കോപെൻ ഹേയ്ഗൻ- കവിതാ സംഗീത്

Facebook
Twitter
WhatsApp
Email
വീട്ടിൽ നിന്ന് എങ്ങോട്ടെങ്കിലും യാത്ര തിരിക്കുമ്പോൾ ഏറ്റവും സന്തോഷം യാത്രയെ ജീവനായി കാണുന്ന സഹോദരങ്ങളോടൊപ്പം കറങ്ങാനും പലതരം ഭക്ഷണങ്ങൾ കഴിക്കാനും ഒക്കെയുള്ള  ആഗ്രഹം മനസ്സിൽ വെച്ചുകൊണ്ടുതന്നെ ആയിരുന്നു .  യാത്രകൾ എപ്പോഴും ഒരു കൂട്ടായ്മയുടെയും ഇമ്പ മാർന്നവയുമാണ് അതുകൊണ്ടുതന്നെ യാത്ര ഒരു കുടുംബമാണ്. ഓരോ യാത്രയും ഓരോ ജന്മമാണെന്നെനിക്ക് തോന്നാറുണ്ട്.
കോപ്പൻ ഹേയ്ഗൻ ഒരു   വിസ്മയ നഗരമാണ്.
 ഡെന്മാർക് ന്റെ ക്യാപിറ്റൽ സിറ്റിയും വ്യാപാരികളുടെ തുറമുഖവുമായ കോപെൻ ഹേയ് ഗണി ലേക്ക് പോവാനായി
ഞാനും, ആങ്ങളയും, നാത്തൂൻ ചക്കിയും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് യാത്ര പുറപ്പെട്ടു.
ഒരു ഡിസംബർ മാസം ഞായറാഴ്ച ഉച്ചതിരിഞ്ഞു രണ്ടെമുക്കാലിന്റെ എമിറേറ്റ്സ് വിമാനത്തിലാണ്  ഞങ്ങൾ യാത്ര തിരിച്ചത് . ഫ്ലൈറ്റിന്റെ ടേക്ക് ഓഫും മറ്റു ബഹളങ്ങളൊക്കെ കഴിഞ്ഞപ്പോൾ  എനിക്ക് നല്ല വിശപ്പും കൂടേ ഉറക്കവും വന്നു.
 ഫ്ലൈറ്റിലെ  എയർഹോസ്റ്റസ് ഞങ്ങൾക്ക് കഴിക്കാൻ കുറച്ചു മലബാറി നെയ്യ് ചോറും മീൻ കറി യും കൊണ്ടു വന്നു.അതും കഴിച്ച് ഞാനും എന്റെ  നാത്തൂനും കൂടേ സുഖമായിട്ട് കഥപറഞ്ഞു ഉറങ്ങിപോയതറിഞ്ഞില്ല.
 കൊച്ചിയിൽ നിന്നും ഉച്ചക്ക് പുറപ്പെട്ട വിമാനം രാത്രി ഏതാണ്ട് അവിടുത്തെ സമയം വൈകിട്ട് ആറു മണിയോടെ ദുബായ് അന്താരാഷ്ട്ര വിമാന താവളത്തിലെത്തി. അവിടെ രണ്ടു മണിക്കൂർ നേരം ഞങ്ങൾക്ക് ഫ്ലൈറ്റ് മാറികയറാൻ സമയമുണ്ടായിരുന്നു.
ഞാനും നാത്തൂനും ദുബൈ എയർപോർട്ടിനകത്തുള്ള ഡ്യൂട്ടി ഫ്രീ ഷോപ്പിൽ കയറി കുറച്ചു മി ട്ടായികളും ചോക്ലേറ്റ് ഉം വാങ്ങി
 കയ്യിൽ വെച്ചു.  നാത്തൂൻ പണ്ടേ മിട്ടായികളോട് കമ്പമുള്ളവളായത് കൊണ്ടു കയ്യിൽ കിടന്നിരുന്ന ചോക്ലേറ്റ് എല്ലാം അവൾ ഇരുന്ന ഇരുപ്പിൽ തിന്നാൻ തുടങ്ങി.
