ഹേമയ്ക്ക് ആ ദിവസത്തെ പ്രഭാതം തന്നെ അത്ര ശരിയായിട്ട് തോന്നിയില്ല.
കാരണം , ഉമ്മറത്തെ വാതിൽ തുറന്നതും രണ്ടു കാക്കൾ തമ്മിൽ കൊത്തു കൂടി അതിലൊന്നിൻ്റെ പ്രാണൻ പാതി തീരാറായി
അത്
പിടഞ്ഞ് വീണത് അവളുടെ മുന്നിലായിരുന്നു
അവൾ കുളിച്ച് തലയിൽ തോർത്തും കെട്ടിയിട്ട്
കിണ്ടിയിൽ വെള്ളമെടുത്ത്തുളസിക്ക് വെള്ളമൊഴിക്കാൻ വന്നതായിരുന്നു.
ആ കാഴ്ച്ച കണ്ട് മനസ്സാകെ അസ്വസ്ഥമായി
എൻ്റീശ്വരാ… എന്താ ഇത്
ഇന്നത്തെ ശകുനം നല്ലതല്ലല്ലോ…
രണ്ടു ദിവസമായിട്ട് രഘു വേട്ടൻ വിളിച്ചിട്ടുമില്ല
എന്തു പറ്റി ?
അവൾ ഓരോന്നു പിറുപിറുത്ത്
പൂജാമുറിയിൽ ഫോട്ടോയ്ക്ക് വിളക്കു വെക്കവേ
കത്തിയ തിരി വളരെ പെട്ടെന്നു തന്നെ കെട്ടു.
ആരോ ഊതിക്കെടുത്തിയ പോലെ.
ഹൊ, കാറ്റടിക്കാൻ കണ്ട നേരം
അല്ലെങ്കിലേ മനസ്സ് ശരിയല്ല,
അവൾ വീണ്ടും ആ തിരി കത്തിച്ചു
അവൾ തിരിഞ്ഞു നടക്കവേ
ആകുലമായ മനസ്സോടെ ഒന്നു തിരിഞ്ഞു നോക്കി
വിളക്ക് തിരികൾ രണ്ടും കെട്ടു
കരിന്തിരിയായിരിക്കുന്നു.
അടുത്ത ദിവസം വിളിക്കാമെന്നു പറഞ്ഞ് വെച്ചതാ രഘുവേട്ടൻ
അടുത്ത മാസം വരാൻ നോക്കാം ന്നും നിന്നെയും മക്കളെയും ഇങ്ങോട്ടു കൊണ്ടു വരാമെന്നും
റെഡിയായി നിൽക്കണമെന്നും
മക്കൾക്ക് സന്തോഷമാകട്ടെ
ഇവിടെ കുറച്ച് നല്ല സ്ഥലങ്ങളിലൊക്കെ കറങ്ങാനുണ്ട്
നമുക്ക് അടിച്ചു പൊളിക്കണം.
ഓ, ശരി, ശരി .
എന്താ നിനക്ക് സന്തോഷമായില്ലേ
പിന്നേ, സന്തോഷം പറഞ്ഞറിയിക്കാൻ വയ്യ
രഘുവേട്ടാ…
കുറച്ച് ദിവസമാണെങ്കിലും
പഴി കേൾക്കാതെ
സ്വസ്ഥമായിട്ട് കഴിയാലോ..
ഓക്കെ, നീ വിഷമിക്കണ്ട
ഞാനില്ലേ കൂടേ..
ഈ ഒരു വാക്കുമതി എനിക്ക്
എല്ലാവരുടെ മുന്നിലും പിടിച്ചു നിൽക്കാൻ.
നിങ്ങൾക്കെന്നെ വിശ്വാസമല്ലേ രഘുവേട്ടാ
അതെന്താ. ഇപ്പോ അങ്ങനെ ഒരു ചോദ്യം ?
