, and thrones balanced on applause. They tremble easily. Your smile is educated, polished like a […]
അറിയേണ്ടത് – മാലൂര്‍ മുരളി –

ഏതൊന്നുമൊത്തുവാഴുന്നിടത്തല്ലയോ പ്രകൃതി സന്തുലന നിയമങ്ങള്‍ പാലിപ്പത് ? മര്‍ത്യന്‍ കരഗതമാക്കിയെന്നല്ലതു മര്‍ത്യനെ മര്‍ത്യന്‍ വിഴുങ്ങി ജീവിപ്പതും … യാതൊന്നും സര്‍വ്വസമത്വമായ് വാഴുവാന്‍ പ്രകൃതിയാമമ്മ കല്പിച്ചതല്ലോ യിഹം? പാല്‍മുലക്കണ്ണും കടിച്ചുമുറിച്ചു നീ പീഡനാലമ്മതന്‍ ചങ്കും തകര്‍ക്കയോ……? കയ്യെത്തുംദൂരത്തു കിട്ടിയതൊക്കവേ കാശാക്കി സൗധങ്ങളേറെയുണ്ടാക്കിയും ! കാടത്വചിന്തയ്ക്കിരുട്ടു കൂട്ടി യതില്‍ കേമരായാടിത്തിമിര്‍ക്കുന്നു സര്‍വ്വഥാ…….! സൂരുനുംചന്ദ്രനും നക്ഷത്രജാലവും തന്നോടടുക്കുകില്‍ വെട്ടിപ്പിടിക്കുവാന്‍ കോപ്പുകൂട്ടീടും പെരും കഴുകക്കണ്ണന്‍ മര്‍ത്യനല്ലാതെ ആരുണ്ടീയുലകത്തില്‍…..? വിദ്യകൊണ്ടുയരങ്ങള്‍ താണ്ടിപ്പിടിച്ച നീ വിശ്വത്തിലെങ്ങും തിളങ്ങിനില്ക്കുന്നവന്‍…..! വിശ്വനാശത്തിനൊരുബോംബിനാല്‍ത്തന്നെ വിശ്വവിളക്കുകെടുത്താനൊരുങ്ങുന്നവന്‍…..! സ്വന്തമിരിപ്പിടം നോക്കാതെ നാശത്തെ സ്വന്തമാക്കീടാന്‍.ശ്രമിക്കുന്ന […]
കയ്യടിക്കുന്നവരെല്ലാം, നമ്മുടെ ഉന്നതി കാംക്ഷിക്കുന്നവരല്ല – കലാ പത്മരാജ്

നമ്മുടെ കൂടെ നില്‍ക്കുന്നവരെല്ലാം നമ്മുടെ കൂട്ടുകാരോ, നമുക്കായി കയ്യടിക്കുന്നവരെല്ലാം, നമ്മുടെ ഉന്നതി കാംക്ഷിക്കുന്നവരോ ആകണമെന്നില്ല. ചിരിച്ചുകൊണ്ട് കടക്കല്‍ കത്തി വയ്ക്കുന്നവരുമുണ്ടാവും. സ്വന്തം അനുഭവങ്ങളില്‍ നിന്നു മാത്രമല്ല, മറ്റുള്ളവരുടെ അനുഭവങ്ങളില്‍ നിന്നും കൂടി, പാഠങ്ങള്‍ പഠിക്കുവാന്‍ നമുക്കാകണം. ഇന്നലെവരെ കൂട്ടുചേര്‍ന്ന് ഒപ്പം നിന്നവര്‍ ഇന്ന് മറുകണ്ടം ചാടില്ല എന്നുറപ്പിക്കരുത്.. പറയാവുന്നതും പറയേണ്ടതും തിരിച്ചറിയണം. വാക്കുകള്‍ സന്ദര്‍ഭത്തിന് ചേര്‍ന്നതായിരിക്കണം. നമ്മുടെ വാക്കും പ്രവര്‍ത്തിയും ശുദ്ധമാവുക എന്നതാണ് പ്രധാനം. നാം സ്വയമറിയുക… പരിസരമറിയുക… ഒത്തിരി ഇഷ്ടത്തോടെ നല്ലൊരു ശുഭദിനം ആശംസിക്കുന്നു ശുഭദിനം […]
ജീവിതത്തിലേയ്ക്ക് നോക്കാത്തവര്‍ – ജോസ് ക്ലെമന്റ്

നാം ഈ ഭൂമിയില്‍ വസിക്കാന്‍ തുടങ്ങിയിട്ട് എത്ര നാളായി. എന്നിട്ടും ഈ പ്രകൃതിയുടെ വശ്യതയും സൗന്ദര്യവും പ്രത്യേകതകളും ആസ്വദിക്കാന്‍ നമ്മില്‍ എത്ര പേര്‍ക്ക് കഴിഞ്ഞിട്ടുണ്ട്? കാര്‍മേഘങ്ങള്‍ ഒഴുകി നീങ്ങുന്നത്, നനഞ്ഞ ഭൂമിയെ നോക്കി മഴവില്ലുകള്‍ ചിരിക്കുന്നത് ,ഉദയ സൂര്യന്റെ നിറശോഭ ഭൂമിക്ക്അലങ്കാരമാകുന്നത് ,അസ്തമയ സൂര്യന്റെ താളാത്മക സൗന്ദര്യം സന്ധ്യകളെ മോഹനമാക്കുന്നത്,തിരയൊടുങ്ങാത്ത കടല്‍ അതിന്റെ പ്രൗഢ സൗന്ദര്യം കൊണ്ട് മിഴികളില്‍ അത്ഭുതം നിറയ്ക്കുന്നത്,നദികളും കാട്ടുചോലകളും കിലുക്കാംപെട്ടികളെപ്പോലെനിറസാന്നിധ്യമാകുന്നത് ….. പ്രകൃതിയൊരുക്കുന്ന സൗന്ദര്യത്തിന്റെ ഈ മേലാപ്പ് ആസ്വദിക്കാനും ഉള്‍ക്കൊള്ളാനും നാളിതുവരെ […]
ചിത്രങ്ങളില്‍ മാത്രം കാണുന്ന അവസ്ഥ – ശ്രീകല മോഹന്‍ദാസ്

കുഞ്ഞുവാവയെ ഒക്കത്തെടുത്തു അയല്‍വക്കത്തേക്കു പാലു വാങ്ങാന്‍ പോകുന്നു മുത്തശ്ശിയമ്മ.. ഇത് നിത്യവും ഉള്ള പതിവു സംഭവ മായിരിക്കും. രാവിലെ കുഞ്ഞുണര്‍ന്നു കരച്ചില്‍ തുടങ്ങുമ്പോള്‍ സാന്ത്വനിപ്പിക്കുവാന്‍ ഇതു പോലെ മുത്തശ്ശി എടുത്തു കൊണ്ടു നടക്കുന്ന ശീലമുണ്ടാവും. കാരണം കുഞ്ഞിന്റെയമ്മക്കു വീട്ടില്‍ പിടിപ്പതു പണിയുണ്ടല്ലോ.. മുറ്റമടിക്കണം, പാത്രങ്ങള്‍ തേക്കണം ചോറും കറിയും വെച്ചുണ്ടാക്കണം… അതും വിറകടുപ്പിലാവും പാചക മൊക്കെ.. ശരിക്കുണങ്ങാത്ത വിറക് അടുപ്പില്‍ വെച്ചു ഊതിയൂതി കത്തിക്കുന്ന പാട് അമ്മ ക്കല്ലേ അറിയൂ…. പലപ്പൊഴും കഞ്ഞി വെക്കുന്നത് മുറ്റത്തു കൂട്ടിയ […]
ഉറക്കവണ്ടി – സുനിത ഗണേഷ് (Sunitha Ganesh)

