LIMA WORLD LIBRARY

യക്ഷി – വിനോദ് കുമാര്‍ പി (Vinod kumar P)

ബാല്യകാലത്ത് മുത്തശ്ശി അയാള്‍ക്ക് ധാരാളം യക്ഷികഥകള്‍ പറഞ്ഞുകൊടുത്തു. യക്ഷിയുടെ നന്മകഥകള്‍ കേട്ടിട്ട് ആരാധന തോന്നിയ അയാള്‍ മുത്തശ്ശിയോടൊപ്പം യക്ഷി പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളിലും മുടങ്ങാതെ പോയി. യക്ഷിയെ നേരില്‍ കാണാന്‍ സാധിക്കും എന്നയാള്‍ കരുതി. യക്ഷി വന്നാലും പേടിയുണ്ടാവില്ല. കാരണം മുത്തശ്ശി കൂടെയില്ലേ! പക്ഷേ അയാള്‍ക്ക് മുന്നില്‍ യക്ഷി വന്നില്ല.

കാലം കടന്നു പോയി. അയാള്‍ യുവാവായി. മുത്തശ്ശി ഓര്‍മ്മയായി. അയാള്‍ യക്ഷിയെ മറന്നു. അല്ലേലും യക്ഷി ഒരു ഭാവന മാത്രമല്ലേ?

പ്രണയം ചൂഷണം ചെയ്ത് കാമുകിയും തൊഴിലിടങ്ങളില്‍ മേലധികാരികളും അയാളുടെ രക്തം ഊറ്റി കുടിച്ചു. കടുത്ത വേദനയിലും അയാള്‍ തളരാതെ പോരാടി. സമൂഹത്തില്‍ നിലനില്‍ക്കുന്ന അധര്‍മ്മവും അനീതിയും അയാളുടെ അവശേഷിക്കുന്ന രക്തം കൂടി ഊറ്റി കുടിക്കാന്‍ തുടങ്ങിയപ്പോള്‍ അവശനും നിരാശനുമായ അയാള്‍ക്ക് മുന്നില്‍ കോപാകുലയായി യക്ഷി പ്രത്യക്ഷപ്പെട്ടു.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px