ഒന്നുല്ല, നിങ്ങൾക്കറിയാലോ
എൻ്റെ അമ്മാവൻ്റെ മകൻ
വേണുച്ചേട്ടനെ
ഞങ്ങൾ കളിച്ചു വളർന്നവരാ..
പിന്നീട് അവനെന്നോട് പ്രണയമോ മറ്റോ,
ഞാൻ പറഞ്ഞു എനിക്ക് നിങ്ങളെ അങ്ങനെ കാണാൻ വയ്യാ… ന്ന്
അതോടെ അവൻ പിന്മാറി
പിന്നീട് നമ്മുടെ വിവാഹത്തിനൊക്കെ അവൻ എല്ലാ കാര്യത്തിനും മുൻപന്തിയിലാ-
കുറച്ചു കാലങ്ങളായിട്ട് ഞാനീ പഴി കേൾക്കുന്നു
എന്താ കാര്യം
അത് നീ പറഞ്ഞില്ലല്ലോ
ഒരു ദീർഘനിശ്വാസത്തോടെ അവൾ പറഞ്ഞു പറയാം.
നമ്മുടെ മൂത്ത മകനില്ലേ നന്ദു
അവനെ നിങ്ങളുടെ മകനല്ലാന്ന്
വേണുച്ചേട്ടനാ അവൻ്റെ അച്ഛൻ എന്ന്
എന്ത്?
എനിക്കറിയാലോ അല്ലാന്ന്
അതെ, ഞാൻ മാനവും, അഭിമാനവും ഉള്ളവളാ
മാനം വിറ്റു നടക്കുന്നവളല്ലാ…
നിനക്കെന്തു പറ്റി?
ഒന്നുല്ല ഞാൻ വെക്കുന്നു
രഘു വേട്ടനോട് എന്തിനാഇതൊക്കെ ഞാൻപറഞ്ഞത് ,പറയണ്ടായിരുന്നു.
മനസ്സ് വിഷമിച്ചു കാണും
ഇനി അതാണോ വിളിക്കാത്തേ….
മോളേ… ഇത്തിരി വെള്ളം കുടിക്ക് മോളേ
ആരോ വന്ന് തളർന്ന എന്നെ തട്ടിയുണർത്താൻ ശ്രമിക്കുന്നു
ഉറക്കത്തിലെന്നോണം ഞാൻഞെട്ടി ഉണർന്നു
രഘുവേട്ടാ… രഘുവേട്ടാ
എത്ര നേരമായിട്ട് വിളിക്കുന്നു
എവിടെപ്പോയി?
എനിക്കു ചുറ്റിലും ഉള്ള ആളുകൾ ബന്ധുക്കളെന്നു പറയുന്നവർ എന്നെ ആശ്വസിപ്പിക്കുന്നു
മനോനില തെറ്റീന്നാ തോന്നുന്നത്
പിച്ചും പേയും പറയുന്നു
പാവം, ഇനി ഈ രണ്ടു പിള്ളേരേം നോക്കി വളർത്തണ്ടേ…
കുടുംബത്തിൻ്റെ പ്രതീക്ഷയല്ലേ നഷ്ടമായത്.
അവിടെ നിന്നവരോരോരുത്തരും അടക്കം പറയുന്നതെൻ്റെ കാതിൽ കേട്ടു
സൗദിയിലായിരുന്നു
ഇവളെ അങ്ങോട്ടു പോകാൻ റെഡിയായതാ..
എന്തു ചെയ്യാനാകും നമുക്ക്
വിധിയെ തടുക്കാനാകുമോ..
വാഹനാപകടമാണെന്നാ കേട്ടത്
എന്തായാലും കഷ്ടമായിപ്പോയി.