 ഏതാണ്ട് രാത്രി ഒരു മണിയോട് കൂടി ഞങ്ങൾ എമിരേറ്റ്സ് ന്റെ വിമാനത്തിൽ ദുബായ് യിൽ നിന്ന് കോപെൻ ഹെയ്ഗൻ ലേക്ക് യാത്ര തിരിച്ചു. പത്തു മണിക്കൂറിന്റെ വിമാനയാത്ര കഴിഞ്ഞ് പിറ്റേ ദിവസം അവിടുത്തെ ഉച്ചസമയം രണ്ടേ കാൽ മണിയോട് കൂടേ ഞങ്ങൾ കോപ്പൻ ഹെയ്ഗൻ വിമാനത്താവള ത്തിലെത്തി. ശുഭപ്രതീക്ഷയോടെയാണ് ഞങ്ങൾ ഇവിടെ വിമാനമിറങ്ങിയത്.
 ആ റോഡ് യാത്രയിൽ തന്നെ കോപെൻ ഹെയ്ഗൻ സിറ്റി യിലെ കഴുകി വൃത്തിയാക്കിയതു പോലെയുള്ള തെരുവുകളുo പലവർണപ്കിട്ടിലുള്ള കെട്ടിടങ്ങളും കണ്ണിനും ഒപ്പം മനസ്സിനും കുളിർമയേകുന്ന ഒന്നായിരുന്നു.
വിമാനത്താവളത്തിൽ നിന്നും ഏതാണ്ടൊരു അഞ്ചു കിലോമീറ്റർ യാത്ര ചെയ്‌താണ് ഞങ്ങൾ താമസസ്ഥലമായ അസ്കോട്ട് ഹോട്ടലിൽ എത്തി ചേർന്നത്.
പഴയ നോർസ് നഗരമായ കോപ്പൻഹേഗൻ “കൗപ്മന്നഹാഫ്നായിരുന്നു ” ഡചുകാർ  പേരിട്ടിരുന്നത്. അതിനർത്ഥം ചാപ്മാന്റെ സങ്കേതം അഥവാ വ്യാപാരിയുടെ തുറമുഖം എന്നായിരുന്നു. ലുബെക്കിലെ വ്യാപാരികളായിരിക്കാം നഗരത്തെ കോപ്പൻഹേഗൻ എന്ന് വിളിച്ചത്, അത് പിന്നീട് ഇംഗ്ലീഷിലേക്ക് സ്വീകരിച്ചു.
 അന്ന് യാത്രാ ക്ഷീണ മായതിനാൽ ഞങ്ങൾ എവിടെയും പോയില്ല.
 പിറ്റേ ദിവസം അവിടുത്തെ പ്രധാന കാഴ്ച കേന്ദ്രമായ വേൾഡ് ട്രേഡ് സെന്ററിൽ പോയി.
 കോപ്പൻഹേഗനിലെ പഴയ വ്യാപാര കേന്ദ്രമാണിത്. അവിടെയാണ് മൂന്ന് നോർഡിക് രാജ്യങ്ങൾ വ്യാപാരത്തിനായി ഒത്തുചേർന്നത്.
പിന്നീട് ഞങ്ങൾ പോയത് കോപ്പൻഹേഗൻ സിറ്റി സ്‌ക്വയ റിലേക്കായിരുന്നു.ഹാളിനു മുന്നിൽ സ്ഥിതി ചെയ്യുന്ന  അതിന്റെ വലിയ വലിപ്പം, കേന്ദ്ര സ്ഥാനം, സിറ്റി ഹാളുമായുള്ള ബന്ധം എന്നിവ വൈവിധ്യമാർന്ന പരിപാടികൾക്കും ആഘോഷങ്ങൾക്കും പ്രകടനങ്ങൾക്കുമുള്ള ഒരു ജനപ്രിയ വേദിയാക്കുന്നു. കോപ്പൻഹേഗനിൽ നിന്നുള്ള ദൂരം അളക്കുന്നതിനുള്ള ഒരു കേന്ദ്ര ബിന്ദുവായി ഇത് ഉപയോഗിക്കാറുണ്ട്.
 അനിയന് ഇന്റർനാഷണൽ ഡ്രൈവിംഗ് ലൈസസ്ൻസ് ഉള്ളതിനാൽ ഞങ്ങൾ അവിടുത്തെ ഒരു കാർ ഏജൻസിയുമായി ബന്ധപ്പെട്ട് അവർ ഞങ്ങൾക്ക് സ്ഥലങ്ങൾ കാണാനായി ഫോർഡ് വണ്ടി ഏർപ്പെടുത്തിയിരുന്നു.
