LIMA WORLD LIBRARY

ജനാധിപത്യ രാഷ്ട്രം – A .S.Indira

അധികാരം ജനങ്ങൾക്ക് എന്ന മുദ്രാവാക്യം സാക്ഷാത്കരിക്കപ്പെടണമെങ്കിൽ ഓരോ പൗരന്റെയും അറിവും കഴിവും തുടർച്ചയായി വർദ്ധിപ്പിച്ചു കൊണ്ടിരിക്കണം .

ജനങ്ങൾ ജനാധിപത്യത്തിന്റെതായ കളിക്കളത്തിൽ ഇറങ്ങുക തന്നെ വേണം .സമൂഹത്തിന്റെ പ്രവർത്തനങ്ങളിൽ കൂട്ടുചേർന്ന് പങ്കാളികളാവുക എന്നതാണ് ആദ്യപടി .ഇതിനായി ജനകീയാസൂത്രണത്തിന്റെ അയൽക്കൂട്ട സംവിധാനം .
ഗ്രാമ പ്രദേശങ്ങളിൽ അടുത്തടുത്ത ഒരു വിളിപാട് ദൂരത്തിൽ സ്ഥിതി ചെയ്യുന്ന കുടുംബങ്ങൾ ചേർന്ന് അയക്കൂട്ടങ്ങൾ ഉണ്ടാക്കാം .ഓരോ അയൽക്കൂട്ടത്തിനും ബാലസഭ ,യുവസഭ ,വനിതാസഭ ,കുടിനീർ കമ്മിറ്റി ,റോഡ് കമ്മിറ്റി ,വൈദ്യുതി കമ്മിറ്റി ,വിദ്യാഭ്യാസ കമ്മിറ്റി ,ശുചിത്വ കമ്മിറ്റി ,ആരോഗ്യ സമതി ,കാർഷിക സംഘം ,എന്നിങ്ങനെ ആവശ്യമായ ഉപസമതികൾ ഉണ്ടാക്കി ഓരോരുത്തരും ഒന്നോ രണ്ടോ സമതികളിൽ അംഗമാണെന്ന് ഉറപ്പാക്കണം .കൂട്ടത്തിൽ പ്രവർത്തിക്കാനുള്ള പരിശീലനക്കളരികളാണ് അയൽക്കൂട്ടങ്ങളും അതിന്റെ സമതികളും .

വാർഡ്‌ തലത്തിലും പഞ്ചായത്ത്‌ തലത്തിലുമുള്ള വിദഗ്‌ദ്ധ സമതികൾ ഇവരുടെ വൈജ്ഞാനിക തലവും ഉയർത്താൻ ഉപയോഗപ്പെടും .
ജനാധിപത്യത്തിൽ ജനങ്ങൾ സദാ പഠിച്ചുകൊണ്ടിരിക്കണം .
ജനാധിപത്യം ഒരു സംസ്ക്കാരമാണ് .
ഭൂരിപക്ഷത്തിന് വേണ്ടി മാത്രമല്ല എല്ലാവർക്കും വേണ്ടിയാണ് ഭരിക്കേണ്ടത് .സമസ്ത ജനവിഭാഗങ്ങളെയും ,ഏറ്റവും ദുർബലനായ ദരിദ്രനായ ആളെ മനസ്സിൽ ഓർത്തു വേണം പൊതു തീരുമാനമെടുക്കാൻ .
അതാണ് ശ്രീ നാരായണഗുരു പറഞ്ഞത്

” അവനനാത്മ സുഖത്തിനാചരിക്കുന്നവ
അപരന് സുഖത്തിനായ് വരേണം ”
ബൈബിളിൽ 100ആടുകളെ മേയ്ച്ച ആട്ടിടയൻ 99 എണ്ണത്തിനെയും തിരിച്ചു കിട്ടി .ഒരെണ്ണത്തിനെ കണ്ടില്ല .അതിനെകൂടി തോളിലേറ്റി കൊണ്ടു വരുന്നതാണ് ജനാധിപത്യം .

ജനാധിപത്യത്തിന്റെ ഭാഗമാണ് മതനിരപേക്ഷത .
ജാതിയെക്കുറിച്ച് കോൺഷ്യസ് ആകേണ്ട കാര്യമെന്ത് ?
ഹൃദയമിടിക്കുന്നുവെന്ന് അറിയാൻ എണ്ണി നോക്കിയാൽ ആശുപത്രിയിൽ പോകേണ്ടി വരും .കണ്ടിട്ട് മനസ്സിലാക്കാത്തത് മനസ്സിലാക്കുന്ന പ്രക്രിയയാണ് ഇന്ന് നടക്കുന്നത് .
ഫ്രാൻ‌സിൽ 2004ൽ മതപരമായ ചിഹ്നം കലാലയങ്ങളിലും സ്കൂളിലും നിരോധിച്ചു പാർലമെന്റിൽ നിയമം പാസ്സാക്കി .
കാനഡയിൽ –തലപ്പാവ് ധരിച്ചു സ്കൂളിൽ വരുന്നത് വിലക്കി .അടുത്തിരിക്കുന്ന ആൾ ആരെന്ന് കോൺഷ്യസ് ആക്കാനുള്ള പ്രവണത ഇല്ലാതാക്കാൻ ശ്രമിച്ചിരുന്നു .
ജാതി ,മതം ,അത് യാഥാർഥ്യമാണെങ്കിലും അത് ഓർമ്മപ്പെടുത്തുന്നത് ,ധ്രൂവീകരണം നടത്തുന്നത് —
മതനിരപേക്ഷതയ്ക്ക് വെല്ലുവിളിയാണ് .
ഏതെങ്കിലും മതത്തെ നിരാകരിക്കലല്ല
മതം കോൺഷ്യസ് ആക്കുന്ന സമൂഹം
സമൂഹത്തെ പിന്നോട്ടാണു നടത്തുന്നതു .

ജാതി ,മത ശക്തികളുടെ കരാള ഹസ്തങ്ങളിൽ മനുഷ്യൻ ജെരിഞ്ഞമരുകയാണ് .

മനുഷ്യനാവുക എന്ന ദൗത്യം ഏറ്റെടുക്കേണ്ടതുണ്ട് .സർഗ്ഗാത്മകത നഷ്ടമാവുന്നു .

” നിങ്ങൾക്ക് നിശ്ശബ്ദമായിരിക്കാൻ അവകാശമില്ല “

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px