കഴിഞ്ഞ വരവിന് അമ്പലത്തിലെ ഉത്സവത്തിന് കണ്ടതാ
അന്ന് എല്ലാത്തിനും മുന്നിലുണ്ടായിരുന്നവൻ
നല്ലൊരു സ്വഭാവായിരുന്നു
ആരും ഇഷ്ടപ്പെട്ടു പോകും
അയൽവാസി കല്യാണി അമ്മ പറഞ്ഞു
ഇനി ഇവിടെ ഇവൻ്റെ അമ്മയുടെയും പെങ്ങളുടെയും ഇടയിൽ ഇത് നിൽക്കുമോ ആവോ..
അല്ലെങ്കിലേ അതിന് സ്വൊര്യം കൊടുക്കില്ല രണ്ടും
എല്ലാം ഒരാലസ്യത്തിലെന്നോണം കേട്ടു കിടന്നു.
എല്ലാം നഷ്ടമായെന്നെനിക്ക് മനസ്സിലായി
എൻ്റെ ജീവിതം കഴിഞ്ഞു.
ഇനി എന്താണെനിക്കു മുന്നിൽ
ഇരുട്ടു മാത്രം കൂരിരുട്ട്
മോളേ… അമ്മ, എൻ്റെ അമ്മ
ഞാൻ അമ്മയെ കെട്ടിപ്പിടിച്ച് വാവിട്ടു കരഞ്ഞു.
കൊച്ചു കുഞ്ഞിനെപ്പോലെ..
രാത്രി ചാറ്റൽ മഴ പെയ്യുന്നുണ്ട്
ജനാല വഴി ഞാൻ പുറത്തേക്ക് നോക്കി
രഘുവേട്ടൻ്റെ ചിത കത്തിയമരുന്നതിൻ്റെ വെളിച്ചം എൻ്റെ മുഖത്ത്
പ്രതിഫലിച്ചു
ഇളം കാറ്റ് എന്നെ തഴുകി മടങ്ങി
ഒരാശ്വാസമെന്നോണം.
രഘു വേട്ടൻ്റെ പുതിയഡ്രസ്സ് അലമാരിയിൽ നിന്ന് എടുത്ത് ഞാൻ എന്നിലേക്ക് ചേർത്തു പിടിച്ചു.
കഴിഞ്ഞ പിറന്നാളിന് അമ്പലത്തിൽ പോകുമ്പോൾ ഇടാനായിട്ട്
ഞാൻ വാങ്ങി വെച്ചതാ..
എൻ്റെ മനസ്സിന് കരുത്തു പകർന്ന പോലെ എനിക്കു തോന്നി.
എല്ലാവർക്കും തിരക്കായിരുന്നു പെട്ടെന്നു തീർക്കാനായിട്ടുള്ള തിടുക്കം.
അഞ്ചാമത്തെ ദിവസം സഞ്ചയനവും പുലകുളിയും എല്ലാം കഴിഞ്ഞു.
എല്ലാവരും മടങ്ങി.
എൻ്റെ അമ്മയും പോയി
അമ്മ കൂടെ പോരാൻ പറഞ്ഞപ്പോൾ ഞാനില്ലെന്നു പറഞ്ഞു.
വീണ്ടും കുറ്റപ്പെടുത്തലുകൾ
അത് കേട്ടു മടുത്തു,
ചെവി തഴമ്പിച്ചു.
പോരാത്തെ
പെങ്ങളുടെ ഭർത്താവിന് ഇതുവരെയില്ലാത്ത ഒരു നോട്ടവും ഭാവവും.
വേണുച്ചേട്ടൻ വന്നിട്ടുണ്ടാവുമോ..
അറിയില്ല.
ഇല്ല, ഇവിടെ നിൽക്കാനാവില്ല
ഇവരുടെ ഈ സംസാരം എൻ്റെ നന്ദുവെങ്ങാനും കേൾക്കാനിടയായാൽ അമ്മ ചീത്തയാണെന്നവൻകരുതും
ഇവരതും മുതലാക്കും
എല്ലാവരും പിറക് വശത്തെ കോലായിൽ കഥപറച്ചിലിലാ..