സിറ്റി സ്‌ക്വയറിലെ കാഴ്ചകൾ കണ്ട് ഞങ്ങൾ അവിടുത്തെ ഒരു പ്രമുഖ റെസ്റ്റോറന്റ് ആയ നോമ്മായിലേക്കാണ് പോയത്.
 യാത്രികരുടെ ഏറ്റവും പ്രിയങ്കരമായ റെസ്റ്റോറന്റുകളിൽ ഒന്നായ നോമയും അതിന്റെ സ്ഥാപകനായ റെനെ റെഡ്‌സെപിയും പുതിയ നോർഡിക് പാചകരീതി സൃഷ്ടിക്കുന്നതിനും ലോകമെമ്പാടുമുള്ള ഒരു തലമുറയിലെ പാചകക്കാരെ പ്രചോദിപ്പിക്കുന്നതിനും പേരുകേട്ടവരാണ്.
 ഡെൻമാർക്കിന്റെ തലസ്ഥാനമായ കോപ്പൻഹേഗൻ, സീലാൻഡ്, അമേഗർ എന്നീ തീരദേശ ദ്വീപുകളിലാണ് സ്ഥിതി ചെയ്യുന്നത്.
 റെസ്റ്റോറന്റ് ഇൽ എത്തി ഞങ്ങളവിടുത്തെ പ്രധാന ഭക്ഷണമായ സ്‌മോർ ബ്രോഡ് ആണ് ഓർഡർ ചെയ്‌തത്
 ഡെൻമാർക്കിലും മറ്റ് സ്കാൻഡിനേവിയൻ രാജ്യങ്ങളിലും വിളമ്പുന്നത് പോലെ, വെണ്ണ പുരട്ടിയ ബ്രെഡിന്റെ കഷ്ണങ്ങളിൽ മത്സ്യം, മാംസം പേസ്റ്റ് അല്ലെങ്കിൽ പച്ചക്കറികൾ അടങ്ങിയ തുറന്ന മുഖമുള്ള സാൻഡ്‌വിച്ചുകളുടെ ഒരു ശേഖരം. . അത്തരത്തിലുള്ള ഒരു സാൻഡ്‌വിചാണ് സ്‌മോർ ബ്രോഡ്.
 അനിയനും നാതൂനും എന്നെ കാളും കുറച്ചു രാജ്യങ്ങളും സ്ഥലങ്ങളും കണ്ടവരയായത് കൊണ്ടു  അവിടുത്തെ ചില കടിച്ചാൽ പൊട്ടാത്ത തരം പേരുകൾ ഉള്ള ഐറ്റംസ് അവർ റെസ്റ്റോറന്റ് ഇൽ ഇരുന്ന് ഓർഡർ ചെയ്തു.
 കാണേൽസ്ബ്രേഇടും,
 സിന്നമൺ ബ്രെഡ് ഉം ആണ് ഓർഡർ ചെയ്തത്.
 വീനർബ്രോഡ് – ഏറ്റവും പ്രശസ്തമായ ഡാനിഷ് പേസ്ട്രി. ഓസ്ട്രിയയിൽ നിന്ന് ഉത്ഭവിച്ചതാണ് , അതുകൊണ്ടാണ് ഡെൻമാർക്കിൽ  ജനപ്രിയമായത് വീനർബ്രോഡ് (വിയന്നീസ് ബ്രെഡ്) എന്ന് വിളിക്കപ്പെടുന്നത് ഡാനിഷ്  പേസ്ട്രി ശരിക്കും ജനപ്രിയമായി, പക്ഷേ ഡാനിഷ് ബേക്കർമാർ യഥാർത്ഥ പാചകക്കുറിപ്പിൽ കൂടുതൽ പഞ്ചസാരയും കൂടുതൽ മുട്ടയും കൂടുതൽ കൊഴുപ്പും ചേർത്ത് ചെറിയ മാറ്റങ്ങൾ വരുത്തി
 നല്ല തണുപ്പുള്ള സമയമായതിനാൽ
 എല്ലാവർക്കും നല്ല വിശപ്പുണ്ടായിരുന്നു
 പിന്നീട് ഞങ്ങൾ റോയൽ ലൈബ്രറി ഗാർഡൻ ലേക്കാണ് പോയത്
 അന്നത്തെ ഞങ്ങളുടെ യാത്ര അവിടം അവസാനിച്ചു.
