പ്രണയം ഇന്ന് – എം.തങ്കച്ചൻ ജോസഫ്

Facebook
Twitter
WhatsApp
Email

എന്താടി നിനക്ക് പറയാനുണ്ടെന്ന് പറഞ്ഞത്.. ശാലിനി നിമിഷയെ നോക്കി പുഞ്ചിരിയോടെ ചോദിച്ചു.
എന്റെ കല്യാണം ഉറപ്പിച്ചടീ… നിമിഷ കയ്യിലിരുന്ന പുസ്തകങ്ങളെ ഒന്നുകൂടി
മാറോട് ചേർത്ത്‌പിടിച്ചുകൊണ്ട് പറഞ്ഞു.
ശാലിനി- അപ്പോൾ നിങ്ങളുടെ പ്രണയം?
നിഷ- ഏത്?.. ആ ജോൺസനുമായുള്ളതോ?..
ശാലിനി- അതല്ലടീ…വിമലും നീയും തമ്മിലുള്ളത്.
ഓ..അതൊരു വൺവേ അല്ലേ, എനിക്കങ്ങനെ ആരോടും പ്രണയമൊന്നുമില്ലടീ..പ്രണയം എന്നത് എന്താണെന്ന് പോലും എനിക്കറിയില്ല. പിന്നെ നമ്മുടെ ഈ പഠനകാലത്ത് എന്തെല്ലാം ചിലവുകളാണ്…അതുകൊണ്ട് അവൻ പിന്നാലെ നടന്നപ്പോൾ ഒന്നു കണ്ണടച്ചു എന്നു മാത്രം. ഇനി അവനെയൊന്ന് ഒഴിവാക്കാൻ എന്താണ് ഒരു വഴി.അതിനാണ് നിന്നോട് കാണണന്ന് പറഞ്ഞത്.
നീ പേടിക്കണ്ട അതിനൊക്കെ വഴിയുണ്ടെന്നേ..ശാലിനി കൂട്ടുകാരിയെ സമാധാനിപ്പിച്ചു. പിന്നെ അവളെ ചേർത്തു പിടിച്ചുകൊണ്ട് എന്തൊക്കെയോ രഹസ്യങ്ങൾ കാതുകളിൽ പറഞ്ഞു…
പിറ്റേന്ന്‌ പതിവായി വിമലിനെ കാണാറുള്ള, കോളേജ് അങ്കണത്തിലെ ആ പൂവാകചോട്ടിൽ നിഷ അവനെകണ്ടുമുട്ടിയപ്പോൾ, സ്നേഹത്തോടെ അവൾ പറഞ്ഞു, ഡാ..ഇന്ന് എന്റെ പിറന്നാളാണ് ഞാൻ രണ്ടു ബോട്ടിൽ മാങ്കോഫ്രൂട്ടി കൊണ്ടുവന്നിട്ടുണ്ട് നമുക്കൊരു ജൂസ് ചലഞ്ച് നടത്തിയാലോ? ഇന്ന് എന്റെ ജൂസ് നിനക്ക് തരും നാളെ നീ എനിക്ക് ഇതേ നേരത്ത് തരണം മറന്നു പോകാതെ, മറന്നു പോയാൽ നീ തോറ്റു ന്താ..
ഇത് കേട്ടതും അവന്റെ തലയിൽ ഒരു വെള്ളിടി വെട്ടി. അവൻ എന്തോ ഓർത്തു കൊണ്ടു നിന്നപ്പോൾ അവൾ അവനു നേരെ ജൂസ്ബോട്ടിൽ നീട്ടിക്കൊണ്ടു സ്നേഹത്തോടെ പുഞ്ചിരിച്ചു.
ഡീ….എന്റെ ഒരു ബുക്ക് ഞാൻ ക്ലാസ്സിൽ മറന്നു.നീ വെയ്റ്റ് ചെയ്യൂ ഞാനിപ്പോൾ വരാം.അതും പറഞ്ഞുകൊണ്ട് വിമൽ പെട്ടന്ന് അവിടെ നിന്നും ക്ലാസിലേക്ക് ഓടിപ്പോയി.
കുറച്ചു നേരം കാത്തു നിന്നെങ്കിലും അവനെ കാണാതായപ്പോൾ നിഷ ഒരു വല്ലാത്ത ഭാവത്താൽ മന്ദഹാസം പൊഴിച്ചുകൊണ്ട് അവിടെനിന്നും നടന്നുമറഞ്ഞപ്പോൾ നിറയെ പൂത്ത ആ വാകമരത്തിൽ നിന്നും രണ്ടു പൂവിതളുകൾ താനേ കൊഴിഞ്ഞു വീണു.
പിന്നീട് വിമലിനെ നിഷ ഫോണിൽ വിളിച്ചു നോക്കിയെങ്കിലും ഒരിക്കലും കിട്ടിയില്ല.
🌹

About The Author

Leave a Reply

Your email address will not be published. Required fields are marked *