‘അമ്മൂമ്മേ‘,
പശുവിനെ കറന്നു കൊണ്ടിരുന്ന സുഭദ്രാമ്മ തിരിഞ്ഞു നോക്കി. ഗീതുമോളാണ്. മുൻശുണ്ഠിയു० വാശിയും സ്വല്പം കൂടുതലാണ്. എന്താണാവോ ഇന്നത്തെ വിഷയം? ചൂണ്ടുവിരലു० തള്ളവിരലു०കൂടി വട്ടത്തിലാക്കി മുറുക്കി പിടിച്ചിട്ടുണ്ട്. എന്തുപറ്റിയോഎന്തോ. പശുവിനെ കറക്കുന്നതു മതിയാക്കി സുഭദ്രാമ്മ എഴുന്നേറ്റു.
അവർ ചോദിച്ചു, “ന്തേ ന്റെ കുട്ടിക്കു പറ്റിയേ? ”
അവർ ഒന്നു പാളി ഗീതുവിന്റെ മുഖത്തേയ്ക്കു നോക്കി. കുഞ്ഞിച്ചുണ്ടെല്ലാ० കൂർപ്പിച്ച് സ്വല്പ० ദേഷൃത്തിലാണോ കക്ഷി?
ഗീതുമോൾ ഓട്ടം നിർത്തി, കിതച്ചു കൊണ്ടു ചോദിച്ചു –
അമ്മൂമ്മേ, ആ ഭരതമാണിക്യത്തില് വച്ച് അമ്മൂമ്മയല്ലേ പറഞ്ഞത് ഒരു ജീവി യേയു० ഉപദ്രവിക്കാനു०,കൊല്ലാനും പാടില്ലാന്ന് .
സുഭ८ദാമ്മയ്ക്ക് ആദ്യം ഒന്നും മനസ്സിലായില്ല.
അവർ ചോദിച്ചു : ഭരതമാണിക്യോ?
ഗീതുമോൾ അക്ഷമയോടെ പറഞ്ഞു : ങാ. ആ മത്സൃത്തിനു ചോറു കൊടുക്കണ ആ കോവിലിൽ നമ്മൾ പോയില്ലേ , അവിടെവച്ച് അമ്മൂമ്മ പറഞ്ഞത് ഓർമ്മയില്ലേ?
സുഭ८ദാമ്മയ്ക്ക് ഇപ്പോൾ കാരൃ० പിടികിട്ടി.
അവർ പറഞ്ഞു – ഓ ,അത് ഭരതമാണികൃകോവിലല്ല മോളെ. ഇരിങാലക്കുടയിലെ കൂടൽമാണികൃക്ഷേ८തമാണ്.
ഗീതുമോൾ(ദേഷൃത്തിൽ) : ങാ, ന്തായാലു० ഇപ്പോ മനസ്സിലായില്ലേ? ഇനി പറ, അമ്മൂമ്മ അങ്ങിനെ പറഞ്ഞിട്ടില്ലേ?
സുഭദ്രാമ്മ : അതെ. ശരിയാണ് മോളേ. നമ്മൾ ആരേയും ഉപദ്രവിക്കാനു०, കൊല്ലാനും
പാടില്ലാ.
ഗീതു ( കുറച്ചുകൂടി ദേഷൃത്തിൽ) : അപ്പോൾ പണ്ടു മുത്തച്ചൻ പറഞ്ഞിട്ടുണ്ടല്ലോ കൊന്നാൽ പാപം തിന്നാൽ തീരു० , എന്ന്.
എന്തെങ്കിലും ഉത്തരം കൊടുത്തേ മതിയാകൂ എന്നു സുഭദ്രാമ്മയ്ക്കു മനസ്സിലായി.
ഇന്നത്തെ വിഷയം കൈകാര്യം ചെയ്യേണ്ടതെങിനെ എന്നവർ ആലോചിച്ചു തുടങ്ങി.
