ന്നാലും ന്റെ ലോക്ക്ഡൗണെ…….. (മുതുകുളം സുനിൽ )

Facebook
Twitter
WhatsApp
Email
  ലോക്ക്ഡൌൺ നീട്ടിയേക്കും എന്നറിഞ്ഞ കുഞ്ഞു മോൻ പിള്ള (കെ. എം. പിള്ള )വല്ലാതെ വ്യസനപെട്ടു. 21 ദിവസങ്ങൾ എങ്ങനെയും തള്ളി നീക്കി. ഇനി പറ്റില്ല……..
        കോയിക്കൽ എന്റർപ്രൈസിന്റെ (കോയിക്കൽ സംരംഭം )കാര്യനിർവ്വാഹകൻ (അഡ്മിനിസ്ട്രേറ്റിവ് ഓഫീസർ )ആയി വർഷങ്ങളായി ജോലി ചെയ്യുന്ന ആളാണ് കെ. എം. പിള്ള. കർക്കശനായ അദ്ദേഹം രാവിലെ 9.30 മണിക്ക് ഓഫീസിൽ എത്തുകയും വൈകിട്ട് 6.30 വരെ കാര്യനിർവഹണത്തിൽ വ്യാപ്തനാകും. ചില അവധി ദിനത്തിലും ഓഫീസിൽ പോകുന്ന അദ്ദേഹം ആദ്യമായിട്ടാണ് ഇത്രയും ദിവസം ഓഫീസ് ജോലിയിൽ നിന്നു മാറി നില്കുന്നത്.
                കെ. എം. പിള്ള ഒരു തീരുമാനം എടുത്തു. വീട്ടിലെ എല്ലാ സ്റ്റാഫിനേയും ( കുടുംബാംഗങ്ങൾ )—-ഭാര്യ പദ്മിനി, മകൻ അനിൽ, മകൾ കവിത —–വിളിച്ചു വരുത്തി തന്റെ തീരുമാനം അറിയിച്ചു.
” നാളെ മുതൽ നമ്മുടെ വീട്ടിൽ ഒരു കാര്യാലയം (ഓഫീസ് ) പ്രവത്തനം ആരംഭിക്കും. എന്തെങ്കിലും ആവശ്യങ്ങൾ / പ്രശനങ്ങൾ അത് എഴുതി മേശപുറത്തു വെച്ചിരിക്കുന്ന ‘അകത്തേക്കുള്ള ട്രേ (ഇൻവെർഡ് ട്രേ )’യിൽ സമർപ്പിക്കണം (സബ്മിറ്റ് ചെയ്യണം ). കാര്യങ്ങൾ വിശകലനം ചെയ്തു തീരുമാനം എഴുതി പുറത്തേക്കുള്ള ട്രേ ( ഔട്‍വാർഡ് ട്രേ ) യിൽ വയ്കും. കാര്യാലയ നിബന്ധനകൾ എല്ലാവർക്കും ബാധകം…. “.
    എല്ലാവരും മനസ്സില്ലാ മനസ്സോടെ തലയാട്ടി സമ്മതം അറിയിച്ചു.
       രാവിലെ എഴുന്നേറ്റ കെ. എം. പിള്ള വീട്ടിലെ ഒരു മുറി ഓഫീസാക്കി മാറ്റി. രണ്ടു പ്ലാസ്റ്റിക് ട്രേകൾ മേശപ്പുറത്തു ഇരു വശങ്ങളിൽ വച്ചു. ഇടത് വശത്തുള്ള ട്രെയിൽ
           INWARD
          (അകത്തേക്കുള്ളത് )
എന്നും വലതു വശത്തുള്ള ട്രെയിൽ
               OUTWARD
            (പുറത്തേക്കുള്ളത് )
എന്നും എഴുതിയ പേപ്പർ ഒട്ടിച്ചു വയ്ച്ചു.
    പ്രഭാതഭക്ഷണം കഴിഞ്ഞു കൃത്യം 9.30 നു തന്നെ കെ . എം. പിള്ള പുതിയ ഓഫീസിൽ ചാർജ് ഏറ്റെടുത്തു. കാര്യാലയ നിബന്ധനകൾ പാലിക്കാൻ നിർബന്ധിത ആയ ഭാര്യ പദ്മിനി വീട്ടിലേക്കു ആവശ്യമുള്ള പലവ്യഞ്ജന /പച്ചക്കറി സാധനങ്ങളുടെ പട്ടിക എഴുതി ഇൻവെർഡ് ട്രെയിൽ സബ്മിറ്റ് ചെയ്തു.
    കെ എം. പിള്ള സാധനപട്ടിക എല്ലാം പരിശോധിച്ച് വെട്ടി തിരുത്തലുകൾ നടത്തി ഒരു അടിക്കുറുപ്പ് എഴുതി….. “സാധനങ്ങൾ വളരെ കുറച്ചു
