LIMA WORLD LIBRARY

ഒരു രാമായണ കഥ 🫅🏼🏹 – ശ്രീകുമാരി സന്തോഷ്

രാമ രാവണ യുദ്ധം അവസാനിച്ചു. ലങ്ക സ്വതന്ത്രമായി. ഒരിക്കൽ ലക്ഷ്മണകുമാരൻ ജ്യേഷ്ട്ടനോട് പറഞ്ഞു. ഇത്ര സുന്ദരവും സമ്പന്നവുമായ ലങ്കാരാജ്യം ഭരിക്കുവാനുള്ള അവകാശം നമ്മളിൽ നിക്ഷിപ്തം.
എന്തു കൊണ്ട് അങ്ങേയ്ക്ക് ഇവിടെ രാജാവായികൂടാ? ഭരതൻ അയോദ്ധ്യയിൽ തുടരട്ടെ. നമുക്ക് ഈ മഹാ സാമ്രാജ്യം ഭരിക്കാം. എത്ര സന്തോഷ പ്രദം. പ്രിയ ലക്ഷ്മണാ സ്വർഗത്തേക്കാൾ മഹത്തരമാണ് മാതൃരാജ്യം.
അമ്മക്ക് തുല്യമാണ് മാതൃ രാജ്യം. ഏതവസ്ഥയിലും അമ്മയാണ് ‘അമ്മ. അല്ലാതെ അടുത്ത വീട്ടിലെ സുന്ദരിയെ അമ്മ എന്ന് വിളിക്കാൻ പറ്റില്ല. ജന്മം തന്ന അമ്മയും ജന്മം നാടും തുല്യമാണ്. സ്വരാജ്യത്തെ സ്നേഹിക്കണം, സേവിക്കണം ആദരിക്കണം ബഹുമാനിക്കണം.ഭക്തി ഭാവം മാത്രമാണ് ഭഗവാൻ ശ്രദ്ധിക്കുക. ഗുഹന് ഉണ്ടായിരുന്നത് പാണ്ഡിത്യം അല്ലായിരുന്നു. മറിച്ച് ഭക്തി ഭാവം ആയിരുന്നു. ദരിദ്രരിൽ ദരിദ്രരയായ ശബരിയും മറിച്ചല്ല. സമ്പത്തും സൗന്ദര്യവുമല്ല സ്നേഹത്തിനും ഭക്തിക്കും ആണ് പ്രാധാന്യം.
ജടായുവും ഹനുമാനും ഭക്തിയുടെ മകുടോ ദാഹരണങ്ങൾ തന്നെ.
അതിനാൽ ലക്ഷ്മണാ മനസ്സിനെ മലിനമാക്കാതെ നിയന്ത്രിക്കൂ. മനസ്സ് സ്ഥിരവും ഏകാഗ്രവും ആക്കാൻ ശ്രദ്ധിക്കൂ. മാതൃഭൂമിയും മാതാവും ഏതൊരു വ്യക്തിക്കും തുല്യരായിരിക്കണം 🙏

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px