കോടി മത,കോട്ടയം നഗരത്തിന്റെ അതിരു കാക്കുന്ന ,ഗ്രാമീണ സൗന്ദര്യവും , നാഗരികതയും
മനോഞ്ജമായ് കൈകോർത്ത്സൗഹൃദ മാധുരിയോടെ സ്വാഗതമോതുന്ന ദേശം.കവിശ്രേഷ്ഠൻ ശ്രീ.കൊട്ടാരത്തിൽ ശങ്കുണ്ണിയുടെജന്മംകൊണ്ട്ധന്യമായി,ലോകമെങ്ങും പുകൾപെറ്റ ഐതിഹ്യ മാലക്കഥകളുടെ തൂലികഉണർന്ന നാട്. വിശുദ്ധിയുടെനന്മകൾവിതറുന്നപള്ളിപ്പുറത്തുകാവും, പള്ളിമണികളാൽ സ്നേഹനാദം മുഴക്കിപ്രോജ്ജ്വലിപ്പിക്കുന്ന സെയിന്റ് .പിയൂസ് ദേവാലയവും മതമൈത്രീസന്ദേശം സമുദ്ധമായി പകരുന്ന പുണ്യദേശം.
പള്ളിപ്പുറത്തമ്മയ്ക്ക് താലപ്പൊലിയെടുത്ത താലത്തിൽ പകർന്നു കിട്ടുന്ന പായസം നൽകാൻ
തങ്ങൾക്കുംഒരു കുഞ്ഞിപ്പെങ്ങൾ വേണമെന്നുള്ളആങ്ങളമാരുടെ പ്രാർത്ഥനയുടെഫലമായാണ്അമ്മയുടെമുപ്പത്തിയേഴാമത്തെ വയസ്സിൽ ഞാൻ ജനിച്ചതത്രെ.
എന്റെ ചെറുപ്പത്തിൽ ഞാൻ കണ്ട
കോടിമതയും,കമ്പോളവൽക്കരണത്തിന്റെ പാരവശ്യത്താൽ ആത്മാവു മരിച്ചുറങ്ങി ,മൃത നയനങ്ങളുമായി കഴിയുന്ന ഇന്നത്തെ കോടിമതയുടെ നേർക്കാഴ്ചകളും തമ്മിൽഎത്രയോ വിദൂരം.
ഹരിതകാന്തി ചാലിച്ചെഴുതിയ വയലേലകളും,
തെളിനീരുമായ്കുളിരുമഴകുംനിറച്ച്നാണംകുണുങ്ങിഒഴുകിയിരുന്നകൊടൂരാറിന്റെ സമുദ്ധിയും ബാല്യത്തിൽകണ്ട മായാത്തനിറക്കാഴ്ചകളായിന്നും മനസ്സിൽ നിറഞ്ഞുനിൽക്കുന്നു.അന്നു കണ്ടചുവന്നുതുടുത്തസന്ധ്യാംബരവും,ചേക്കേറാൻ കുമരകത്തേക്ക് പറന്നു പോകുന്ന പക്ഷിജാലങ്ങളും
കോടിമതയ്ക്കഇന്ന്അന്യമായിരിക്കുന്നു.വിഷകന്യകയായി ഒഴുകുന്ന കൊടൂരാറും,പുഴയുടെ തീരത്തുള്ള വയലേലകൾ നികത്തി ഉയർന്നു വന്ന
മത്സ്യചന്തയും ,അശാന്തിയുടെ ഇരമ്പം മുഴക്കി
തലങ്ങും,വിലങ്ങും പായുന്ന വാഹനങ്ങളും മാത്രമാണ് ഇന്നിന്റെ കാഴ്ചകൾ.
പീഢനങ്ങളെപ്പറ്റി കേട്ടിട്ടേ ഇല്ലാത്ത ബാല്യമായിരുന്നുഎന്റേത്.പെൺകുട്ടിയാണെന്ന വിലക്കുകളില്ലാതെ രാവേറെ ചെല്ലുവോളം പള്ളിപ്പുറത്തു കാവിലെ പത്താമുദയക്കാഴ്ചകൾ
കണ്ടുരസിച്ചത് ,അതേ ഊർജ്ജത്തോടെ സെയിന്റ്
പീയൂസ് ദേവാലയത്തിലെ പെരുനാൾ ആഘോഷിക്കുന്നത് ,ധർമ്മശാസ്താക്ഷേത്രത്തിലെചിറപ്പുത്സവം ,എല്ലാംബാല്യത്തിലെ നല്ല സ്മരണകൾ .കൂട്ടുകാരികളുമൊത്ത് ഭയം കൂടാതെ
കൊടുരാറിന്റെ തീരത്തും,വയലേലകൾക്കിടയിലും
ഓടിക്കളിച്ചതുമൊക്കെ എങ്ങനെ മറക്കാനാവും.
