എഡിറ്റർ – സാക്കി നിലമ്പൂർ

Facebook
Twitter
WhatsApp
Email

“താങ്കളയച്ച കഥ വളരെ മോശമാണ്. കഥയുടെ ശില്പഘടനയിൽ നിന്ന് ഈ കഥ പുറത്ത് പോയി. വാക്യങ്ങൾ ഒട്ടുമേ ചേരുന്നില്ല. എല്ലാം ഏച്ചുകെട്ടിയ പോലെയിരിക്കുന്നു. പ്രയോഗങ്ങളും വളരെവളരെ മോശം. ഒന്നു രണ്ടിടത്ത് അക്ഷരത്തെറ്റുകളും കണ്ടു. ഒരു കഥ എങ്ങനെയാവരുത് എന്നതിന് ഒന്നാന്തരം ഉദാഹരണമാണ് ഈ കഥ . ചവറ്റുകുട്ടയിൽ പോലും കിടക്കാൻ ഇത് യോഗ്യമല്ല….ഇനി മേലാൽ ഇത്തരം ചവറുകൾ എഴുതി എഡിറ്ററുടെ വിലപ്പെട്ട സമയം മെനക്കെടുത്തി വെറുപ്പിക്കരുത്…!!”

അവൻ മെയിലിൽ വന്ന ആ മറുപടി വീണ്ടും വീണ്ടും വായിച്ചു.
എന്നിട്ട് ഉള്ളിൽ ചിരിച്ച് ഇങ്ങനെ കുറിച്ചു.

” ഞാൻ പല പ്രാവശ്യം എന്റെ പല കഥകളും അങ്ങേയ്ക്ക് മെയിൽ ചെയ്തിട്ടുണ്ട്.
ഇന്നുവരെ താങ്കൾ ഗുണവും ദോഷവും ഒന്നും പറഞ്ഞിട്ടില്ല. പ്രസിദ്ധീകരണ യോഗ്യമല്ല എന്നു പോലും അറിയിച്ചിട്ടില്ല.
അതിനാൽ ഞാനയച്ച ഈ കഥ എന്റേതല്ല എന്നറിയിക്കുന്നു.
വൈക്കം മുഹമ്മദ് ബഷീർ സാറിന്റെ “പൂവൻ പഴം” എന്ന കഥ പകർത്തി അയച്ചതാണിത്.
താങ്കളുടെ
ഉള്ളറിഞ്ഞ് വായിച്ചുള്ള ഈ അഭിപ്രായത്തിന് ഞാൻ അങ്ങേയറ്റം കടപ്പെട്ടിരിക്കുന്നു.
താങ്കളുടെ വായനക്ക് ,
അഭിപ്രായത്തിന് , വിമർശനത്തിന്,
ഹൃദയം നിറഞ്ഞ നന്ദി..!!

About The Author

Leave a Reply

Your email address will not be published. Required fields are marked *