അവർ പറഞ്ഞു, “അത് പിന്നെ മോളേ, നിന്റെ മുത്തച്ചൻ മത്സ്യം ഒക്കെ കഴിക്കാൻ ഇഷ്ടമുളള ആളല്ലേ. അതോണ്ട് വെറുതേ
എന്തെങ്കിലും പറയുന്നതാ. മോളതൊന്നു० കേൾക്കണ്ടാട്ടോ. അ८തയു० പറഞ്ഞു കഴിഞ്ഞപ്പോൾ ഗീതുമോൾടെ സംശയം തീർന്നെന്നു കരുതി സുഭ८ദാമ്മ സമാധാനിച്ചു. എന്നാൽ, ചുണ്ട് കൂർപ്പിച്ച് കണ്ണുരുട്ടി ചൂണ്ടുവിരലു० തള്ളവിരലു० വട്ടത്തിലാക്കി പിടിച്ച ആ കുഞ്ഞിക്കയ്യ് നീട്ടി അവൾ ഉറക്കെ ചോദിച്ചു, “ എന്നാ അമ്മൂമ്മ തന്നെ പറ, ഞാൻ ൻറെ തലേന്നു കിട്ടിയ ഈ പേനിനെ എന്താ ചെയ്യണ്ടെ? “ “വെറുതെ വിടണോ ,കൊല്ലണോ, അതോ കൊന്നിട്ടു തിന്നണോ?
ചോദ്യം പെട്ടെന്നു കേട്ടപ്പോൾ സുഭ८ദാമ്മ ആദൃ० ഒന്നന്താളിച്ചു പോയെങ്കിലും പെട്ടെന്ന് പൊട്ടിച്ചിരിച്ചു കൊണ്ട് അവർ കൊച്ചു മകളെ കെട്ടിപ്പിടിച്ചു കൊണ്ടു് ഉറക്കെ അനുമോദിച്ചു. “ വലൃ സ०ശയ०. കുട്ടിക്കു നല്ല ബുദ്ധീണ്ടല്ലോ . അതു കേട്ടപ്പോൾ ഗീതുമോൾടെ ദേഷൃ० പൊടുന്നനെ നല്ല ഭംഗിയുള്ള പുഞ്ചിരിയായി മാറി.
ആ ഭാവമാററത്തിൽ സ०തൃപ്തയായ സുഭ८ദാമ്മ മെല്ലെ അവളോട് പറഞ്ഞു – “ ൻറെ ബുദ്ധിരാക്ഷസീ…. കേൾക്ക്,
നമ്മുടെ തലയിലെ പേൻ നമ്മുടെ രക്ത० കുടിച്ചു നമ്മളെ ഉപ८ദവിക്കുന്നതല്ലേ..അപ്പോൾ തലയെല്ലാ० ചൊറിഞ്ഞു നമ്മൾ വശം കെടില്ലെ? അതോണ്ട്, നമ്മെ വല്ലാതെ ഉപദ്രവിക്കുന്ന ഈ കൊച്ചു ജീവിയെ മോള് കൊന്നോളൂട്ടോ.
പിന്നെ, മുടിയൊക്കെ എന്നും ചീകി വൃത്തിയാക്കിയാൽ പേനൊന്നു० വരില്ല.
അമ്മൂമ്മ, ഉറക്കെ, ബുദ്ധിയുള്ളവൾ എന്നു പറഞ്ഞതു കേട്ടു സന്തോഷത്തിലായ ഗീതുമോൾ ചിരിച്ചു തലയാട്ടിക്കൊണ്ട്,
മാളൂനെ വിളിച്ചു കൊണ്ടോടി.
മാളൂ, എനിക്കു ബുദ്ധിയുണ്ടെന്ന് അമ്മൂമ്മ പറഞ്ഞല്ലോ… , നല്ല ബുദ്ധിയാണെന്ന്.
ഇന്നത്തെ വിഷയം കൈകാര്യം ചെയ്തല്ലോ എന്നു സമാധാനിച്ച സുഭ८ദാമ്മ അതുകേട്ട് സ്വയം പറഞ്ഞു – “ ഉ० ! യുദ്ധം തുടങ്ങാൻ പോകുന്നേയുള്ളൂ”