LIMA WORLD LIBRARY

ചെറു കഥ. രാമനുണ്ണി. – ശ്രീകുമാരി സന്തോഷ്‌

രാമനുണ്ണി അതാണ് അവന് കോവിലകത്തെ തമ്പുരാൻ ചാർത്തി കൊടുത്ത പേര്. അധികമാർക്കും തമ്പുരാൻ പേരുവെച്ചിട്ടില്ല. രാമനുണ്ണി ഉണ്ടായ സമയം ജോത്സ്യ പ്രവചനം വെച്ച് ദേശത്തിനും തമ്പുരാനും അതിഗംഭീരം ആണുപോലും.
ചെറുമൻ കുട്ടിക്ക് തമ്പുരാൻ പേര് വെച്ചിരിക്കുന്നു. പോരേ പൂരം. രാമാനുണ്ണിയുടെ ജന്മം ആഘോഷപൂർണ്ണമായിരുന്നെങ്കിലും കീഴാ ള സംബ്രദായത്തിൽ തന്നെ അവൻ വളർന്നു. കാടും മേടും കയറിയിറങ്ങി പുസ്തക സഞ്ചിയുമായി പള്ളിക്കൂട വാതിലിലും കുറച്ചു സമയം ചിലവിടും.
യോദ്ധാ സിനിമയുടെ ഷൂട്ടിങ് പാലക്കാട്‌ നടക്കുന്ന സമയം. ഉർവശിക്കു പൊട്ടിക്കാനുള്ള ചെമ്പരത്തി രാമനുണ്ണിയുടെ വീട്ടിൽ നിന്നും രാമാനുണ്ണി ആണത്രേ പൊട്ടിച്ചു കൊടുത്തത്. അന്ന് ഷൂട്ടിങ് കാണാൻ പോയ രാമനുണ്ണി സ്കൂൾ ബാഗ് എവിടെയോ ഉപേക്ഷിച്ചു, കൂടെ പഠിത്തവും.
ഗ്രാമത്തിലെ ഏതുകാര്യത്തിനും രാമ നുണ്ണിയുടെ ഒരു കരസ്പർശം ഇല്ലാതിരിക്കില്ല
പണ്ട് മേലാളന്മാരുടെ മുൻപിൽ മുതുകു വളച്ചു ഏ റാ ൻ മൂളി നിന്ന കീഴളന്മാരുടെ വളവൊന്നും രാമാനുണ്ണിയെ ബാധിച്ചിരുന്നില്ല.
അപനപ്പൂപ്പന്മാരായിട്ട് ഉണ്ടാക്കിവെച്ച കീഴ്വഴക്കങ്ങൾ അവന്റെ ശ്രദ്ധിക്കാറില്ല എന്നതാണ് വാസ്തവം. രാമനുണ്ണിയെന്ന നാമധേ യം അവന് ചാർത്തി കൊടുത്തത് മാറ്റാരുമല്ല കോലോത്തെ തമ്പുരാൻ തന്നെയാണ്. ഗ്രാമവാസികൾക്ക് അങ്ങനെയാണ് അവൻ രാമ നുണ്ണി ആയത്.
രാമനുണ്ണി യുടെ ഒരു ദിവസം തുടങ്ങുന്നത് തന്നെ ഒരു പാത്രം വെള്ള ചോറിലാണ്. പാലക്കാട്‌ വെള്ളച്ചോ റെന്നാൽ തലേന്നെത്തെ ചോറിൽ വെള്ളമൊഴിച്ചു വെച്ച് പിറ്റേന്ന് രാവിലെ അതിൽ പച്ചമുളകും തയ്രും ചെറിയ ഉള്ളിയും കലർത്തിയ പോഷക സമൃദ്ധമായ ആഹാരം.
വെള്ളച്ചൊറിനോടുള്ള പ്രതിപത്തിയെ കുറിച്ച് ചോദിച്ചാൽ ആൾക്ക് ഒന്നേ പറയാനുള്ളു. പണ്ട് പണ്ട് കോലോത്തെ പിന്നാമ്പുറങ്ങളിൽ ഗർഭസ്ഥ ആയ അമ്മക്ക് കിട്ടിയിരുന്ന ഏകവിഭവം ആയിരുന്നു ഇത്. പ്രസവ ശേഷം പാൽകുടി മാറിയതു തൊട്ട് രാമാനുണ്ണിയും ഇതുതന്നെ ശീലിച്ചു. വർഷത്തിൽ ഒന്നോ രണ്ടോ തവണ മാത്രമായിരിക്കും പലഹാരങ്ങൾ കഴിക്കുക. ആയതിനാൽ മൂപ്പർക്ക് വെള്ളച്ചൊറിനോടായിരുന്നു പഥ്യം ഏറെ.
കോലോത്തെ തമ്പുരാക്കന്മാരുടെ ശീലങ്ങൾ സായത്തമാക്കിയിട്ടുണ്ട് രാമ നുണ്ണി. എന്നാൽ ആ ഭാവമൊന്നുമില്ല ആളിന്. എന്തു ജോലിയും ചെയ്യാൻ ഏതു നേരത്തും സന്നദ്ധതയുണ്ട്. പ്രഭാതത്തിൽ ക്ഷേത്ര ദർശനം പതിവ്, വെടിപ്പോടെയുള്ള വസ്ത്രങ്ങൾ ഇവ കോവിലകത്തെ അകത്തളങ്ങളിൽ രാമ നുണ്ണിക്ക് സ്ഥാനം നൽകി.
പ്രായമുള്ളവരെയും അസുഖക്കാരെയും സൂശ്രുഷിക്കുന്നുന്നതിലും രാമനുണ്ണി വീഴ്ച്ച വരുത്തിയിരുന്നില്ല. മൂടൽ മഞ്ഞു കീറിമുറിച്ചു കുളിരുള്ള പ്രഭാതങ്ങളിൽ രാമാനുണ്ണിയുടെ സംഗീതത്മകമായ ചുവടുകൾ ഗ്രാമത്തെ ഉന്മേഷചിത്തരാ ക്കി. എന്തിനും ഏതിനും, എവിടെയും പ്രത്യക്ഷപ്പെടാറുള്ള രാമ നുണ്ണി ഗ്രാമവാസികളുടെ മനസ്സിലെ തേജോവികാരമാണ്.പാമ്പു പിടുത്തം, മരംകയറ്റം ഇവയെല്ലാം രാമനുണ്ണിയുടെ ചെറിയ ഹോബികൾ മാത്രമാണ്. സായ ന്തന ങ്ങളുടെ മനോഹാരിത ആവോളം ആസ്വദിച്ചു പുഴയുടെ തീരത്ത് പഴയ പാ ട്ടു കളുടെ ശീലുകൾ പാടി അന്തിയും മോന്തി രാമനുണ്ണി ചേക്കേറുകയായി. കാത്തിരിക്കാൻ അമ്മയും ഭാര്യയും കുട്ടികളുമുണ്ടേ രാമ നുണ്ണിക്ക്. പ്രഭാത കിരണങ്ങളുടെ വെള്ളി വെളിച്ചത്തോടൊപ്പം രാമ നുണ്ണി എന്ന സംഭവം അരങ്ങേറുകയായി. നാട്ടുകാരുടെയും വീട്ടുകാരുടെയും കണ്ണിലുണ്ണി ആയ രാമനുണ്ണി.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px