ഹൊ, കഷ്ടം ഈ തള്ളയ്ക്കും ഒരു ദു:ഖവും ഇല്ലേ ഈശ്വരാ..
പെറ്റ മോനല്ലേ.. മരിച്ചത്?
അവരൊക്കെ രഘു വേട്ടൻ്റെ പണത്തെയാ സ്നേഹിച്ചത്
അതു മനസ്സിലായി.
പോകണം, എവിടേക്ക് അറിയില്ല.
അതിനു മുൻപ് രഘു വേട്ടൻ്റെ ചിതയ്ക്കടുത്ത് പോയിരുന്ന് ഒരു പാട് സങ്കടങ്ങൾ പറയണം
പറയാൻ ബാക്കിവെച്ചത്..
രണ്ടു പിള്ളേരേയും കൂട്ടി അവൾ സന്ധ്യക്ക് പടിയിറങ്ങി
ആരും കാണാതെ.
ആ പടിയിറങ്ങുമ്പോൾ നന്ദു ചോദിച്ചു
നമ്മളെങ്ങോട്ടാ അമ്മേ
അച്ഛൻ്റെ അടുത്ത് പോവ്വാണോ..
എനിക്ക് കണ്ണുനീർ മാത്രമേ അവന് മുന്നിൽ നൽകാൻ കഴിഞ്ഞുള്ളൂ..
അതേ… മോനേ.. പോണം അച്ചൻ്റെ അരികെ…
നീ കുഞ്ഞനുയത്തിയെ നന്നായി നോക്കണം
മും, അവൻ നിഷ്ക്കളങ്കമായി തലയാട്ടി.
അവൾ നേരെ ചെന്നത്
വേണുവിൻ്റെ വീട്ടിലേയ്ക്കാണ്
അമ്മാവനും അമ്മായിയും മരിച്ചു അവൻ തനിച്ചാണ് താമസം
ചെറിയ ഒരു ജോലിയുമുണ്ട
കുട്ടികളെയും കൂട്ടി വാതിൽക്കൽവന്നു നിൽക്കുന്ന ഹേമയെ കണ്ട് അവനൊന്നു ഞെട്ടി.
ഹേമാ. ….നീ.
അതെ ഞാൻ തന്നെ
അകത്തേക്കു വരാമോ
തീർച്ചയായും.
മക്കൾ രണ്ടും മുറ്റത്തു കളിക്കുന്നു
നന്ദുവിനെ നോക്കി അവൾ വേണുവിനോടു പറഞ്ഞു
വേണുച്ചേട്ടാ.. ഇവനെ നല്ലോണം ഒന്നു നോക്കു
വേണുച്ചേട്ടൻ്റെ അതേ രൂപം അല്ലേ…
അവൻ്റെ മുഖം ആകെ വിളറിയ പോലെ ആയി.
അന്നൊരു ദിവസം കൗമാരപ്രായത്തിൽ അവൾ ഇവിടെ ഈ വീട്ടിൽ താമസിക്കാൻവന്നപ്പോൾ
അവൾ ഉറങ്ങിയതിനു ശേഷം അവളോടുള്ള ഇഷ്ടം കാരണം
ശരീരത്തിൽ കെട്ടിപ്പിടിച്ചു കിടന്നിരുന്നു അല്ലാതെ ഞാനൊന്നും തെറ്റായിട്ട് ചെയ്തില്ലല്ലോ ദൈവമേ…
അവൻ മനസ്സിൽ ഒരുപാടു തവണ മാപ്പു പറഞ്ഞു.
എന്തിന്, അറിയില്ല. അത് തെറ്റായിപ്പോയോ…
എന്താ.. വേണുവേട്ടാ ഞാൻ ചോദിച്ചത് കേട്ടില്ലാന്നുണ്ടോ..
