ടെക്നോളജി. മിനിക്കഥ സാക്കിർ – സാക്കി നിലമ്പൂർ

Facebook
Twitter
WhatsApp
Email

“ഓനാള് ബയങ്കര മോസാലേ…?”

“ആര്..?”

“ആ രാജനെയ്..”

“ഏത് രാജൻ. വടക്കേലെ… ?”

“അല്ലെയ് … ”

“നാരായണേട്ടന്റെ രാജനോ ..?”

“അല്ലെടാ… ”

“പിന്നേത് രാജൻ ?”

“അക്ഷരക്കൂട്ടത്ത്ത്തെ രാജനെയ്.!”

” അവനെന്തേയ്..?”

“ഓന് ഇഞ്ഞെ കൊറേ ചീത്ത പർഞ്ഞു. ഇഞ്ചെ എയ്ത്തേള് ബയങ്കര മോസാന്ന് പർഞ്ഞു.”

“എപ്പൊ..?”

“ഇന്നലീം മിഞ്ഞാന്നും ഒക്കെപ്പർഞ്ഞു. ”

“എവ്ട്ന്ന് ..?”

“ഫോണ്ലെയ്..”

“വിള്ച്ചോ?”

“ഇല്ല..! ”

“പിന്നെ?”

“വാട്ട്സ് ആപ്പില് .
പി എം ൽ വന്ന്ങ്ങാണ്ട് …”

“അല്ലാണ്ട് നേരിട്ടല്ല..?”

“അല്ലല്ല..! ”

“ഇജ്ജോനെ ഇത് വരെ നേരിട്ട് കണ്ട്ക്ക്ണോ…?”

“ഇല്ല. ”

“തീരെ?”

“തീരെ കണ്ട്ട്ട് ല്ല. ”

“അന്നെ ഓനും കണ്ട്ട്ടില്ല. ?”

“ഇല്ല..! ”

” ഇന്നെട്ടും ഇങ്ങള് അങ്ങട്ടും ഇങ്ങട്ടും ഒര് പാട് കച്ചറ കൂടി. ”

“കൂടി. ”

“നല്ലോണം കൂടി .. ”

“കൂടി .. ”

“അതായത് ജീവിതത്തില് ഇത് വരെ കണ്ട്ട്ടില്ലാത്ത ഒരാള് . ഒര് പഷേ ഇഞ്ഞി ഒരിക്കലും കാണാൻ സാധ്യത ഇല്ലാത്ത ഒരാള് ഇന്ന് അന്റെ കൊടും സത്രുവായി. ലേ ….?”

“ആയി..”

“അതാണ് മനേ… ടെക്നോളജിന്റെ ഒര് വളർച്ച …! ”

സാക്കിർ – സാക്കി
നിലമ്പൂർ

About The Author

Leave a Reply

Your email address will not be published. Required fields are marked *