ആനന്ദ പൊതുവേ യാത്രകളില്‍ ആളുകളെ കാണാറേയില്ല…ചിന്തകളുടെ നിഗൂഢ വനങ്ങളിലൂടെ തീവണ്ടിയുടെ വേഗത്തിലും, ശ്വാസത്തിലും, കിതപ്പിലും പാഞ്ഞും, ഇഴഞ്ഞും, പിടിച്ചിട്ടും, കുടഞ്ഞെറിഞ്ഞും, ചിലപ്പോള്‍ സ്വയം ചിരിച്ചും, കരഞ്ഞും, ഒക്കെ ചിലപ്പോള്‍ ഇറങ്ങേണ്ട സ്റ്റോപ്പും മറന്നു പോകും. യാത്രാസമയം സ്വപ്നത്തിലൂടെ നിസ്വയായി കഴിഞ്ഞു കൂടാം എന്നത് അവള്‍ക്ക് ആനന്ദദായകമാണ്. യാത്രക്കിടയില്‍ കാണുന്ന കുഞ്ഞുങ്ങളുടെ പുഞ്ചിരി മാത്രമേ ആനന്ദ വിസ്മൃതിയില്‍ നിന്നും പുറത്തേക്കു കൊണ്ട് വരാറുള്ളൂ…ട്രെയിനിലെ രാത്രി യാത്ര…അതിലും ആനന്ദകരം ( എസി ആണെങ്കില്‍ മാത്രം/ കുറച്ചു ബൂര്‍ഷ്വാസം അതില്‍ ഉണ്ട്) […]
പരീക്ഷാക്കാലം: ആത്മവിശ്വാസത്തോടെ നേരിടാം – അഡ്വ. ചാര്‍ളി പോള്‍

പഠനം കഴിഞ്ഞ്, പരീക്ഷകളിലേക്ക് പ്രവേശിക്കുകയാണ് വിദ്യാര്‍ത്ഥികള്‍. കുട്ടികള്‍ക്ക് മാത്രമല്ല മാതാപിതാക്കള്‍ക്കും അധ്യാപകര്‍ക്കും പരീക്ഷക്കാലം ടെന്‍ഷന്‍ കാലമാണ്.ചെറിയ ടെന്‍ഷന്‍ ഉള്ളത് നല്ലതാണ്. അധികം ആകുന്നത് ആപത്തും. തങ്ങളുടെ ഭാവി ,പഠനം ,ജോലി ,ഉയര്‍ച്ച എന്നിവയെല്ലാം ഒരു പരിധിവരെ പരീക്ഷകളിലൂടെയാണ് തീരുമാനിക്കപ്പെടുന്നതെന്ന തിരിച്ചറിവ് കുട്ടികള്‍ക്ക് വേണം. എന്നാല്‍ മറ്റുള്ളവര്‍ കുട്ടികളുടെ ടെന്‍ഷന്‍ വര്‍ധിപ്പിക്കുന്ന സമീപനങ്ങള്‍ സ്വീകരിക്കുത്. സാന്ത്വനം പകരുന്ന കൗണ്‍സിലര്‍മാര്‍ :- പരീക്ഷാക്കാലത്ത് മാതാപിതാക്കളും അധ്യാപകരും കുട്ടികള്‍ക്ക് സാന്ത്വനം പകരുന്ന കൗണ്‍സിലര്‍ മാരായി മാറണം. കുട്ടികളുടെ പിരിമുറുക്കം വര്‍ദ്ധിപ്പിച്ചാല്‍ നല്ല […]
പവിത്രന്‍ കാലവും കാഴ്ചയും – ജയരാജ് പുതുമഠം (Jayaraj Puthumadhom)

