ലിമ വേൾഡ് ലൈബ്രറി ഗ്രൂപ്പ് സാഹിത്യപ്രതിഭകളുടെ കുടുംബം.
(ഒരവലോകനം)
യൂ ആർ എഫ് ലോക റെക്കോർഡ് ജേതാവായ ശ്രീ. കാരൂർ സോമൻ എന്നെ ലിമാ ഗ്രൂപ്പിൽ ചേർത്തിട്ട് രണ്ടു വർഷം കഴിഞ്ഞെങ്കിലും എനിക്ക് ആക്റ്റീവ് ആയി അതിൽ ഉൾപ്പെട്ടു നിൽക്കാൻ സാധ്യമായിട്ടില്ല എന്നു പറയാൻ ഞാൻ മടിക്കുന്നില്ല. പുലരി മുതൽ ശുഭരാത്രി വരെ ഒന്നും വിടാതെ നോക്കുമെങ്കിലും ഒന്നിനെ പറ്റിയും വിലയിരുത്താനോ വിധി നിർണയം നടത്താനോ എനിക്ക് ആശങ്കയാണ്. കാരണം ഞാൻ ഒരു പഴയ എഴുത്തുകാരി.എന്റെ എഴുത്തു രീതികളും അപ്രകാരം . ആ സ്വാതന്ത്ര്യത്തിൽ എന്തെങ്കിലും അഭിപ്രായങ്ങൾ പറഞ്ഞ് തിരിച്ചടി വാങ്ങേണ്ട ആവശ്യമില്ലല്ലോ എന്നു കരുതി . എന്നാൽ ഇപ്പോൾ ലിമ വേൾഡ് ഗ്രൂപ്പ് ഓഫ് ലൈബ്രറിയെ പറ്റി എന്തെങ്കിലും പറയാതിരിക്കുന്നത് ശരിയല്ല എന്ന തോന്നലിൽ ഞാൻ ചിലതു കുറിക്കട്ടെ.
ഞാൻ പല ഗ്രൂപ്പുകളും കണ്ടിട്ടുണ്ട്. അംഗമായിട്ടുണ്ട്. എന്നാൽ ഇത്ര അച്ചടക്കത്തോടും ഒത്തൊരുമയോടും കൂടി മുന്നോട്ടു പോകുന്ന മറ്റൊരു ഗ്രൂപ്പും ഇല്ല എന്നു തന്നെ പറയാം. അഡ്മിൻ ചീഫ് ശ്രീമതി മിനി സുരേഷിന്റെ യും മറ്റ് അഡ്മിൻ അംഗങ്ങളുടെയും നേതൃത്വത്തിൽ നടത്തുന്ന ഈ ഗ്രൂപ്പ് അഭിനന്ദനം അർഹിക്കുന്നു. പുതിയ ഓരോ അംഗത്തെയും ചേർക്കുമ്പോൾ ഈ അഡ്മിൻ പാനലിൽ ഉള്ള ആരെങ്കിലും ഒരാൾ അവരെ സ്വാഗതം ചെയ്തുകൊണ്ട് ഗ്രൂപ്പിന്റെ നിയമാവലി പോസ്റ്റ് ചെയ്യും. മറ്റാരെങ്കിലും അതിനെ പിന്താങ്ങുകയും ചെയ്യും. ഈ അഡ്മിൻ പാനലിന് എന്റെ അഭിനന്ദനങ്ങൾ. ഏറെനാൾ അഡ്മിൻ അംഗമായി ഗ്രൂപ്പിൽ ഉണ്ടായിരുന്ന ലണ്ടനിലെ എഴുത്തുകാരി ശ്രീമതി സിസിലി ജോർജിന്റ നിര്യാണം ഈ ഗ്രൂപ്പിന് ഒരു തീരാനഷ്ടം തന്നെയാണ്.ലിമ തുടങ്ങിയ കാലം മുതൽ ശ്രീമതി സിസിലി ജോർജിന്റെ നോവൽ, കഥകൾ അതിലുണ്ടായിരുന്നു. ഇപ്പോഴും പക്ഷി പാതാളം എന്ന പേരിൽ ഒരു നോവൽ വന്നു കൊണ്ടിരിക്കുന്നു. കെ പി / ആമസോൺ വഴി ഇറക്കിയിട്ടുള്ള പുസ്തകങ്ങൾ ശ്രീമതി സിസിലി ജോർജ് ഇന്നും നമ്മുടെയിടയിൽ മാത്രമല്ല വായന ഇഷ്ടപ്പെടുന്ന ഏവരിലും ജീവിക്കുന്നു എന്നതിന്റെ തെളിവാണ്. ആ ആത്മാവിന് നിത്യശാന്തി നേർന്നു കൊണ്ട് തുടരട്ടെ.
