LIMA WORLD LIBRARY

വിലക്കേർപ്പെടുത്തിയ വാക്കുകൾ – സാക്കി നിലമ്പൂർ

മന്ദബുദ്ധിയായ മകളെയും കൊണ്ട് ,
ഒരു അടിമയെപ്പോലെ തന്നെ ഒറ്റിക്കൊടുത്ത അഹങ്കാരികളും ഗുണ്ടകളും
ബധിരസർക്കാരിന് പാദസേവ ചെയ്യുന്നവരുമായ
ആ ക്രിമിനലുകൾക്ക് മുന്നിൽ അയാൾ അപമാനഭാരത്തോടെ നിന്നു.

തന്നെ അരാജകവാദിയെന്നും നാട്യക്കാരനെന്നും രക്തദാഹിയെന്നും വിനാശകാരിയെന്നുമുള്ള അവാസ്തവമായ കാര്യങ്ങൾ ഏകാധിപതിയെ വാചകക്കസർത്ത് കൊണ്ട് തെറ്റിദ്ധരിപ്പിച്ചവർ.

അസത്യം പ്രചരിപ്പിച്ച് സ്വേഛാധിപത്യ തീരുമാനങ്ങൾ മാത്രം എടുക്കുന്ന ഇരട്ടമുഖമുള്ള ഏകാധിപതിക്ക് തന്നെ ഒറ്റിക്കൊടുത്തവർ.

കാപട്യമില്ലാത്ത, സാമർത്ഥ്യമില്ലാത്ത നിസ്സഹായനായ താനൊഴുക്കിയത്
വെറും മുതലക്കണ്ണീരാണെന്ന് ബാലിശമായ വാചകക്കസർത്ത് കൊണ്ട് നുണ
പറഞ്ഞവർ.

നാടകം കാണിച്ച് ഒരു കളങ്കവുമേൽക്കാത്ത മന്ദബുദ്ധിയായ തന്റെ മകളെ ,
കണ്ണിൽ പൊടിയിട്ട് ലോലിപോപ്പ് കാണിച്ച് രക്തദാഹികളായ ഗുണ്ടകൾ ലൈംഗികാതിക്രമം നടത്തിയപ്പോൾ , കരിഞ്ചന്തയിൽ വില പേശി വിൽക്കുന്ന വിഡ്ഡിയായ ഒരു കഴുതയെപ്പോലെ അവരുടെ പാദസേവകനായി ഓന്തിനെപ്പോലെ സ്വഭാവം മാറുന്ന കയ്യൂക്ക് രാഷ്ട്രീയക്കാർക്ക് മുന്നിൽ അയാൾ നിന്നു.

കലാപം നടത്തി രക്തരൂഷിതമായ രക്തച്ചൊരിച്ചിലിലേക്ക് നീങ്ങാൻ അയാൾ നിസ്സഹായനായിരുന്നു.

ഒരു ശകുനിയെപ്പോലെ വന്ന് ഇവിടെ മുഴുവൻ കോവിഡ് പരത്തുന്നവരാണെന്ന അസംബന്ധം പറഞ്ഞ് വാചകക്കസർത്തിലൂടെ മകളെ തെറ്റിദ്ധരിപ്പിച്ച വിനാശകാരികൾക്കു വേണ്ടി ചരടുവലിക്കുന്ന ചാരവൃത്തി നടത്തുന്ന ദല്ലാളായ രക്തദാഹിയും
യൂസ് ലെസുമായ ആ
ക്രിമിനൽ ഗുണ്ടയെ തിരിച്ചറിയാനുള്ള വിവേകം കളങ്കമില്ലാത്ത,
ബോബ്കട്ട് ചെയ്ത മുടിയുള്ള സാമർത്ഥ്യമില്ലാത്ത പാവം തന്റെ മകൾക്കായില്ല. അവൾക്ക് അന്ന് കരിദിനമായി…!

താനൊരു നിസ്സഹായനും ഭീരുവുമായിപ്പോയി…!
എന്നും അപമാനത്തോടെ നിൽക്കുന്ന സാമർത്ഥ്യമില്ലാത്ത അടിമ.

അവരെന്ത് വേണമെങ്കിലും കൊട്ടിഘോഷിക്കട്ടെ…

ഇവിടെ , ഈ
രാജ്യത്ത് താൻ നിസ്സഹായനാണ്..!!

“വാക്കുകൾക്ക് പോലും നിരോധനമേർപ്പെടുത്തിയ രാജ്യത്ത് ഒരാർത്തനാദത്തിന് സ്വാതന്ത്ര്യമുണ്ടാവില്ലല്ലോ….”

സാക്കിർ – സാക്കി നിലമ്പൂർ

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px