 കോപ്പൻഹേഗനിലെ റോയൽ ലൈബ്രറി ഡെൻമാർക്കിലെ ദേശീയ ലൈബ്രറിയും കോപ്പൻഹേഗൻ സർവകലാശാലയുടെ യൂണിവേഴ്സിറ്റി ലൈബ്രറിയുമാണ്. ലോകത്തിലെ ഏറ്റവും വലിയ ലൈബ്രറികളിൽ ഒന്നാണിത്, നോർഡിക് രാജ്യങ്ങളിലെ ഏറ്റവും വലുതും. 2017-ൽ, അത് ആർഹസിലെ സ്റ്റേറ്റ്, യൂണിവേഴ്സിറ്റി ലൈബ്രറിയുമായി ലയിപ്പിച്ച് ഒരു സംയോജിത ദേശീയ ലൈബ്രറി രൂപീകരിച്ചു.. കോപെൻ ഹെയ്ഗൻ സിറ്റിയിൽ ജീവിതച്ചിലവുകൾ ഏറെയാണ്.
 അവിടുത്തെ ഒരു പ്രത്യേകത സൈക്കിൾ ടൂറിഗ് ആണ്.
 അതുകൊണ്ട് തന്നെ ടൂറിസ്റ്റ്സ് വരുമ്പോൾ ചിലവ് കുറക്കാൻ ഏറെ കുറെ സൈക്കിൾ ഇൽ ആണ് യാത്ര ചെയ്യാറ്.
പിറ്റേ ദിവസം ഞങ്ങൾ മൂന്ന് പേരും സൈക്കി ളിൽ സ്ഥലങ്ങൾ കാണാൻ ഇറങ്ങി
:മറ്റു സഞ്ചാര മാർഗങ്ങളെക്കാളും ഒരുപാട് വില കുറഞ്ഞ ട്രാൻസ്‌പോർട് ആണ് സൈക്കിൾ സവാരി.
 എന്നിരുന്നാലും  ഞങ്ങൾ അന്നത്തെ ദിവസത്തെ സവാരി സൈക്കിൾ ഇൽ തന്നെ പോവാൻ തീരുമാനിച്ചു
: എനിക്ക് സ്വൽപ്പം പരിചയ കുറവുണ്ടായിരുന്നു. സൈക്കിളിൽ ഞങ്ങൾ പിനീട് പോയത് നിഹ്വാനി ലേക്കായിരുന്നു.
നഹ്വാനിൽ ഒരു താടാകത്തിനു ചുറ്റും പലവർണങ്ങളുള്ള ബിൽഡിംഗ്‌ കാണാം. ഒരു പ്രമുഖ വാട്ടർ സ്പോട്ട് ആണ് നിഹ്വാൻ
ഞങ്ങൾ അവിടെ ഒരു ചെറിയ ബോട്ട് റൈഡ് എടുത്തു.
 വർണ്ണപ്പകിട്ടാർന്ന കെട്ടിടങ്ങളും, അതിനു ചുറ്റുമുള്ള വെള്ളത്തിൽ പതിഞ്ഞു നിൽക്കുന്ന തരം റെസ്റ്റോറന്റ് ഉകളും വല്ലാത്തൊരു വിസ്മയ ലോകത്തെത്തിയതുപോലുള്ള ഒരു ഫീൽ ആയിരുന്നു അതു.
 ഏകദേശം ഒരു മണിക്കൂറോളം നീണ്ടു നിന്ന ബോട്ട് റൈഡ് മനസിന്‌ കുളിർമയെകിയ ഒന്നായിരുന്നു.
 ബോട്ടിങ് കഴിഞ്ഞ് ഞങ്ങൾ അവിടെ നിഹ്വൻ തീരത്തുള്ള ഒരു റെസ്റ്റോറന്റ് ഇലാണ് പോയത്.ബോയൽ ഹൗസ് (ഡാനിഷ്: ബോയൽസ് ഗർഡ് ) എന്നും അറിയപ്പെടുന്ന നിഹ്വൻ , ഡെൻമാർക്കിലെ സെൻട്രൽ കോപ്പൻഹേഗനിലുള്ള നിഹ്വൻ കനാലിന് അഭിമുഖമായി കിടക്കുന്ന ഒരു ലിസ്റ്റ് ചെയ്യപെട്ട വസ്തുവാണ്…പിന്നീട് ഞങ്ങൾ പ്രമുഖ നോവലിസ്റ്റ് ആയ ഹാൻസ് ക്രിസ്ത്ൻ അൻഡേഴ്സൺ താമസിച്ചിരുന്ന വീട്ടിലേക്കാണ് പോയത്.
