മിനി കഥ – ലോക മലയാളി മണ്ടൻ – കാരൂർ സോമൻ

Facebook
Twitter
WhatsApp
Email

നേരം പുലർന്നു. കൂട്ടിലെ നായ് കൂടിളക്കി കുരച്ചു. നായുടെ ഉച്ചത്തിലുള്ള കുര കേട്ട് കതക് തുറന്ന മനോജ് കണ്ടത് അതിവേഗം പാഞ്ഞുപോകുന്ന പത്ര വിതരണക്കാരനെയാണ്. പൂമുഖത്തെ കസേരയിലിരുന്ന് പത്ര വായന തുടങ്ങി. പെട്ടെന്ന് കണ്ണുകളുടെ തിളക്കം മങ്ങി. മുഖത്തു് വിഷാദം തളം കെട്ടി. മനസ്സ് നീറിനീറി പുകഞ്ഞു. ഹൃദയമിടിപ്പ് വർദ്ധിച്ചു. ശ്വാസം നിലച്ചതുപോലെ തോന്നി. ജീവിതം പണയപ്പെടുത്തിയാണ് സ്ഥലത്തെ പ്രമുഖ ധനകാര്യ സ്ഥാപനമായ ‘ഗ്ലോബൽ ഫൈനാൻസ്’ സ്ഥാപനത്തിൽ ഇരുപത്തിയഞ്ചു് ലക്ഷങ്ങൾ നിക്ഷേപിച്ചത്. ലക്ഷങ്ങൾ നിക്ഷേപം നടത്തിയവരുടെ പണവുമായി ധനകാര്യ ഉടമ രവീന്ദ്രൻ രാജേഷ് മുങ്ങിയിരിക്കുന്നു. നീണ്ട ആഴ്ചകളായി സ്ഥാപനം തുറക്കുന്നില്ല. സ്ഥാപനത്തിന് മുന്നിൽ പണമടച്ച വരുടെ പ്രതിഷേധങ്ങൾ.

രവീന്ദ്രൻ കണ്ണട ഒന്നുകൂടി ഉറപ്പിച്ചു നിർത്തി വായന തുടർന്നു. പത്രം കയ്യിലിരുന്ന് വിറച്ചു. മുഖം വിളറിവെളുത്തു. മന്ത്രിമാരും, സിനിമാ നടി നടന്മാരും പങ്കെടുത്ത  ഉദ്ഘാടന ചടങ്ങ് ഒരാഘോഷമായിരിന്നു.    രവീന്ദ്രൻ ഈ നാടിന് അഭിമാനമെന്നും നേരുള്ളവനെന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചത് ചടങ്ങിൽ പങ്കെടുത്തവരാണ്. മാധ്യമങ്ങളും വാനോളം പാടി പുകഴ്ത്തി. ഇവരൊക്കെ പറഞ്ഞത് പൊളിവചനങ്ങളായിരുന്നോ?   ഏറ്റവും കൂടുതൽ പുകഴ്ത്തിയ വർക്ക്, എഴുതിയവർക്ക് മുന്തിയ തുക കിട്ടിക്കാണും. പാവപ്പെട്ടവരുടെ ധനം പല ബെനാമി പേരുകളിലേക്ക് മാറ്റി ദരിദ്ര നാരായണന്മാരായി മുദ്രകുത്തുന്നത് ആരുടെ തണലിലാണ്?  ഇവർക്ക് ലൈസൻസ് കൊടുക്കുന്നവർ തട്ടിപ്പുകൾക്ക് കവചം സൃഷ്ടിക്കുകയാണോ? എന്തെല്ലാം മോഹന വാഗ്ദാനങ്ങളാണ് നൽകിയത്. മക്കൾക്ക്  വിദ്യാഭ്യാസ വായ്പ്പ, രോഗികൾക്ക് പലിശയില്ല വായ്പ, വിവാഹ ധന സഹായം, 30 ശതമാനം പലിശ തുടങ്ങി എന്തെല്ലാമാണ് പത്രങ്ങളിൽ വായിച്ചത്.  ഇന്ന് എല്ലാം പ്രാവു വെടിഞ്ഞ കൂടുപോലെയായായിരിക്കുന്നു.

രവീന്ദ്രനെ പാടിപുകഴ്ത്തിയവർ ജനത്തിനൊപ്പം ചെളിവാരിയെറിയാൻ മുന്നിലുണ്ട്.  പത്രത്താളുകളി ലൂടെ വായിച്ചപ്പോൾ തട്ടിപ്പ് പ്രസ്ഥാനമെന്ന് കരുതിയില്ല. കോളേജിൽ പഠി ക്കുന്ന രണ്ട് പെൺകുട്ടികൾക്കായി കരുതിവെച്ച പണമാണ് നഷ്ടപ്പെട്ടത്. ഇടയ്ക്കിടെ അവർ തരുന്ന പത്തു ശതമാനം പലിശയാണ് ഉപജീവനമാർ ഗ്ഗമായി കണ്ടത്. ഏക വരുമാനമാർഗ്ഗമാണ് നിലച്ചത്. മങ്ങിയ കണ്ണുകളിൽ മാഫിയകളുടെ രൂപങ്ങൾ തെളിഞ്ഞു വന്ന് ഇരുളിന്റെ തിരശീല യിൽ മറച്ചു.  പ്രബലരായ മാഫിയകൾ തഴച്ചു വളരുന്നു. അധികാരം സമൃദ്ധിയുടെ വിളനില മാണ്. രവീന്ദ്രൻ ആത്മഗതം പറഞ്ഞു.’ഗൗരവത്തോടെ കാണണമായിരിന്നു. എന്നിലെ അത്യാ ഗ്രഹമാണ് ഈ ആപത്തുണ്ടാക്കിയത്’. ലോക മലയാളി മണ്ടന്മാരിൽ ഒരാളായതിൽ വെറുപ്പും പുച്ഛവും തോന്നി. പകൽ വിരിഞ്ഞെങ്കിലും രവീന്ദ്രന്റെ മനസ്സ് ഇരുട്ടിലാണ്ടുപോയിരിന്നു.

 

About The Author

Leave a Reply

Your email address will not be published. Required fields are marked *