ന്യായസാര കഥകൾ 3 – (എം.രാജീവ് കുമാർ)

Facebook
Twitter
WhatsApp
Email

അന്ധദർപ്പണ ന്യായം


“മിനുക്കാനൊരു മുഖമെങ്കിലുമില്ലാതെ കണ്ണാടിയിൽ നോക്കിയാലോ ?”
“നിങ്ങൾക്ക് കണ്ണില്ലല്ലോ, പിന്നെന്തിന് കണ്ണാടി ?”
ഇങ്ങനെയൊന്നും ചോദിച്ചു പോകരുത്!
രാജ്യദ്രോഹക്കുറ്റമാകും.
എങ്കിലും ശരിയല്ലേ?
 “കണ്ണില്ലാത്തവന് എന്തിന് നിലക്കണ്ണാടി.? “…
എന്നിട്ടും കണ്ണാടി വേണമെന്ന് ശാഠ്യം പിടിച്ചാലോ ?
സ്വയം കാണാനല്ല മറ്റുള്ളവരെ കാണിക്കാൻ.
ബഹുജനം കഴുതയായിരുന്നു.
 ഇപ്പോൾ വോട്ടുചെയ്തു ചെയ്ത് കുരുടന്മാരുമായി ….
എന്ന് വിചാരിച്ചു ചെയ്യുന്നതാണ്.
ആനമാർക്ക് പരസ്യം !
 ഫുൾപേജ് പൂർണ്ണകായം!
നോക്കണേ , അന്ധന്റെ കണ്ണാടി
നോട്ടം.
അകക്കണ്ണു കൊണ്ടായാലും ഒന്നു കണ്ണു തുറന്നു നോക്ക്.
വടക്കും തെക്കും ഒരുപോലെ സപ്ലിമെന്റ്
 ഇപ്പോൾ ഇറക്കി കൊണ്ടിരിക്കുന്നില്ലേ,
ഇതാണ് അന്ധദർപ്പണ ന്യായം…

About The Author

Leave a Reply

Your email address will not be published. Required fields are marked *