നായിൻ്റെ മോൻ (ചെറുകഥ ) -വി. കെ. എൻ

Facebook
Twitter
WhatsApp
Email
ശങ്കുണി മേനോൻ . അന്തരിച്ചു.
വൈകുന്നേരം നാല് മണിക്കായിരുന്നു അന്ത്യം. ഘടാഘടിയനും താന്തോന്നിയും അസാമാന്യ ധൈര്യശാലിയുമായിരുന്നു.
രാവിലെ പത്ത് മണിയോടെ നാട് നീങ്ങും എന്നായിരുന്നു വൈദ്യൻ വിധിച്ചത്.
വൈദ്യനെ പോലും തോല്പിച്ച 6 മണിക്കൂർ.
ഭാര്യയും മക്കളും മരുമക്കളും എല്ലാം അടുത്തുണ്ട് .
വൈദ്യരുടെ പ്രവചനത്തെ പോലും തോല്പിച്ച മേനോനോട് അയൽക്കാർക്കും ബഹുമാനമായിരുന്നു.
മരിച്ച് കിടക്കുന്ന മേനോന്റെ പ്രൗഢ ഗംഭീര മുഖത്ത് നോക്കി അയലത്തെ പെണ്ണുങ്ങൾ മൂക്കത്ത് വിരൽ വച്ച് അടക്കം പറഞ്ഞു… ‘എന്തൊരു പ്രൗഢിയാണ് ചത്ത് കിടക്കുമ്പോഴും ചമഞ്ഞ് കിടക്കുന്നത് കണ്ടില്ലേ’
തറവാട് ക്ഷയിച്ചെങ്കിലും കോലോത്ത് ഒന്നിനും കുറവില്ലായിരുന്നു.
സുഭിക്ഷ ഭക്ഷണവും പുത്തനുടുപ്പുകളും മേനോൻ ഉറപ്പാക്കിയിരുന്നു.
തറവാട്ട് മുറ്റത്ത് തലയെടുപ്പോടെ ആന ചിന്നം വിളിച്ചു. വേലക്കാരികളുടെ എണ്ണത്തിനോ കാവൽക്കാരുടെ വേഷഭൂഷാദികൾക്ക് പോലുമോ കോട്ടം തട്ടിയില്ല.
ശങ്കുണ്ണി മേനോനെ കണ്ട് പഠിക്കണമെന്ന് അന്യ നാട്ടുകാരുപോലും പറയാറുണ്ട്.
ഇരു ചെവിയറിയാതെ എല്ലാം മേനോൻ നോക്കി നടത്തിയിരുന്നു.
ദഹനവും സഞ്ചയനവും കഴിഞ്ഞു. 41 ന് സർവ്വാണി സദ്യയും കഴിഞ്ഞു. .
തറവാട്ടിലെ അന്തേവാസികൾ മാത്രം ബാക്കിയായി.
വട്ടമേശ യോഗത്തിൽ കൂട്ടത്തിൽ മൂത്തയാൾ അനന്തരാവകാശിയായി ചാർജ് എടുത്തു.
മേനോന്റെ ഓർമ്മക്കായി പൂർണ്ണകായ പ്രതിമ എന്ന നിർദ്ദേശം കൂട്ടത്തിലാരോ മുന്നോട്ട് വെച്ച് .
കൊള്ളാമെന്ന് എല്ലാരും സമ്മതിച്ചു. കണക്കപ്പിള്ളയോട് ഖജാനയുടെ വിവരം വായിക്കാൻ ആവശ്യപ്പെട്ടു.
കണക്കപ്പിള്ള ആരുടെയും മുഖത്ത് നോക്കാതെ പറഞ്ഞു.
‘പ്രതിമ വേണ്ട ഒരു ഫോട്ടോ വരച്ച് വെച്ചാൽ മതി.’
പറ്റില്ലെന്ന് എല്ലാരും തീർത്തു പറഞ്ഞു. അല്ലലറിയിക്കാതെ കുടുംബം പോറ്റിയ മനുഷ്യനോട് നന്ദി കേട് പാടില്ല. അവർ ഉറപ്പിച്ചു.
വഴങ്ങില്ലെന്ന് മനസ്സിലായ കണക്കപ്പിള്ള കണക്ക് പുസ്തകം മേശപ്പുറത്ത് വെച്ചു.
പുതുതായി ചാർജെടുത്ത അധികാരി പുസ്തകത്തിലൂടെ കണ്ണോടിച്ചു…
-ആന പണയത്തിലാണ്
– തെങ്ങും തോപ്പ് പണയത്തിലാണ്
– തറവാട് പണയത്തിലാണ്.
– ചുറ്റുമതിലിന്റെ കല്ലുകൾ വിറ്റു. മരണ ശേഷം പൊളിക്കാനാണ് കരാർ..
കണക്ക് പുസ്തകം മുഴുവൻ വായിച്ച് വിയർക്കുന്ന പുത്തനധികാരിയോട് മറ്റുള്ളവർ കാര്യം തിരക്കി.
അധികാരി മീശ പിരിച്ച് കാർക്കിച്ച് തുപ്പി പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു:
‘നായിന്റെ മോൻ’.
ഈ അവസ്തയായിരിക്കും ഇനി കേരളത്തിൽ ഭരണം മാറിക്കഴിഞ്ഞാൽ പുത്തനധികാരി പഴയ അധികാരിയെ പറ്റി കാർക്കിച്ച് തുപ്പി കൊണ്ട് പറയുന്നത് എന്ന് ആരോപിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ. ഇത് ഒരു എഴുത്തുകാരന്റെ ദീർഘ ദർശനമാണ്.
😂

About The Author

Leave a Reply

Your email address will not be published. Required fields are marked *