ഫെബ്രു. 26, പവിത്രശൂന്യതയില്‍ ഒഴുകിയ രണ്ട് പതീറ്റാണ്ട്. ജനിമൃതികളെ തഴുകി ഒഴുകിപ്പോയവരില്‍ ഏറെ മനസ്സില്‍ തറച്ച ഒരു സുഹൃത്തായിരുന്നു എനിക്ക് പവിത്രന്‍. ഹൃദയവാടിയില്‍ നിന്ന് പിഴുതെറിയാനാകാത്ത വിധം വിസ്മയങ്ങള്‍ വിതറിയ അപൂര്‍വ്വവ്യക്തിത്വത്തിന്റെ സൗന്ദര്യധാമം. മലയാള ചലച്ചിത്ര ആഖ്യാനങ്ങളില്‍ പുത്തന്‍ ഭാവുകത്വം തുന്നിച്ചേര്‍ത്ത ധിക്കാരി. വിടപറയുമ്പോള്‍ കേവലം 55 വയസ്സുമാത്രം പ്രായമുണ്ടായിരുന്ന പവിത്രന്റെ ആയുര്‍ദൈര്‍ഘ്യം ഇത്രമതിയായിരുന്നോ എന്നൊരു പരിഭവം സ്രഷ്ടാവിനോട് ചോദിക്കണമെന്ന് ആഗ്രഹിക്കുന്ന കുറേപേരെങ്കിലും ഇവിടെ ഇപ്പോഴും ജീവിതം തുടരുന്നുണ്ട് എന്നറിയുമ്പോള്‍ ചിന്തകള്‍ക്കുപോലും നൊമ്പരം. ഊഷ്മളമായ പുത്തന്‍ സിനിമാസങ്കല്‍പ്പങ്ങള്‍ […]
അമൃതം ഗമയ – ജയന്‍ വര്‍ഗീസ്

കാല്‍വരിയിലെ കല്‍ക്കൂമ്പരങ്ങളില്‍ കരച്ചിലിന്റെയും പല്ലുകടിയുടെയും ദീനാരവങ്ങള്‍ ! മരണ വേദനയുടെ മയക്കങ്ങളില്‍ മനുഷ്യാവസ്ഥയുടെ വിലാപങ്ങള്‍ ! അപരനെ ആക്രമിച്ചു കൊല്ലുന്നതില്‍ ആനന്ദം കണ്ടെത്തുന്ന വ്യവസ്ഥിതിയുടെ പടയാളികള്‍ അധികാര രാഷ്ട്രീയത്തിന്റെ ആലയാണികള്‍ പിടയ്ക്കുന്ന പച്ച മാംസത്തില്‍ അടിച്ചു കയറ്റി ആനന്ദിക്കുന്നു. അവരുടെ ആരവങ്ങളില്‍ ചോരയും കണ്ണീരും ചാലിച്ച് കവിതയെഴുതി കാലം ചോദിക്കുന്നു: ദാനമായി ജീവന്‍ പേറുന്ന ഭൂമിയുടെ തിരിവെട്ടമേ, നിനക്ക് കൊളുത്താന്‍ കഴിയാത്ത വിളക്കണയ്ക്കുവാന്‍ നീയാര്? ആര് നിനക്ക് അവകാശം തന്നു ? കുറുനരികള്‍ […]
സര്‍ഗ്ഗാത്മകതയും AI-യും: ഒരു വിശകലനം – ഉദയചന്ദ്രന്‍ (Udayachandran)

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) ഒരു ദേവതയോ അതോ രാക്ഷസനോ? ഉത്തരമില്ലാത്ത ചോദ്യങ്ങളുയര്‍ത്തി ഈ സാങ്കേതികവിദ്യ പലപ്പോഴും നമുക്ക് നേരെ കൊഞ്ഞനം കുത്താറുണ്ട്. എന്നാല്‍ വൈകാരികമായ ഈ പുകമറ മാറ്റിനിര്‍ത്തി യാഥാര്‍ത്ഥ്യത്തെ നാം വസ്തുനിഷ്ഠമായി വിശകലനം ചെയ്യേണ്ടതുണ്ട്. AI സൃഷ്ടിക്കുന്ന സാഹിത്യം ‘പട്ടിണിയുടെ മണ്ണില്‍ നിന്നല്ല, യന്ത്രത്തില്‍ നിന്നാണ്’ എന്ന നിരീക്ഷണം അങ്ങേയറ്റം സപ്ഷടവും വസതുനിഷ്ഠവുമാണ്. എങ്കിലോ? യന്ത്രം സ്വയം ഒന്നും സൃഷ്ടിക്കുന്നില്ല എന്നതല്ലേ യാഥാര്‍ത്ഥ്യം? മനുഷ്യന്‍ പകര്‍ന്നുനല്‍കിയ കോടിക്കണക്കിന് വാചകങ്ങളെയും ഭാഷാഭാവങ്ങളെയും അപഗ്രഥിച്ച് വാക്കുകള്‍ കോര്‍ത്തുവെച്ചുള്ള ഒരു […]
ഒഎന്‍വി സ്മരണകള്‍ – ജോസ്‌കുമാര്‍ ചോലങ്കേരി ജര്‍മ്മനി

