പിങ്കി -ശ്രീ മിഥില

Facebook
Twitter
WhatsApp
Email
ഊമയായ പിങ്കി വളരയേറെ സംസാരിക്കാൻ കൊതിച്ചു.
സംസാരശേഷിയില്ലാത്തതുകൊണ്ട് മറ്റൊരു ലോകത്തേക്ക് ചവിട്ടിതാഴ്ത്തപ്പെട്ട പോലെ പലപ്പോളും അവൾ ഒതുങ്ങി നിൽക്കാൻ ആഗ്രഹിച്ചു.
മനുഷ്യരിൽ ചിലരോടും , പ്രകൃതിയോട് മൊത്തത്തിലും അവൾ ഉള്ള് പങ്കുവെച്ചു. പൂക്കളും കിളികളും, തൊടിയും തോടും, പൂമ്പാറ്റകളും കൂട്ടുകാരായി.
പ്രകൃതിക്കും അവൾക്കും ഇടയിൽ ഒരു ഭാഷയുള്ളതുപോലെ.
വായന ശീലമാക്കിയതുകൊണ്ട് വിരസമായ നേരങ്ങളിൽ പലതും കുത്തി കുറിച്ചു.
എഴുത്തിന്റെ, അക്ഷരങ്ങളുടെ ലോകത്ത് അവൾ വാക്കുകളെ മൂർച്ച വാളാക്കി.
പലപ്പോളും വീട്ടിൽ ഒറ്റപ്പെട്ടു പോയിരുന്ന അവൾക്ക് ചില ചൂഷണങ്ങളെ നേരിടേണ്ടി വന്നു. പിങ്കിയുടെ എഴുത്തുകൾ ലോകം അറിയാൻ തുടങ്ങിയത് വളരെ പെട്ടന്നായിരുന്നു.
സ്ത്രീകളും പുരുഷന്മാരും ഒരുപോലെ അവളെ ആരാധിച്ചു.
ചൂഷിതരാക്കപ്പെടുന്ന പെണ്ണിനുവേണ്ടി അവൾ ധാരാളം എഴുതി.
എഴുത്തിന്റെ ആകാശസീമകളിലേക്ക് പതുക്കെ പടവുകൾ ചവിട്ടി കയറി.
പല സ്റ്റേജ് പരിപാടികളിലും ആംഗ്യഭാഷയിൽ കാര്യങ്ങൾ അവതരിപ്പിച്ചു.
ഒരിക്കൽ ഒരു കലാ സംഗമത്തിൽ അനവധി കലാകാർ പങ്കെടുത്ത ഒരു വേദിയിൽ മുൻ നിരയിൽ ഇരുന്നു കൈ ഉയർത്തി വീശിയ ചെറുപ്പക്കാരനിൽ പിങ്കിയുടെ കണ്ണുകൾ ഉടക്കി.
ഊമയായ ആ ചെറുപ്പക്കാരന്റെ ചിത്രങ്ങളും പ്രദർശനത്തിന് ഉണ്ടായിരുന്നു.
അവളുടെ ഒരു ചിത്രവും അവിടെ യുണ്ടായിരുന്നു.
ആവേശത്തോടെ അവൻ അവൾക്ക് ആ ചിത്രം കാട്ടികൊടുത്തു. തൊഴു കൈയ്യോടെ നന്ദി പ്രകടിപ്പിച്ചു അവൾ. പലയിടങ്ങളിലും അവർ കണ്ടു മുട്ടി.
കാണാതിരിക്കാൻ പറ്റാത്ത പോലെ തോന്നിയപ്പോൾ മൂക ഭാഷയിൽ ഇരുവരും ഹൃദയം തുറന്നു. വെള്ളിമേഘങ്ങളും മഞ്ഞു മലകളും പൂമരങ്ങളും അവരുടെ പ്രണയത്തെ അനന്തതയിൽ എത്തിച്ചു.
പുതു ജീവിതത്തിന്റെ പണിപ്പുരയിൽ ഇരുവരും തൂവൽ പോലെ മൃദുലവും മിനുസവുമുള്ള സ്വപ്‌നങ്ങൾ നെയ്തു.
അവളുടെ അക്ഷരങ്ങൾ അവൻ ചിത്രങ്ങളാക്കി. സർഗ്ഗാത്മകതയുടെ പുതു സൃഷ്ടികൾക്കായി അവരുടെ ഭാഷയെ അതീന്ദ്രിയങ്ങളാക്കി മാറ്റി.
നിറമുള്ള ജീവിതയാത്രകളുടെ തുടക്കത്തിൽ മനോഹരമായ ഒരു ഹണിമൂൺ ട്രിപ്. ഓരോ നിമിഷവും അവർ മധുരതരമാക്കി. തിരിച്ചുള്ള വരവിൽ പോയതിലും അധികം ഉന്മേഷഭരിതരായിരുന്നു ഇരുവരും. പൂർണ്ണതയെ അസൂയാ വഹമാക്കിയ നിമിഷങ്ങളാവാം അവരുടെ അന്ത്യം ദാരുണമാക്കിയത്. പിറ്റേന്ന് പത്രത്തിന്റെ ആദ്യ പേജുകളിൽ സ്ഥാനം പിടിച്ച രണ്ടു സുന്ദര മുഖങ്ങൾ നാടിന്റെ കരളലിയിപ്പിക്കുന്നതായിരുന്നു. പ്രശസ്ഥരായ എഴുത്തു കാരിയും ചിത്ര കാരനും.

About The Author

Leave a Reply

Your email address will not be published. Required fields are marked *