ഉപയോഗിക്കുക. നമ്മൾ സാമ്പത്തിക. പ്രതിസന്ധിയുടെ വക്കിൽ ആണ്‌. “
ഔട്ട്‌ വാർഡ് ട്രെയിൽ നിക്ഷിപിച്ചു.
         പതിനൊന്നു മണിയോടെ മകൾ കവിത സന്തോഷം കൊണ്ട് തുള്ളി ചാടി ഓഫീസ് മുറിയിലേക്കു വന്നു….. “അച്ഛാ… എനിക്ക് ഒന്നാം സമ്മാനം…. ഇത്‌ നോക്കു സർട്ടിഫിക്കറ്റ്…..”
       ഓഫീസ് പ്രോട്ടോകോൾ
(കാര്യാലയ പെരുമാറ്റച്ചട്ടം ) ലംഘിച്ച മകളോട് കെ. എം. പിള്ള ഷുഭിതനായി. വ്യസനത്തോടെ പുറത്തിറങ്ങിയ മകൾ വിശദമായി കാര്യങ്ങൾ എഴുതി ഇൻവെർഡിൽ ഇട്ടു.
      പ്രിയപ്പെട്ട അച്ഛാ,
  ജില്ലാ അടിസ്ഥാനത്തിൽ നടത്തിയ ഉപന്യാസ മത്സരത്തിൽ എനിക്ക് ഒന്നാം സമ്മാനം കിട്ടി. സ്കൂൾ അവധി ആയതിനാൽ സംഘാടകർ സർട്ടിഫിക്കറ്റ് വീട് അഡ്രസ്സിൽ അയച്ചു തന്നു. സബ്മിറ്റിങ് ഫോർ യുവർ പേരുസൽ (അങ്ങയുടെ പ്രത്യ വലോകത്തിനായി സമർപ്പിക്കുന്നു ).
     ഇൻവെർഡ് ട്രെയിൽ സമർപ്പിച്ച കുറുപ്പും സെര്ടിഫിക്കറ്റും സുഷ്മ പരിശോധന നടത്തി കെ . എം പിള്ള അടിക്കുറിപ്പ്
എഴുതി….
“വെരി ഗുഡ്. കീപ് ഇറ്റ് അപ്പ്‌ “
(വളരെ നല്ലത്. നിർത്താതെ തുടരുക ).
     ചേച്ചി ആശുപത്രിയിൽ ആണെന്ന ഫോൺ വന്നപ്പോൾ പദ്മിനി
ഒരു കടലാസിൽ എഴുതി….
    “എന്റെ സഹോദരി രാധമ്മ ആശുപത്രിയിൽ അഡ്മിറ്റ്‌ ആണ്…..
    കൂട്ടിരിക്കാൻ ആരും ഇല്ല.
      ദയവുചെയ്തു ഒരാഴ്ച എനിക്ക് അവധി തരണം എന്ന് താഴ്മയോട് അപേക്ഷിക്കുന്നു…..
       സ്വന്തം ഭാര്യ പദ്മിനി പിള്ള.”
കുറുപ്പ് അകത്തേക്കുള്ള ട്രെയിൽ (INWARD TRAY )
ഇട്ടു.
   കുഞ്ഞുമോൻ പിള്ള വളരെ നേരം ആലോചിച്ചു…..
നാരങ്ങ മണമുള്ള വവ്വാൽ തൂങ്ങി നിൽക്കുന്ന പടം ഉള്ള ഗ്ലാസിൽ ഒഴിച്ച് വെച്ച വെള്ളം കുടിച്ച് കുഞ്ഞുമോൻ പിള്ള
മറുപടി എഴുതി..
    “വീട്ടിൽ പല കാര്യത്തിനും പ്രശ്നം ആകും. എന്നാലും മാനുഷിക പരിഗണ അനുസരിച്ചു ലീവ് അനുവദിക്കാം.
പക്ഷെ നീ ചെയ്യുന്ന എല്ലാ കാര്യങ്ങളും ചെയ്യാൻ ഒരു പകരകാരിയെ (substitute)ഏർപ്പാട് ചെയ്യണം.”
  പുറത്തേക്ക് അയക്കാനുള്ള ട്രെയിൽ (OUTWARD TRAY ) ഇട്ട മറുപടി കുറുപ്പ് കണ്ട് പദ്മിനി ബോധം കേട്ട് വീണു.
   കോയിക്കൽ വീടിന് മുമ്പിലെ മരത്തിൽ തുങ്ങി കിടന്ന വവ്വാലുകൾ ചിറകിട്ട് അടിച്ചു.

About The Author

Leave a Reply

Your email address will not be published. Required fields are marked *