LIMA WORLD LIBRARY

കഥ – ശ്രീ ഒരു നാളിലോ

മ്മുടെ പ്രണയം ഒരു ദിവസത്തിൽ ഒതുങ്ങുന്നില്ല. അത് ജീവിതത്തിന് മുൻപും പിൻപുമായി അനന്തതയിലേക്ക് പടർന്നു കിടക്കുന്നു. നിനക്കായ്‌ എനിക്കെന്നും പ്രണയ ദിനങ്ങളാണ്

കണ്ണുകളിൽ നിറദീപവുമായി അവന്തി തന്റെ കാമുകനെ നോക്കി. പ്രണയ ദിനത്തിൽ നിന്റെ മെസ്സേജുകൾക്കായി ഞാൻ കാത്തിരുന്നു. ഒന്നും കാണാതെ ഞാൻ നിരാശയിലായി. സുശാന്തിന്റെ മുഖത്ത് തെല്ലു പരിഭവം
ജന്മാന്തരങ്ങളായി അലിഞ്ഞു ചേർന്ന നമ്മളിൽ ഒരു നാളിൽ ഒതുക്കുന്ന പ്രണയത്തിന്റെ ആവശ്യമുണ്ടോ.
പ്രണയത്തിനോടുള്ള അവളുടകാഴ്ചപ്പാടുകൾ അതീവ തീവ്രമായിരുന്നു.
മുൻപിൽ നടന്നു പോയ പ്രണയിതാക്കളെ ഒളി കണ്ണാൽ നോക്കി
അവന്തി പൊട്ടിച്ചിരിച്ചു. സുശാന്തിന്റെ കയ്യിൽ അമർത്തി അവൾ അവനെ ചുംബിച്ചു. എല്ലാവരും പ്രണയിക്കുന്ന ഈ ദിനത്തിൽ നമുക്ക് പ്രണയിക്കാതിരിക്കാം. പ്രണയം കാണാം നമുക്ക് പലയിടങ്ങളിലും പരസ്പരം ആലിംഗനബദ്ധരായ യുവതി യുവാക്കൾ ആ പാർക്കിൽ അവിടവിടെ സ്ഥാനം പിടിച്ചിരുന്നു. ഒഴിഞ്ഞ ഒരു ബഞ്ചിൽ അവന്തിയും സുശാന്തും പ്രണയ കാഴ്ചക്കാരായി അന്ത്യയാമങ്ങളിലെ കന്മദ ഗന്ധം രാവിനെ പൊതിയുമ്പോൾ രാക്കിളികൾ പാട്ടു പാടി. അണയാത്ത പ്രണയത്തിന്റെ ആവർത്തനങ്ങളിലേക്ക് പോകാൻ കൊതിച്ച ചിരഞ്ജീവികളെ പോലെ പ്രണയത്തിനു അവധി കൊടുത്തു. രാത്രി പൊഴിയുന്ന പവിഴമല്ലികൾ അവന്തിയുടെ മുടിയിൽ പുഷ്‌പ്പോത്സവം തീർത്തു. അവളുടെ മുടിയിൽ നിന്നും ഓരോ പൂക്കൾ അടർത്തിയെടുക്കുമ്പോൾ ഒരിക്കലും അവസാനിക്കാത്ത ആ രാവിന്റെ ആശ്ലേഷത്തിൽ അലിഞ്ഞു തീരാതെ അവർ പാർക്കിന് പുറത്തു കടന്നു. കോഫി ഷോപ്പിൽ ചൂട് കാപ്പി കുടിച്ച് പിരിയുമ്പോൾ ഒരു നാളിൽ മാത്രം ഒതുങ്ങാത്ത പ്രണയത്തിന്റെ ഏടുകൾ പുസ്തക താളുകൾ പോലെ മറിഞ്ഞു.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px