പുലരിയിൽ ആരംഭിക്കാം . ജോസ് ക്ലമെന്റിനെ (എന്നല്ല ഗ്രൂപ്പിലെ ഒരംഗത്തെപ്പോലും) എനിക്കറിയില്ല. എന്നാൽ അദ്ദേഹത്തിന്റെ ഓരോ ദിവസത്തെയും മെസ്സേജ് വളരെ ശ്രദ്ധിക്കപ്പെടേണ്ടതാണ് എന്നു പറയാതെ വയ്യ.അതുകൊണ്ടു തന്നെ അവ നാമും നമ്മുടെ ജീവിതത്തിൽ അനുകരിക്കേണ്ട താണ്. ഞാൻ ആ മെസ്സേജുകൾ പലർക്കും അയച്ചു കൊടുക്കാറുണ്ടെന്നറിയിക്കട്ടെ . ശ്രി ജോസ് ക്ലമന്റിന് എന്റെ അഭിനന്ദനങ്ങൾ.
ശ്രി കാരൂരിനെ എന്നും കാണാൻ കിട്ടുന്ന ആളല്ല എന്ന അറിവ് അദ്ദേഹത്തിന്റെ യാത്രാവിവരണങ്ങളിലൂടെ നമുക്ക് മനസ്സിലാക്കാൻ കഴിയും. എന്നാൽ ഗ്രൂപ്പിൽ ഉള്ളപ്പോൾ ഒരു ഇമോജിയിലൂടെയോ വാക്കി ലൂടെയോ ഓരോരുത്തരുടേയും രചനക്ക് വിലയിരുത്തലുകൾ നൽകാറുണ്ട്.ഏതാണ്ട് എഴുപതിനടുത്ത രാജ്യങ്ങൾ അദ്ദേഹം കണ്ടു എന്ന് ഞാൻ ഊ ഹിക്കുന്നു .അതിനടുത്ത പുസ്തകങ്ങൾ നോവലായും ചെറുകഥാസമാഹാരങ്ങളായും യാത്രാവിവരണങ്ങളായും അദ്ദേഹത്തിന്റെതായിട്ടുണ്ട്.അദ് ദേഹത്തിന്റെ രചനകളെ വിലയിരുത്തി ഡോക്ടർ മുഞ്ഞിനാട് പത്മകുമാർ കാലത്തിന്റെ എഴുത്തകങ്ങൾ എന്ന പേരിൽ അടുത്തയിടെ യുട്യൂബ് ചാനലുകളിൽ, ലിമായിൽ തന്നെയും കൊടുത്തിരുന്നു . അതു കൂടാതെ യു എസ് എ,യു കെ, ഓസ്‌ട്രേലിയ തുടങ്ങിയ ഓൺലൈൻ മാധ്യമങ്ങളിലും അത് വന്നുകൊണ്ടിരിക്കുന്നു. ‘കാര്യസ്ഥൻ’ എന്ന ക്രൈം ത്രില്ലർ മനോരമ ഓൺലൈനിൽ നേരത്തെ വന്നിരുന്നത് ഇപ്പോൾ ലിമാ വേൾഡ് ഗ്രൂപ്പ് ഓൺലൈൻ വഴിയായി വന്നു കൊണ്ടിരിക്കുന്നു . ഇതിനാൽ തന്നെ സാഹിത്യരംഗത്തെ ബഹുമുഖ പ്രതിഭ എന്ന വിശേഷണം ശ്രീ കാരുരിനെ സംബന്ധിച്ചിടത്തോളം അന്വർ ത്ഥമാണ്.അദ്ദേഹത്തിന്റെ വ്യത്യസ്ത രചനകളെ സവിസ്തരം,നാനാ തലത്തിൽ വിലയിരുത്തിയ ഡോക്ടർ പത്മകുമാറിന് എന്റെ വിനീതമായ കൂപ്പുകൈ.
