ജളുക ന്യായം
ജളുക എന്നാൽ അട്ട എന്നാണ് അർഥം. അട്ടയെപ്പിടിച്ച് മെത്തയിൽ കിടത്തിയാൽ …. എന്നൊക്കെ ചൊല്ലുകളുണ്ട്. അതവിടെ കിടക്കുമോ?
അട്ടകളാണെങ്കിൽ പല വിധത്തിലുണ്ട് : തേരട്ട ,മണിയനട്ട ,പൊന്നട്ട ,പെരുങ്കാലനട്ട , കുളയട്ട എല്ലാത്തിന്റെയും പേര് അട്ടയെന്നാണെങ്കിലും
ഈ ന്യായത്തിലേക്കു കടന്നുവരുന്ന
അട്ടയാണ് സാക്ഷാൽ അട്ട !
അത്തരം ജളുകന്മാരെ കാണാൻ
ഹൈറേഞ്ചിൽ പോകണം.
അവയെ പ്രത്യക്ഷത്തിൽ തിരിച്ചറിയാൻ കഴിയില്ല.മലയും കാടും കയറി വരുമ്പോൾ കാലിൽ ചെറുവിരൽ വലിപ്പത്തിൽ അവ തൂങ്ങിക്കിടക്കും. കടിവിടാതെ.
ഒടുവിൽ ഉപ്പു വച്ചാലേ അവ പിടി വിടൂ. നമ്മുടെ രക്തം കുടിച്ചാണ് നൂൽപ്പരുവമായ അട്ട ചെറുവിരലായതെന്ന് അപ്പോഴേ മനസ്സിലാവൂ.
ആ അട്ടയാണ് കഥാനായകൻ !
“പാവം അട്ട . വിശന്നിട്ടാവും.ഞാൻ കുറച്ചു പാൽ കൊടുക്കട്ടെ ” എന്ന് നിനച്ച് അട്ടയെപ്പിടിച്ച് മുലക്കണ്ണിൽ വച്ചാലോ,
“അയ്യോ, നീ എന്താണീ കാണിക്കുന്നതു് രക്തം കുടിക്കുന്നോ! “
പാൽ കുടിക്കാനല്ല രക്തം കുടിക്കാനാണ് ആ ” ജളുകൻമാർ” ശ്രമിക്കുന്നത്.
ഇന്ന് പല പെണ്ണുങ്ങളുടേയും അവസ്ഥയാണിത്.
അങ്ങനെയുണ്ടാതാണ് ഈ ന്യായം.
ഒന്നു വിശദമാക്കിയാൽ
നന്മയിലും തിന്മ കണ്ടെത്താനുള്ള വ്യഗ്രതയാണ് ” ജളുക ന്യായം “












