അന്നും പതിവുപോലെ അനുമോൾ ചിന്തിച്ചുതുടങ്ങി. കഴിഞ്ഞവർഷത്തെ വിഷു ദിവസം മുതൽ ഇന്നുവരെ ആരെങ്കിലും വീട്ടിൽ മരിച്ചിട്ടുണ്ടോ ? അമ്മയുടെ ബന്ധുക്കളോ , അച്ഛൻറെ ബന്ധുക്കളോ അങ്ങനെ ആരെങ്കിലും.
വീണ്ടും വീണ്ടും അവൾ ഓർത്തു .മൂന്നു ദിവസം കൂടി കഴിഞ്ഞാൽ വീണ്ടും മറ്റൊരു വിഷു കൂടി വരികയാണ് .ഇത്തവണ വിഷു ആഘോഷിക്കാ തിരിക്കാൻ, അമ്മ അങ്ങിനെ ഇനി വല്ല കാരണവും പറയുമോ? ഇല്ല ..ഇല്ല… പറയാൻ വഴിയില്ല. അവൾക്ക് കുറച്ച് സന്തോഷം തോന്നി കഴിഞ്ഞ കുറച്ചു വർഷമായിട്ട് കൂട്ടുകാരെല്ലാം വിഷു ആഘോഷിക്കുമ്പോഴും അനുമോൾക്ക് മാത്രം വിഷു ഇല്ലായിരുന്നു എന്തായാലും ഇത്തവണ വിഷു ആഘോഷിക്കണം .അവൾ തീരുമാനിച്ചുറച്ചു .അച്ഛനോട് പടക്കം വാങ്ങിക്കാൻ പറയാം എന്ന് ഓർത്തുകൊണ്ട് അവൾ കുറച്ചു ദൂരെ ആഴവും ഒഴുക്കും ഉള്ള പുഴയിൽ , കുളിച്ചു കൊണ്ടിരിക്കുന്ന അച്ഛൻറെ അടുത്തേക്ക് ഓടി.
ഓടുന്ന വഴിക്കേ അവൾ വിളിച്ചുകൊണ്ടേയിരുന്നു ‘അച്ഛാ.’
മകളുടെ വിളികേട്ട് ഞെട്ടി പെട്ടെന്നുതന്നെ അവളുടെ അച്ഛൻ തിരിഞ്ഞു നോക്കി .
കാലിടറി ഒഴുക്കുള്ള പുഴയിലേക്ക് ഇനി തിരികെ എത്താത്ത വിധത്തിലേക്ക് അദ്ദേഹം യാത്രയായി. അച്ഛനോട് വിശേഷം പറയാൻ ഓടിവന്ന അനുവും അച്ഛനെ വിളിച്ചു കൊണ്ട് അച്ഛൻറെ പുറകെ ഒഴുകി .ആ പുഴക്കടവിൽ ആ സമയം അവരെ രക്ഷിക്കാൻ ആരും ഇല്ലായിരുന്നു .
About The Author
No related posts.