‘ ഇനിയും മരിക്കാത്ത ഭൂമി ! നിന്നാസന്നമൃതിയില്‍ നിനക്കാത്മശാന്തി ! ഇത് നിന്റെ (എന്റെയും) ചരമശിശ്രൂഷക്ക് ഹൃദയത്തിലിന്നേ കുറിച്ച ഗീതം. മൃതിയുടെ കറുത്ത വിഷപുഷ്പം വിടര്‍ന്നതിന്‍ നിഴലില്‍ നീ നാളെ മരിക്കവേ ഉയിരറ്റ നിന്‍ മുഖത്തശ്രുബിന്ധുക്കളാല്‍ ഉദകം പകര്‍ന്നു വിലപിക്കുവാന്‍ ഇവിടെയവശേഷിക്കയില്ലാരും ഈ ഞാനും ! ഇതു നിനക്കായ് ഞാന്‍ കുറിച്ചിടുന്നു: ഇനിയും മരിക്കാത്ത ഭൂമി ! നിന്നാസന്നമൃതിയില്‍ നിനക്കാത്മശാന്തി ! ‘ 1983 ല്‍ ‘ഭൂമിക്കൊരു ചരമഗീതം’ എന്ന കവിതയില്‍ ഒഎന്‍വി ഭൂമിക്കുവേണ്ടി, നമുക്കുവേണ്ടി കുറിച്ചിട്ട […]
നിര്‍മ്മിതബുദ്ധിയും സാഹിത്യത്തില്‍ അതുയര്‍ത്തുന്ന ചോദ്യങ്ങളും – ഉണ്ണിക്കൃഷ്ണന്‍ അരിക്കത്ത്

സാഹിത്യലോകത്ത് നിര്‍മ്മിതബുദ്ധിയുടെ (AI) വരവ് ഒരു സാധാരണ സാങ്കേതിക മാറ്റമല്ല. അച്ചടിയന്ത്രം കണ്ടുപിടിച്ച ജോഹാനസ് ഗുട്ടെന്‍ബെര്‍ഗ് എഴുത്തിനെയും അതിനേക്കാള്‍ കൂടുതലായി വായനയേയും ജനാധിപത്യവല്‍ക്കരിച്ച് വിജ്ഞാനസമ്പാദനത്തി9െറയും, സാഹിത്യത്തി9െയും വ്യവസ്ഥതന്നെ മാറ്റിമറിച്ചു. നി4മ്മിതബുദ്ധിയുടെ വരവ് സാഹിത്യത്തിലും, സംസ്‌കാരത്തിലും അതിലും വലിയൊരു വഴിത്തിരിവാണ് എന്ന് വേണം കരുതാന്‍. സൃഷ്ടിപരമായ എഴുത്തിനെ ജനാധിപത്യവല്ക്കരിക്കുകയാണ് നിര്‍മ്മിതബുദ്ധി എന്ന് പറയുമ്പോള്‍ അത് സാഹിത്യത്തിന് ഗുണകരമാണോ എന്നുകൂടി പരിശോധിക്കേണ്ടിയിരിക്കുന്നു. ചരിത്രം നമ്മെ പഠിപ്പിക്കുന്നത് ഓരോ ജനാധിപത്യവല്‍ക്കരണത്തിനും ഒരു സന്നിഗ്ദ്ധഘട്ടവും ഉണ്ടെന്നതാണ്. നിര്‍മ്മിതബുദ്ധി ഉപയോഗിച്ചുള്ള സൃഷ്ടി സര്‍വ്വസാധാരണമാവുമ്പോള്‍ സാഹിത്യം […]