ഒരു റിയാലിറ്റി ഷോ മത്സര ത്തിന്റെ അന്ത്യഘട്ടം.
അതിന്റെ വലിയ യജമാനൻ അവസാന ടാസ്ക്കിൽ അവശേഷിച്ച 6 പേരെ കമാന്റിംഗ് റൂമിലേക്ക് വിളിപ്പിച്ചു. അവിടെ ഒരു സ്റ്റാന്റിൽ 10 ലക്ഷം രൂപയുള്ള ഒരു പെട്ടി വെച്ചിട്ടുണ്ടായിരുന്നു. അതിന്റെ മുന്നിലായി
അവിടെ നിരന്നു നിന്ന 6 പേരോടായി വലിയ യജമാനൻ പറഞ്ഞു: “ഇവിടെ വച്ചിരിക്കുന്ന പെട്ടിയിൽ 10 ലക്ഷം രൂപയുണ്ട്. അവസാന റൗണ്ടിൽ വിജയിക്കുന്ന സൂപ്പർ വിജയിക്ക് ഈ തുക കഴിച്ച് ബാക്കി തുകയായ 40 ലക്ഷം രൂപ ലഭിക്കും. ഈ മത്സരത്തിൽ സൂപ്പർ വിജയി ആകുകയില്ലായെന്ന് ഉത്തമബോദ്ധ്യമുള ഒരാൾക്ക് ഈ പെട്ടിയുമെടുത്ത് പുറത്തേക്കു പോകാം.”
“ഇന്ന് 96-ാം ദിവസം. ഇനി 4 ദിവസം കൂടി മാത്രം. ”
വലിയ യജമാനൻ പറഞ്ഞു :
എല്ലാവരും പരസ്പരം നോക്കി. ആരും പെട്ടിയെടുക്കുവാൻ മുന്നോട്ടു വന്നില്ല.
6 പേരും സൂപ്പർ വിജയിയാകുമെന്നുള്ള ശുഭപ്രതീക്ഷ.
ആരും പെട്ടിയെടുത്തില്ല.
നിതാന്തമായ നിശ്ശബ്ദത തളം കെട്ടി നിന്നു.
എല്ലാവരുടെയും മനസ്സിൽ ഈ ഷോയിൽ ഞാൻ തന്ന വിജയിക്കും. അങ്ങനെ 50 ലക്ഷം രൂപ തനിക്കു കിട്ടും.
ശുഭപ്രതീക്ഷയുടെ മഹാമേരുവിന്റെ നെറുകയിൽ അവർ നിന്നു.
എല്ലാവരും മനസ്സിൽ പറഞ്ഞു.
ഇല്ല ഈ രൂപ എനിക്കുവേണ്ട.
ആരും ആ പെട്ടിയെടുത്തില്ല.
കമാന്റിംഗ് ആമിൽ നിന്നും അവർ കടന്നുപോയി.
അവസാനം ആരും പ്രതീക്ഷിക്കാത്ത ദിൽഷാ പ്രസന്നൻ സൂപ്പർ വിജയി ആയി
50 ലക്ഷം രൂപയും ഫലകവും അവർക്കു കിട്ടി.
മറ്റ് അഞ്ചു പേരും വായിൽ
ചൂണ്ടുവിരൽ കടിച്ചു ആകാശത്തേക്ക് കണ്ണുമിഴിച്ച്, അണ്ടി കളഞ്ഞ അണ്ണാൻ കണക്കെ നിന്നു –
“ഹോ! കഷ്ടമായിപ്പോയി
10 ലക്ഷം രൂപയുള്ള ആ പെട്ടിയെടുത്തിരുന്നെങ്കിൽ …. പത്തുലക്ഷം രൂപയെങ്കിലും കിട്ടുമായിരുന്നു. എന്നു മാത്രമല്ല ഒരു ബുദ്ധിമാന്റെ ബുദ്ധിപൂർവ്വമായ വിജയമെന്ന് ജനം ( പ്രേക്ഷകർ) പുകഴ്ത്തുമായിരുന്നു.
ഈ മത്സരത്തിൽ രണ്ടു പേർക്ക് സമ്മാനം കിട്ടിയെന്ന ഖ്യാതിയും പരക്കുമായിരുന്നു.
പക്ഷെ .
ഹോ! എന്തൊരു ബുദ്ധിമോശം !!!
വീട്ടിലെ കട്ടിലിൽ കിടന്ന് ബ്ലെസ്സിയും ലക്ഷമി പ്രിയയും സൂരജും മറ്റും മച്ചിൽ കറങ്ങിക്കൊണ്ടിരുന്ന ഫാനിലേക്ക് നോക്കി മിഴിച്ചിരുന്നു.