അവൾ അവനെ തൊട്ടു
അവൻ പെട്ടെന്ന് ഞെട്ടിയ പോലെ ഉത്തരം പറഞ്ഞു
അതേ, അതേ.. ശരിയാ…
ഞാനിപ്പഴാ ശ്രദ്ധിച്ചത്.
ഇതാണ് കാരണം.
ഞാനിന്നു വരെ പഴി കേൾക്കാൻ കാരണം.
അവൾ അവിടെ ചെന്നാൽ ഉപയോഗിക്കുന്ന മുറിയിൽ കിടന്നു മക്കളെയും കൊണ്ട്
പുലർച്ചെ ഉണർന്ന് ആദ്യം അവിടെ പോകുമ്പോൾ രണ്ടാളും ഒന്നിച്ച് പോകാറുള്ള അമ്പലത്തിൽ പോയി.
വേണു ഉണർന്നപ്പോൾ ഹേമയെ കാണാനില്ല,
മക്കൾ നല്ല ഉറക്കമാ..
വാതിൽ ചാരിയിട്ടിരിക്കുന്നു
ഇവളെവിടെപ്പോയി?
ഒന്നും പറയാതെ.
അവിടെ സഹായത്തിനു വരുന്ന ഒരു ചെക്കൻ കിതച്ചു കൊണ്ട്ഓടി വരുന്നു
എന്താടാ… കിതച്ച് വരുന്നത്
ഓട്ടമത്സരമാണോ..
അത്, അത് എന്താ… ഡാ..
അണയ്ക്കാതെ കാര്യം പറ..
അവിടെ നമ്മുടെ അമ്പലക്കുളത്തിൽ,
അമ്പലക്കുളത്തിൽ ഒരു സ്ത്രീ ചാടി മരിച്ചു.
ആരാ… ന്ന് മനസ്സിലായോ..
മും.വേണുച്ചേട്ടൻ്റെ കളിക്കൂട്ടുകാരി.
ഹേമ…. എൻ്റീശ്വരാ… മക്കൾ
മക്കൾ ഉണർന്നാൽ ഞാനെന്തു സമാധാനം പറയും.
എന്നാലും ഇവൾ.. ഒരു നിമിഷം നാഡി ഞരമ്പുകൾ തളരുന്ന പോലെ തോന്നി.
അവര് രണ്ടാളും ഒന്നുമറിയാതെ നല്ല ഉറക്കമാ..
ആ സമയം മേശപ്പുറത്തുള്ള ടേബിൾ ലാമ്പിൻ്റെ ചുവട്ടിൽ ഒരു എഴുത്ത് ശ്രദ്ധയിൽപ്പെട്ടു.
എൻ്റെ വേണുവേട്ടന് .
എന്നും സ്നേഹം മാത്രം
എന്നെ വെറുക്കരുത്
എന്നോട് ക്ഷമിക്കണം.
ഞാൻ പോകുന്നു, എൻ്റെ മക്കളെ ഈ കൈകളിൽ ഏല്പിക്കുന്നു.
എന്ന് സ്നേഹത്തോടെ സ്വന്തം ഹേമ.
അവൻ മക്കളെ കെട്ടിപ്പിടിച്ചു കരഞ്ഞു
ഒന്നും മനസ്സിലാകാതെ അവർ രണ്ടു പേരും അവൻ്റെ മുഖത്തേയ്ക്ക് നിഷ്ക്കളങ്ക ഭാവത്തിൽ നോക്കി നിന്നു.
അച്ഛനു പിന്നാലെ അമ്മയും നഷ്ടമായെന്നറിയാൻ
ഒരുപാടു കഥകൾ പറയേണ്ടി വന്നു വേണുവിന്.
ശുഭം
വിലാസം :
സുജ ശശികുമാർ
മീത്തലെ വീട്ടിൽ (H.O),
അമ്പലപ്പൊയിൽ, നന്മണ്ട (P.O),
About The Author
No related posts.