ശ്രി കാരുർ ഇപ്പോൾ നൽകുന്ന ജോലി ഒഴിവുകളുടെ വിവരണങ്ങൾ ജോലി അന്വേഷിക്കുന്നവർക്കും അവരുടെ വേണ്ടപ്പെട്ടവർക്കും വളരെ ഉപകാരപ്രദമാണ് എന്നുള്ളത് തർക്കമറ്റ സംഗതി യാണ്.അതുപോലെ തന്നെ വിദേശ സ്വദേശ വാർത്തകളും. ശ്രി കാരുരിന്റെ നിസ്വാർത്ഥ സേവനത്തിനു നന്ദിയും കടപ്പാടും സ്നേഹവും ആദരവും .
ഈ ഗ്രൂപ്പിൽ ചേർന്ന ആദ്യകാലത്ത് ശ്രി കാരുരിന്റെ ഒരു ബാലനോവൽ ‘കർഷകമന്ത്രി’ സ്വന്തം ശബ്ദത്തിലൂടെ ഖണ്ഡ:ശ്ശ അവതരിപ്പിച്ച് ഗ്രൂപ്പിനെ ധന്യമാക്കിക്കൊണ്ടിരുന്ന ശ്രീമതി ബിന്ദു മലപ്പുറം ആഖ്യാനഭംഗി കൊണ്ട് വളരെ ശ്രദ്ധേയയാണ്. പിന്നീട് പലപ്പോഴും ബിന്ദു ഗ്രൂപ്പിൽ സ്വന്തം രചനകൾ മറ്റുള്ളവരെ കൊണ്ട് അവതരിപ്പിച്ചും സ്വയം ശബ്ദം നൽകിയും കയ്യടി നേടിയിട്ടുണ്ട്.ടീച്ചർക്ക് എന്റെ അഭിനന്ദനപ്പൂച്ചെണ്ടുകൾ.
ശ്രീ ശ്രീനിവാസ് ആർ ചിറയത്തു മഠം ദിവസം പ്രതി ഗ്രൂപ്പിൽ എന്തെങ്കിലുമൊക്കെ പോസ്റ്റ് ചെയ്യുന്ന ആളാണ്. ഒരു മാധ്യമം തന്നെ അദ്ദേഹം കൈകാര്യം ചെയ്യുന്നുണ്ടെന്നാണ് എന്റെ അനുമാനം. മറ്റുള്ളവരുടെ ഓരോ രചനകളെ ചൂണ്ടിക്കാട്ടി പ്രോത്സാഹിപ്പിക്കുന്നതിൽ അദ്ദേഹം ഒട്ടും വീഴ്ച വരുത്താറില്ല എന്നത് എടുത്തു പറയേണ്ടതുണ്ട്.അദ്ദേഹത്തിന് എന്റെ നമോവാകം .
അതുപോലെ തന്നെ ആദരിക്കപ്പെടേണ്ട ഒരു മാന്യ വ്യക്തിയാണ് ബഹുമാനപ്പെട്ട ചാക്കോ ഡി അന്തിക്കാട്.
