LIMA WORLD LIBRARY

മാർക്സും മൂലധനവും

A S Indira

ഏറ്റവും പ്രചാരം സിദ്ധിച്ചിട്ടുള്ള കൃതികളിലൊന്നാണ് മൂലധനം .20–ആം നൂറ്റാണ്ടിന്റെ ചരിത്രമാകെ മാറ്റി മറിച്ച മഹാഗ്രന്ഥം .ആധുനിക കാലത്തെ സാമൂഹ്യ ചലനങ്ങളെ ഏറ്റവും സ്വാധീനിച്ച പുസ്തകമാണ് “മൂലധനം “.
തൊഴിലാളി വർഗ്ഗത്തിന്റെ ബൈബിൾ എന്നും ഇതിനെ വിശേഷിപ്പിക്കാറുണ്ട്

“മാവേലി നാടു വാണീടും കാലം
മാനുഷരെല്ലാരു മൊന്നു പോലെ

സമത്വവും സത്യവും പുലരുന്ന ഒരു കാലത്തെക്കുറിച്ചു എല്ലാ മനുഷ്യരും കിനാവ് കാണാറുണ്ട് .അല്പം ചിലർ മാത്രം തിന്നും മദിച്ചും വേറെ ചിലർ നൊന്തു മരിച്ചും കഴിയുന്ന ഒരു ലോകത്തിൽ ഒരാശ്വാസമാണ് ഈ സ്വപ്നം .
വിപ്ലവം –എല്ലാം കിഴ്മേൽ മറിക്കലോ എല്ലാം താറുമാറാക്കലോ അല്ല വിപ്ലവം .സമൂഹത്തെ അടിമുടി അഴിച്ചു പണിയലാണ് .എല്ലാവരും ഒത്തൊരുമിച്ചു അച്ചടക്കത്തോടെ ചെയ്യേണ്ട ഒരു കാര്യമാണ് .
മാർക്സ് എന്ന ക്ഷീണിക്കാത്ത മനീഷിയുടെയും മഷിയുണങ്ങീടാത്ത പൊൻപേനയുടെയും ഏറ്റവും ഗംഭീരമായ സൃഷ്ടി ഏതെന്നു ചോദിച്ചാൽ അരനിമിഷമാലോചിക്കാതെ ഉത്തരം പറയാം
“മൂലധനം ”
ഏകാഗ്രമായ ,അഭംഗുരമായ കഠിനമായ അധ്വാനമാണ് ആ മഹദ് ഗ്രന്ഥത്തിന് ഭാവവും ഊർജ്ജവും രൂപവും നൽകിയത് .
മൂലധനം എഴുതാൻ വേണ്ടി അദ്ദേഹം അനുഭവിച്ച ക്ലേശങ്ങളും കഷ്ടനഷ്ടങ്ങളും ചില്ലറയല്ല .
“മൂലധനം “എഴുതാൻ അദ്ദേഹം അനുഷ്ഠിച്ച തപസ്സിന്റെ ചരിത്രം അന്നദ്ദേഹത്തോടൊപ്പമുണ്ടായിരുന്നവർ അത്ഭുതാദരങ്ങളോടെയാണ് വർണ്ണിച്ചിട്ടുള്ളത് .അനവധി രാവുകൾ പകലുകളാക്കിമാറ്റിയ ഭഗീരഥ യത്നമായിരുന്നു അത് .ആ ഗ്രന്ഥം എഴുതുന്നതിനാവശ്യമായ വിഭവങ്ങൾ ശേഖരിക്കാൻ ബ്രിട്ടീഷ് മ്യൂസിയം ലൈബ്രറിയിലെ എണ്ണമറ്റ ഗ്രന്ഥങ്ങൾ അദ്ദേഹം അതിനായി “കരണ്ട് തിന്നു ”
കടുത്ത ദാരിദ്ര്യം
കുട്ടികളുടെ രോഗവും പട്ടിണി മൂലമുള്ള മരണം സ്ഥലസൗകര്യമില്ലാത്ത വസതി ,വാടക കുടിശ്ശികയ് ക്ക് വീട്ടുടമയുടെ ശകാരം —
അദ്ദേഹത്തിന്റെ ജീവിതവും ഒരിതിഹാസമാണ് .
മൂലധനത്തിന്റെ രചനയിലേർപ്പെട്ട നീണ്ടമണിക്കൂറുകളിൽ അദ്ദേഹം ഉണ്ണാനും ഉറങ്ങാനും പോലും മറന്നു പോയി .
മൂലധനത്തിന്റെ ഒന്നാം വാള്യം —1857ൽ
രണ്ടാം വാള്യം –1885
മൂന്നാം വാള്യം –1894
മാർക്സ് ഉജ്വലമായ വ്യക്തിത്വം
മാർക്സ് ആകർഷകമായ വ്യക്തിത്വമുള്ള ഒരു മനുഷ്യനായിരുന്നു .നല്ലൊരു സ്നേഹിതൻ ,രസികനായൊരു സംഭാഷണപ്രിയൻ ,ഒന്നാന്തരമൊരു സഹൃദയൻ ,സ്നേഹ ധനനായൊരു ഭർത്താവ് ,വാത്സല്യനിധിയായ പിതാവ് .
മാർക്സിന്റെ കുടുംബം ഏത് കഷ്ടപ്പാടിന്റെ നടുക്കും ഉല്ലാസത്തോടെയാണ് ജീവിച്ചത് .
മാർക്സിന്റെ ഭാര്യ ജെന്നി ത്രിയറിലെ സൗന്ദര്യറാണിയായിരുന്നു .ജെന്നിയുടെ കഴിവുകളെക്കുറിച്ചും മാർക്സിന് വലിയ അഭിമാനമായിരുന്നു .മാർക്സിന്റെ ചിന്തകൾക്ക് രൂപം കൊടുക്കുന്നതിലും രാഷ്ട്രീയ പ്രവർത്തനത്തിൽ ഉത്തേജനം നൽകുന്നതിലും ജെന്നി വലിയ പങ്കാണ് വഹിച്ചത് .
ഏതൊരു സാധാരണക്കാരനും സമ്പൂർണ്ണ മനുഷ്യനായി വികസിക്കാൻ കഴിയണം .ഇതായിരുന്നു മാർക്സിന്റെ അഭിലാഷം .അദ്ദേഹം സ്വയം ഒരു സമ്പൂർണ്ണ മനുഷ്യനായിരുന്നു .
ഹൃദയവും ,ബുദ്ധിയും ,ആദർശവും ,പ്രയോഗവും സമന്വയിച്ച ഒരു സമ്പൂർണ മനുഷ്യൻ .

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px