കോടിമതയിലെ സ്ഥലങ്ങളധികവും പ്രശസ്തമായ ഒരു ഇല്ലത്തിന്റെയും, ബന്ധുത്വത്തിന്റെ കെട്ടുപിണർപ്പുള്ള അഞ്ചെട്ട്നായർ തറവാടുകളുടേയും, ഒരുകൃസ്ത്യൻ
ഭവനത്തിന്റെയും കൈവശമായിരുന്നു. ഇന്നതൊക്കെ ചിന്നിച്ചിതറി .കോടിമതയിലെ
താമസക്കാരിലധികവും കേരളത്തിന്റെ പല സ്ഥലങ്ങളിൽ നിന്നു ചേക്കേറിയവരും, തമിഴ് നാട്ടുകാരായ ആളുകളുമാണ്.
കോടിമതഎൻ.എസ്സ്.എസ്സ്കരയോഗം ,കുട്ടികൾക്കായുള്ളബാലസമാജംസജീവമാക്കിയതും,ബാലസമാജ ത്തിന്റെ സെക്രട്ടറിയാകാൻ സാധിച്ചതുമൊക്കെ
ഒരു ഭാഗ്യമായി ഞാൻ കാണുന്നു. കലാപരമായ കഴിവുകൾ ഉണർത്തിയെടുക്കാൻ ചെറുപ്പത്തിൽ ഒരു വേദി ലഭിച്ചു എന്നതിലുമുപരി , അന്നത്തെ കുട്ടിപ്പട്ടാളങ്ങളെല്ലാം തമ്മിൽ ഇന്നും ഊഷ്മളമായ
സൗഹൃദം മനസ്സിൽ സൂക്ഷിക്കുന്നു എന്നതാണ് സന്തോഷകരമായ മറ്റൊരു കാരൃം.
കൗമാരകാലത്തിന്റെ തുടക്കത്തിൽ കോടിമതയിൽ
നിന്നും ഒരു കിലോമീറ്റർ മാത്രം ദൂരമുളള തിരുനക്കരയിലേക്കു താമസം മാറ്റിയെങ്കിലും , ബന്ധുക്കളെല്ലാം ഇവിടെ ആയതിനാൽ വേരുകളെല്ലാം കോടിമതയിൽ തന്നെ ഇളകാതെ
ഉറച്ചു കിടന്നു.
വിവാഹശേഷം പൂർണ്ണത്രയേശന്റെ മണ്ണായ ത്രിപ്പൂണിത്തുറയും സ്വന്തം നാടായി.ഭർത്താവിന്റെ
ജോലിസംബന്ധമായിപാലക്കാട് ,തൃശൂർ.കണ്ണൂർഎന്നീ നാടുകളുടെ ഹൃദയം തൊട്ടറിഞ്ഞ് അവിടുത്തെ
പ്രകൃതിഭംഗിയും. സാംസ്കാരിക പ്പെരുമയും,,സൗഹൃദവും നുകരുവാനും സാധിച്ചത്
മഹാഭാഗ്യമായി കരുതുന്നു.
വർഷങ്ങൾക്കു ശേഷം കോടിമതയിലേക്കു തന്നെ
തിരികെ വരുവാനും ഈ മണ്ണിൽ വീടുവച്ച് താമസിക്കാനായതും പള്ളിപ്പുറത്തമ്മയുടെ അനുഗ്രഹം തന്നെയാണ്.കണ്ണൂരിലെ ശ്രീ .പോർക്കലി ഭഗവതി തന്നെയാണ് പള്ളിപ്പുറത്തു
കാവിൽ ഭഗവതി എന്നാണ് ഐതിഹ്യം.