ഓരൊത്ത നാടകാചാര്യൻ.അദ്ദേഹത്തിനും അദ്ദേഹത്തിന്റെ കൂട്ടാളികൾക്കും എന്റെ വിനീതമായ കൂപ്പുകൈ
ശ്രീമതി മിനി സുരേഷ്,ഗ്രൂപ്പിന്റെ അഡ്മിൻമാരിൽ ചീഫ് എന്ന നിലയിൽ അംഗങ്ങളെ ഏകോപിപ്പിച്ചുംപ്രോത്സാഹിപ്പിച് ചും സ്വന്തം കഥകളിലൂടെയും , കവിതയിലൂടെയും കുട്ടികൾക്ക് ഉൾക്കൊള്ളാവുന്ന രീതിയിൽ വിഷയങ്ങളെ സരസമായി മുത്തശ്ശി കഥാഖ്യാനരീതിയിൽ അവതരിപ്പിച്ചും ഗ്രൂപ്പിൽ എപ്പോഴും ഉണ്ട് .ശ്രീമതി മിനി സുരേഷിന് അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകൾ .
ശ്രീമതി ശ്രീകുമാരി ! പല എഴുത്തുകാരുടെയും രചനകളെ അവരുടെ ചരമദിനങ്ങളിൽ ഓർ മ്മപ്പെടുത്തലിലൂടെയും സ്വന്തം രചനകളുമായും ഗ്രൂപ്പിൽ സജീവമായി കാണുന്ന ഒരു വ്യക്തിയാണ്.ശ്രീകുമാരിക്ക് എന്റെ കൂപ്പുകൈ.
അഡ്വക്കേറ്റ് റോയി പഞ്ഞിക്കാരൻ ഗ്രൂപ്പിന്റെ നിയമാവലി കൃത്യമായി പാലിക്കുന്നതിലും അംഗങ്ങളെ ക്കൊണ്ട് പാലിപ്പിക്കുന്നതിലും വളരെ ശുഷ്‌കാന്തി കാണിക്കുന്ന ഒരു വ്യക്തിയാണ് എന്നു എടുത്തു പറയട്ടെ.ശ്രി റോയിക്ക് എന്റെ നമസ്കാരം.
ഷീജാ കാർത്തിക നല്ല ആലാപനം കൊണ്ട് ഗ്രൂപ്പിനെ ധന്യ മാക്കുന്നു.വളരെ സന്തോഷം . ഇടയ്ക്കിടയ്ക്ക് നല്ല ഒരോ ഗാനങ്ങൾ കേൾക്കുന്നത് കാതിനു കുളിർമയും മനസ്സിനു ഉന്മേഷവും നൽകും. തുടരുക.
വീണ വായനയുമായി ഒരു വീണാ ശ്രിവാണിയും കടന്നുവന്നു. മലയാളത്തിൽ എങ്ങനെ അതു വിവരിക്കും എന്നു ആലോചിച്ചിട്ട് കിട്ടുന്നില്ല Soothing and melodious. ഇടയ്ക്കിടയ്ക്ക് കടന്നു വരുക മേല്പറഞ്ഞപോലെ സന്തോഷം
പങ്കു വയ്ക്കുക. അഭിനന്ദനങ്ങൾ.
അഭിനന്ദനം അർഹിക്കുന്ന മറ്റൊരു വ്യക്തിയാണ് ഗിന്നസ് സത്താർ ആദൂർ. സ്വന്തം രചനകൾ സ്വന്തം ചിലവിൽ
അച്ചടിച്ചു സൗജന്യമായി വിതരണം ചെയ്യുന്ന വ്യക്തിയെന്ന നിലയിൽ അദ്ദേഹത്തിനു ആശംസകൾ.
.എന്നുമെന്നോണം ഗ്രൂപ്പിൽ കാണുന്ന മോഹൻദാസിന്റെ വിവിധ തരം രചനകൾ. സിനിമാ ഗാനങ്ങളോടാണ് പ്രിയം.അപ്പോൾ അതിനെ പരാമർശിച്ചുള്ളതാവും
മിക്കതും.ഒപ്പം മറ്റുള്ളവരുടെ രചനകളെ വിലയിരുത്തിയുള്ള ഇമോജികൾ ഒന്ന്,ചിലപ്പോൾ അതിലേറെ അല്ലെങ്കിൽ വാക്കുകളുടെ രൂപത്തിൽ. ആയതു ചില ദിവസങ്ങളിൽ ശുഭരാത്രി വരെ എത്തി നിൽക്കുന്നു.അതു വായിക്കുന്ന രചയിതാവിന് ലഭിക്കുന്ന ആത്മസംതൃപ്തി പറഞ്ഞറിയിക്കാൻ ബുദ്ധിമുട്ടാണ്. അത് അനുഭവിച്ചു തന്നെ അറിയണം .ഓരോന്നും വായിച്ച് നല്ല വിലയിരുത്തലുകൾ നൽകുന്ന മോഹൻദാസിന് കൂപ്പുകൈ.