ഹാൻസ് ക്രിസ്റ്റ്യൻ ആൻഡേഴ്സൺ മ്യൂസിയം  ഡെൻമാർക്കിലെ ഒഡെൻസിൽ ആണ്  സ്ഥിതി  ചെയുന്നത് .പ്രശസ്ത എഴുത്തുകാരനായ ഹാൻസ് ക്രിസ്റ്റ്യൻ ആൻഡേഴ്സണായി സമർപ്പിച്ചിരിക്കുന്ന ഒരു കൂട്ടം മ്യൂസിയങ്ങൾ/കെട്ടിടങ്ങളാണ് ആൻഡേഴ്സൻസ് ഒഡെൻസ്.പിന്നീട് ഞങ്ങൾ താമസസ്ഥല തേക്കു തിരിച്ചു പോയി.ഈ വിസ്മയ നഗരത്തിലെ കനാലുകൾ, സൈക്ലിംഗ് സംസ്കാരം, ശക്തമായ സമ്പദ്‌വ്യവസ്ഥ, സന്തുഷ്ടരായ നാട്ടുകാർ എന്നിവയാൽ സവിശേഷമായ ഒരു നഗരമാണ് കോപ്പൻഹേഗൻ. കുറഞ്ഞ പ്രവൃത്തിദിനങ്ങൾ, സൗജന്യ കോളേജ് ട്യൂഷൻ, കൂടുതൽ അവധി ദിവസങ്ങൾ, വ്യക്തിഗത ഇടപെടലുകളുടെ നിലവാരം എന്നിവ കാരണം ഇത് യഥാർത്ഥത്തിൽ ലോകത്തിലെ ഏറ്റവും സന്തോഷകരമായ നഗരമായി അറിയപ്പെടുന്നു. ഞാൻ വേഗം ക്യാമറ എടുത്തു ചട പടാ ന്നു എന്റേം നാത്തൂന്റേം കുറെ നല്ല ഫോട്ടോസ് എടുത്തു. എന്നിട്ട് എൽ. സി ടി മോണി ട്ടറിൽ ആ ചിത്രങ്ങൾ അപ്‌ലോഡ് ചെയ്‌ത് അനിയന് കാണിച്ചു കൊടുത്തു. സ്വതവെ ഗൗരവക്കാരനായ എന്റെ അനിയൻ ആ മനോഹരമായ ഫോട്ടോസ് കണ്ടു പൊട്ടിച്ചിരിച്ചു. ഹോട്ടലിൽ നിന്നും കുളി കഴിഞ്ഞ് രാത്രിയിൽ ഞാനും നാത്തൂനും കൂടേ സൊറ പറഞ്ഞ് നടക്കാനിറങ്ങി. ക്ഷീണം കാരണം ഞങ്ങൾ കട്ടിലിൽ കിടന്നതറിഞ്ഞില്ല. പിറ്റേദിവസം ഞങ്ങൾ കുറച്ചു ഷോപ്പിങ് നു വേണ്ടി സ്ട്രോ ഗെറ്റ് സ്ട്രീറ്റ്റിൽ പോയി.യൂറോപ്പിലെ ഏറ്റവും ദൈർഘ്യമേറിയ ഷോപ്പിംഗ് സ്ട്രീറ്റ്, ആണ് സ്ട്രോഗ്ഗെറ്റ്. അന്നു വൈകിട്ടു   അൽ ഇതിഹാദ് ഐർവേസ്‌ൽ നാട്ടിലേക്കു പുറപ്പെടാനുള്ള തന്ത്രപ്പാടിലായിരുന്നു. കുറെ നല്ല ഓർമ്മകൾ തന്ന യാത്ര അവസാനിക്കുകയാണ്  വീണ്ടും എനിക്കീ വിസ്മയ നഗരത്തിലേക്കു തിരിച്ചു വരാൻ പറ്റുമെന്ന ശുഭപ്രതീക്ഷ മനസ്സിൽ വെച്ചുകൊണ്ട് ഞങ്ങൾ  നാട്ടിലേക്കുള്ള മടക്കയാത്രക്ക് തയ്യാറായി.

About The Author

Leave a Reply

Your email address will not be published. Required fields are marked *