ശങ്കുണ്ണി സ്മാരകത്തോടനു ബന്ധിച്ച് നല്ല രീതിയിൽ ഒരു ചിത്രകലാവിദ്യാലയം പ്രവർത്തിക്കുന്നുണ്ട്. താമസക്കാരിലധികവും ഇപ്പോഴും നായർ സമുദായത്തിലുള്ളവരാകയാൽ
കരയോഗവും സജീവമാണ്. വീണ്ടും അവിടെ നേതൃത്വനിരയിൽ നിന്നു പ്രവർത്തിക്കാൻ സാധിക്കുന്നതും ദേവീ കടാക്ഷം,
പുറമെ നിന്നു നോക്കുന്നവർക്കു കോട്ടയത്തെ
ബന്ധിപ്പിക്കുന്ന ഒരു പ്രദേശമെന്നല്ലാതെ യാതൊരു
പ്രത്യേകതയും തോന്നുകയില്ലെന്നുമല്ല.പേരെടുത്തു
പറയാൻ പള്ളിപ്പുറത്തുകാവും,വാഹനങ്ങൾ ഇരമ്പി
പ്പായുന്ന റോഡും, വാഹനങ്ങളുടെ ആന്തരികാവയവങ്ങൾ വിൽക്കുന്ന കുറെ സ്പെയർ പാർട്സ് കടകളും മാത്രം കാണാം ഇന്ന്. പക്ഷേ
ഏതൊരു ദേശത്തിനുമെന്ന പോലെ ഇവിടെയും
നാടിനു തുടിക്കുന്നൊരു ആത്മാവുണ്ട്.മൺമറഞ്ഞു
പോകാത്തൊരു സാംസ്കാരിക പൈതൃകമുണ്ട്.
മരിച്ചു പോയ പ്രകൃതിദേവതയുടെ നോവുകളുടെ
വ്രണപ്പാടുകളുണ്ട്.
, മർത്ത്യന് പെറ്റമ്മയും,പിറന്ന നാടും ഏറെ പ്രീയം കരമാണല്ലോ? അതുകൊണ്ട് വർണ്ണിക്കുവാനിനിയും
നൂറു വിശേഷങ്ങളുള്ള പ്രിയനാടിനെക്കുറിച്ച് ഇത്രയും പറയുവാനായത് ദേശം കാക്കുന്ന പള്ളിപ്പുറത്തമ്മയുടെ അനുഗ്രഹം ഒന്നു മാത്രം.












കൊടിമതയുടെ ചരിത്രവും സൗന്ദര്യവും. ഗൃഹാതുരത്വവും ഓർമ്മകളിൽ ചാലിച്ചെഴുതിയ മിനി സുരേഷ് അഭിനന്ദനം അർഹിക്കുന്നു . പഴയകാലത്തെ ഒരു കൊടിമതക്കാരൻ എന്ന നിലയിൽ ആയ പഴയ എം സി റോഡും, പഴയ പാലവും മഠത്തിപ്പറമ്പ് കാരുടെ വിശാല വസ്തുവകകളും പാലത്തിനപ്പുറം ഇരു പുറവും ഒന്നുമില്ലാതിരുന്ന കൃഷിയിറക്കാതിരുന്ന പാടശേഖരങ്ങളും ഇന്നെവിടെ.
അക്കാലത്തു സർഗം കലാവേദിയുടെ വാർഷികത്തിൽ മമ്മൂട്ടി ചീഫ് ഗസ്റ്റായി നമ്മുടെയിടയിൽ വന്നിരുന്നതും ഗതകാല സ്മരണകൾ മാത്രം .
നഗരം തെക്കോട്ടു പടർന്ന് വിശാലമായപ്പോൾ , ചതുപ്പുനിലങ്ങൾ ചുളുവിലക്ക് വാങ്ങി ഇക്കാലത്തു മരിച്ചു വിട്ടവർ ഭാഗ്യവാൻമാർ. ആ നാടിനോടുള്ള ഓർമ്മ നിലനിർത്താൻ. വീടു വെക്കാൻ വാങ്ങിയിട്ട 10 സെന്റ് സ്ഥലം കാടു പിടിച്ചു കിടക്കുന്നതു മാത്രം മിച്ചം !
Mathew Joys:matthoys@gmail.com