ഇനി ആ വിലയിരുത്തലുകൾ ഏറ്റു വാങ്ങിയ ,ദിവസം പ്രതി ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്ന ഓരോരുത്തരെയും നമുക്കു പരിചയപ്പെടാം.ഡോക്ടർ മായാ ഗോപിനാഥ്! ഡോക്ടറുടെ നാഗപ്പടത്താലി, ഓർമയുടെ ഭിത്തിയിലെ പായലുകൾ, ചിരി തേടി നടന്നപ്പോൾ, ഇവ മൂന്നും വളരെ ശ്രദ്ധേയമായ വിഷയങ്ങളും നല്ല ഒഴുക്കുള്ള ശൈലിയും. ഡോക്ടർക്ക് അഭിനന്ദനങ്ങളുടെ പൂച്ചെണ്ടുകൾ .
അഡ്വക്കേറ്റ് അനൂപ് കുറ്റൂർ , ശ്രീ തങ്കച്ചൻ ജോസഫ്, ഡോക്ടർ സനൽ ഭാസ്കർ,അഡ്വക്കേറ്റ് ചാർലി പോൾ, ശ്രി ഗിരിജൻ ആചാരി,ശ്രി ജോൺസൺ ,ശ്രി ബിജു സി കൈവേലി ,ഡോക്ടർ പ്രൊമോദ്,
ശ്രി ആന്റണി പുത്തൻപുര,ശ്രി ജോൺ വർഗീസ്,ശ്രി സെബാസ്റ്റ്യൻ ആർവിപുരം ,ശ്രി ഖാലീദ്, ശ്രി ജയൻ വർഗീസ്.ഡോക്ടർ വേണു തോന്നയ്ക്കൽ, ശ്രി ജി. സുരേഷ് കുമാർ, ശ്രി ശിവൻ കെ, ശ്രി കെ ആർ സുശീലൻ, ശ്രി ജിജോ രാജകുമാരി,ശ്രി സാക്കിർ സാക്കി നിലമ്പൂർ, ശ്രി ജയകുമാർ കോന്നി,ഡോ.സന്ധ്യ, ശ്രീമതി സ്വപ്ന ജോർജ്, ശ്രീമതി പ്രഭാവതി, ശ്രീമതി പുഷ്പ ബേബി തോമസ്,ലിലൂസ് എന്ന ശ്രീമതി ലീലാമ്മ തോമസ് ബോട്സ്വാന, ശ്രീമതി ആന്റണി രാജി,ശ്രീമതി ആലിസ് ജോമി, ശ്രീമതി രമാ പിഷാരടി,ശ്രീമതി നിലാ, ശ്രീമതി ദീപാ വിഷ്ണു,ശ്രീമതി ഗീത മുന്നൂർക്കോട്, ശ്രീമതി സിന്ധുമോൾ, ശ്രീമതി കവിത, ഡോക്ടർ സിന്ധു, ശ്രീമതി ഹേമ വിശ്വനാഥ്,ശ്രീമതി സോനാ ജീവൻ,ശ്രീമതി ശുഭ ബിജു,ശ്രീമതി രജിത ദിൽജിത് അങ്ങനെ ഓരോരുത്തരും സ്വന്തം കഥകൾ, കവിതകൾ, ലേഖനങ്ങൾ തുടങ്ങിയവ ആനുകാലിക
പ്രസക്തി കൊണ്ടും രചനാ വൈഭവം കൊണ്ടും വളരെ ശ്രദ്ധേയരാണ്. ഇവരിൽ പലരും പല വേദികളിൽ പുരസ്‌കാരങ്ങ ളാലും അല്ലാതെയും ആദരിക്കപ്പെട്ടവരുമാണ്. എല്ലാവർക്കും അഭിനന്ദനങ്ങൾ
