ഞാനും വാസുവും വിനോദും ദുബായ് അനിയും…
മാർക്സിസ്റ്റ് പാർട്ടിയുടെ വെട്ടുറോഡ് ബ്രാഞ്ച് കമ്മിറ്റിക്ക് കീഴിൽ മൂന്ന് ഡി.വൈ.എഫ്.ഐ യൂണിറ്റുകളാണ് ഉണ്ടായിരുന്നത്…
ആ മൂന്ന് യൂണിറ്റുകളിലെ വെട്ടുറോഡ് യൂണിറ്റിൽ ഞാനും തെക്കേമുക്ക് യൂണിറ്റിൽ വിനോദും കാവോട്ട് മുക്ക് യൂണിറ്റിൽ വാസുവും സെക്രട്ടറിമാരായിരുന്നു…
ഞാനും വിനോദും വാസുവും പള്ളിക്കൂടത്തിലും ട്യൂഷൻ സെന്ററിലും ഒരേ ക്ലാസിൽ പഠിച്ചവരാണ്…
ആ ഞങ്ങളും അനിയും മാർക്സിസ്റ്റ് പാർട്ടിയുടെ ബ്രാഞ്ച് കമ്മിറ്റിയിലും ഒന്നിച്ചു പ്രവർത്തിച്ചു…
ദുബായ് അനി സ്കൂളിലും ട്യൂഷൻ സെന്ററിലും വേറേ ക്ലാസിലായിരുന്നു…
എന്നാൽ ഫ്രണ്ട്സ് ക്ലബിന്റെ
സെക്രട്ടറി ഞാനും പ്രസിഡന്റ് അനിയുമായിരുന്നു…
ലൈബ്രറിയുടെ സെക്രട്ടറി ഞാനും പ്രസിഡന്റ് അനിയുമായിരുന്നു…
ഡി.വൈ.എഫ്.ഐയുടെ യൂണിറ്റ് സെക്രട്ടറി ഞാനും പ്രസിഡന്റ് അനിയുമായിരുന്നു…
ഡി.വൈ.എഫ്.ഐയുടെ പഞ്ചായത്ത് കമ്മിറ്റിയിലും ഏര്യാ കമ്മിയിലും ഞങ്ങൾ നാലു പേരും ഒന്നിച്ചുണ്ടായിരുന്നു…
ഞങ്ങൾ ആത്മാർത്ഥ സുഹൃത്തുക്കൾ ജീവിതമാർഗ്ഗം തേടി പലയിടത്തായി പിരിഞ്ഞു…
വിനോദ് അമേരിക്കയിലും
വാസു ഒമാനിലും
ഞാനും അനിലും ദുബായിലും ചേക്കേറി…
ഇരുപത് വർഷത്തിന് ശേഷം തിരുവോണ സമ്മാനമായി ഞങ്ങൾ കണ്ടുമുട്ടി…
ഒരുപാട് കഥകൾ പറഞ്ഞു…
രാഷ്ട്രീയ സംഘട്ടനങ്ങൾ,
തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ,
പാർട്ടിയുടെ പതിമൂന്നാം കോൺഗ്രസിന്റെ ഓർമ്മകൾ,
രാഷ്ട്രീയ എതിരാളികളെ ഓടിച്ചിട്ട് തല്ലിയത്,
ഇപ്പോൾ അവരുമായി ചങ്ങാത്തത്തിലായത്
അങ്ങനെയങ്ങനെ ഒരുപാട് ഓർമ്മകൾ പങ്കുവെച്ചു…
ഞാനൊഴിച്ച് മൂന്നു പേരും ഇപ്പോഴും പ്രവാസികളാണ്…
ഈ ഓണം ഈ കണ്ടുമുട്ടലിലൂടെ ധന്യമായി………………………………………
_____ഉല്ലാസ് ശ്രീധർ
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏













