ന്യായസാര കഥകൾ 9 – ( എം.രാജീവ് കുമാർ )

Facebook
Twitter
WhatsApp
Email

തമോദീപ ന്യായം


“ഇരുട്ടും വെളിച്ചവും ഇപ്പോൾ കോൺഗ്രസ്സും ബി.ജെ.പിയും പോലെയാണ്. “
” എവിടുത്തെ കാര്യമാണ് പറഞ്ഞു വരുന്നത്?”
” കേന്ദ്രത്തിലെ കാര്യം. “
” നിങ്ങൾ ഉദ്ദേശിക്കുന്ന ഇരുട്ട് കോൺഗ്രസ്സും വെളിച്ചം ബി.ജെ.പിയുമെന്നല്ലേ ? സംഗതി മനസ്സിലായി. അതു മനസ്സിലിരിക്കട്ടെ…”
” വെളിച്ചം കോൺഗ്രസ്സും ഇരുട്ട് ബി.ജെ.പി.യും എന്നായാലോ ?”
“എന്നാലും കാര്യം മനസ്സിലായി. “
” എന്നാൽ ഒരു കാര്യം ചെയ്യാം.കേന്ദ്രത്തിൽ ഇരുട്ടേത് വെളിച്ചമേത് എന്ന് കേരളത്തിലെ കമ്മ്യൂണിസ്റ്റുകാർ പറയട്ടെ. “
” കേരളത്തിലും സ്ഥിതി അതു തന്നെ. ഇരുട്ടിന്റെ ശത്രു വെളിച്ചവും വെളിച്ചത്തിന്റെ ശത്രു ഇരുട്ടുമാണ്. രാവും പകലും പോലെ ഇവിടെ കോൺഗ്രസ്സും കമ്മ്യൂണിസ്റ്റും. “
“തമ്മിൽ ശത്രുക്കളല്ലേ! വലതനും ഇടതനും. ഇതിൽ ഇരുട്ടേത് വെളിച്ചമേത് ?”
“അതു് ബിജെപിക്കാർ പറയട്ടെ. “
ഈ കഥാകാരന്റെ ജോലി ന്യായം പറച്ചിലാണ്.
ഇതാണ്.
തമോദീപന്യായം!
. ഇരുളും വെളിച്ചവും കൊണ്ടുള്ള കളി.

About The Author

Leave a Reply

Your email address will not be published. Required fields are marked *