സർഗ്ഗശേഷിയുടെ മേന്മ കൊണ്ട് മാത്രമാണ് ഇവർ ഓരോരുത്തരുടെയും രചനകൾ ലിമാ വേൾഡ് ലൈബ്രറി ഗ്രൂപ്പിന്റെ സാഹിത്യ ഓൺലൈനിൽ വന്നു കൊണ്ടിരിക്കുന്നത്.ലോകത്തിന്റെ ഏതു കോണിലും ആഫ്രിക്ക അടക്കം ഈ ഗ്രൂപ്പിന് അംഗങ്ങൾ എഡിറ്റോറിയൽ ബോർഡിൽ ഉള്ളതിനാൽ അത് അവരവരുടെ രാജ്യങ്ങളിൽ താമസം വിനാ എത്തിച്ചുകൊണ്ടിരിക്കുന്നു. ലോകത്തിന്റെ ഏതു ഭാഗത്തു നിന്നും ഇതു വായിക്കാനും സാധിക്കുന്നു. എന്തു കിട്ടിയാലും ലിമാ ഓൺലൈനിൽ കൊടുക്കാറില്ല എന്നത് എടുത്തു പറയേണ്ട ഒരു സംഗതി തന്നെ.
പുതിയ എഴുത്തുകാർക്ക് ഈ ഗ്രൂപ്പ് വളരെ ഗുണം ചെയ്യും എന്നതും തർക്കമറ്റ കാര്യമാണ്.
ലണ്ടനിലിരുന്നു സ്വന്തം പണം മുടക്കി പരസ്യമില്ലാതെ മലയാളം, ഇംഗ്ലീഷ് സാഹിത്യത്തെ ഇത്രയും പരിപോഷിപ്പിക്കുന്ന ശ്രീ കാരുർ
സോമനും, ശ്രീ തിമോത്തി കെ എബ്രഹാമിനും പ്രത്യേകം പ്രത്യേകം നന്ദി. അവർ ഭാഷക്ക് നൽകുന്ന ഒരു ചാരിറ്റി സേവനം മാത്രമാണിത് എന്നോർക്കുക. അവർക്ക് എന്റെ കൂപ്പുകൈ.
ഈ സാഹിത്യ ഓൺലൈനിലൂടെ എനിക്കും ലോക മലയാളികളുടെ അരികിൽ എത്താൻ കഴിഞ്ഞു എന്നതിൽ ഞാൻ അഭിമാനം കൊള്ളുന്നു. ഓരോരുത്തരും അവരവരുടെ രചനകളാൽ ഗ്രൂപ്പിനെ ധന്യ മാക്കുമ്പോൾ കൂട്ടത്തിൽ ഈ ഞാനും. ആരെയെങ്കിലും അറിയാതെ വിട്ടുപോയെങ്കിൽ, ഓരോരുത്തരുടെയും രചനകളെ എടുത്തു പറഞ്ഞ് ഈ കുറിപ്പ് പൂർത്തിയാക്കാൻ പറ്റാത്തതിൽ, ക്ഷമ ചോദിച്ചു കൊണ്ട്,ലിമാ വേൾഡ് ലൈബ്രറി ഗ്രൂപ്പിനും ഓൺലൈൻ ചാനലിനും അത് ഭംഗിയായി മുന്നോട്ടു നയിക്കുന്ന ഓരോരുത്തർക്കും സർവവിധ മംഗളങ്ങളും നേരുന്നു.നമ്മുടെ ലിമാ വേൾഡ് ലൈബ്രറി ഗ്രൂപ്പ്, ഗൂഗിൾ റേറ്റിംഗിൽ ടോപ് നമ്പർ ആണെന്ന അറിവ് വളരെ സന്തോഷം പകരുന്ന ഒന്നാണ് . എല്ലാവർക്കും എന്റെ വിനീതമായ കൂപ്പുകൈ.
Mary Alex ( മണിയ )
01-7 -23.
About The Author
No related posts.