പുറത്ത് മഴ ശക്തിയായി പെയ്യുന്നുണ്ടായിരുന്നു. തണത്ത കാറ്റ് വീശിയടിക്കുന്നു കാറ്റിനൊപ്പം തെങ്ങും കവുങ്ങും ഒക്കെ മുടിയാട്ടം നടത്തുന്നു. ദേഹത്തോട്ടു സൂചി കുത്തിക്കയറ്റുന്ന പോലെ തണുപ്പു കയറുന്നു. പ്രകൃതിയുടെ ഈ താണ്ഡവനൃത്തം തനിക്കെത്ര കണ്ടാലും മതി വരുകയില്ല
” അല്ല, അപ്പനീ തണുപ്പത്ത് ഇരിക്കുകയാണോ ?” മരുമകൾ ഓടി വന്നു ജനലടച്ചു. ” ഒത്തിരി നേരമായില്ലേ ഇങ്ങനെ ഇരിക്കാൻ തുടങ്ങീട്ട് ” എന്നു പറഞ്ഞവൾ കസേരയിൽ നിന്നു എഴുന്നേ ല്പിക്കു വാൻ ശ്രമിച്ചു മിണ്ടാതെ . അവളെ അനുസരിച്ചു. കട്ടിലിനരികിലേയ്ക്ക് മെല്ലെ നടക്കുമ്പോൾ ഓർത്തു – എല്ലാത്തിനും ഉണ്ടൊരുകാലം. പണ്ട് താൻ മറ്റുള്ളവരെ അനുസരിപ്പിച്ചിരുന്നു. ഇന്ന് മറ്റുള്ളവർ പറയുന്നത് താൻ അനുസരിക്കുന്നു. ഇതൊക്കെ കാലത്തിന്റെ അനിവാര്യമായ മാറ്റങ്ങളാണ്. ആ മാറ്റത്തിന് എല്ലാവരും വിധേയരാണ് സ്ഥലവും ആളുകളും മാത്രം
വ്യത്യാസപ്പെടുന്നുയെന്നേയുള്ളു.
പുറത്ത് മഴയുടെ സംഗീതം. വ്യക്തമായി കേൾക്കാം. പണ്ടും തനിക്ക് മഴ കാണാനും കേൾക്കാനും വലിയ ഇഷ്ടമാണ് . ലീലാമ്മ ഉണ്ടായിരുന്നപ്പോൾ കപ്പയോ ഏത്തയ്ക്കായോ കനലിൽ ചുട്ട് എടുത്ത് കാന്താരി പൊട്ടിച്ച സമ്മന്തിയും കട്ടൻ കാപ്പിയുമായി കൊണ്ടത്തരും നല്ല വെന്ത കപ്പയും തിന്നു കട്ടൻ കാപ്പി ഊതിക്കുടിച്ചും മഴ കണ്ടു കൊണ്ടിരിക്കുന്നതു സുഖമുള്ള കാര്യമാണ്. അതൊക്കെ ഇനി പറഞ്ഞിട്ട് എന്തു വിശേഷം ? എന്തും നഷ്ടപ്പെടുമ്പോഴാണ് അതിന്റെ മഹത്ത്വം മനസ്സിലാവുന്നത്.
എത്ര നേരം അങ്ങനെ കിടന്നു വെന്നറിയില്ല ഒന്നു മയങ്ങി എന്നു തോന്നുന്നു ആരോ വിളിക്കുന്ന പോലെ . കൺപോളകൾ വലിച്ചു തുറന്നു. മുന്നിൽ ലീലാമ്മ! അതീശയം കൊണ്ടു വാ പിളർന്നു പോയി.
“എന്താ ഈ നേരത്ത് കിടക്കുന്നത് : സാ
ധാരണ ഈ നേരത്ത് മഴ കണ്ടു കൊണ്ട് ആ കസേരയിൽ ഇരിക്കുകയല്ലോ പതിവ് ഇന്ന് എന്താ ഒരു മാറ്റം ” ഒന്നുമില്ലായെന്നു ആംഗ്യം കാണിച്ചു. എന്തു പറയണമെന്നറിയാതെ താൻ കുഴങ്ങിയിരുന്നപ്പോൾ അവൾ തുടർന്നു “എന്താ മിണ്ടാതിരിക്കുന്നത്. നമുക്കു രണ്ടു പേർക്കും മഴ എത്ര പ്രീയപ്പെട്ടതാണെന്നറിയില്ലേ ഒരു തരത്തിൽ പറഞ്ഞാൽ മഴയത്തു നിന്നെല്ലേ നമ്മുടെ ജീവിതം തുടങ്ങിയത് അപ്പോൾആ മുഖത്ത് വല്ലാത്ത ഒരു ലജ്ജാഭാവം.! പത്തൻ മ്പത് വർഷം മുമ്പ് അവളെ ആദ്യമായി കണ്ടത് ഓർമ്മിച്ചു. അപ്രതീക്ഷിതമായി വന്ന മഴയത്ത് എവിടെയെങ്കിലും കേറി നില്ക്കാമെന്നു കരുതിയാണ് ആളൊഴിഞ്ഞ ആ കടത്തിണ്ണയിൽ കയറിയത്. അവിടെ ലീലാമ്മ നില്പുണ്ടായിരുന്നു ആകെ നനഞ്ഞൊട്ടി നില്ക്കുന്ന ഒരു രൂപം ! ആ ശരീര വടിവ് വ്യക്തമായിക്കാണാം. നോക്കരുതെന്നു കരുതിയിട്ടും കണ്ണു മാറ്റാനേ കഴിയുന്നില്ല. ആ മുഴുപ്പിലും ഒടിവുകളിലും തന്റെ കണ്ണ് ഉടക്കി നിന്നു തന്റെ പെരുവിരൽ മുതൽ ഒരു തരിപ്പു പൊങ്ങി. അവളെ ശക്തമായി തന്റെ നെഞ്ചോടു ചേർക്കണമെന്നു മോഹിച്ചു
“ഓ, അന്നത്തെ ആ നോട്ടം! എന്നെ തിന്നുകളയുമെന്നാ വിചാരിച്ചേ ” അതും പറഞ്ഞ് അവൾ കിലുകിലാ ന്നു ചിരിച്ചു. താൻ പരിഭ്രമത്തോടെ ചുറ്റും നോക്കി.
ആരെങ്കിലും കേൾക്കുന്നുണ്ടോ ? മരുമകളെങ്ങാനും അപ്പന്റെ മുറിയിൽ നിന്നു ഒരു പെണ്ണിന്റെ ചിരി കേട്ടാൽ എന്തു വിചാരിക്കും? തന്റെ മൗനം കണ്ടിട്ടാവും അവൾ പറഞ്ഞു
എന്താ ഇങ്ങനെ മുനിയെപ്പോലെ ഇരിക്കുന്നത്.? നമുക്കീ മഴയത്തു ടെ ഒന്നു നടക്കാം. പണ്ടേപ്പോലെ ” അവൾ കൈയ്ക്ക് പിടിച്ച് എഴുന്നേല്പിച്ചു. എവിടെ നിന്നോ ഒരു ശക്തി ദേഹ ത്തുടെ പാഞ്ഞു. അവളുടെ കൂടെ നടക്കാൻ തുടങ്ങി. അവൾ എന്തൊക്കയോ പറയുന്നുണ്ടായിരുന്നു. മഴത്തുള്ളികൾ മുഖത്തു വീഴുമ്പോൾ എന്താ ഒരു രമ്പം
“അപ്പനെന്തു പ്രാന്താ ഈ കാണിക്കുന്നത്. മഴ നനഞ്ഞ് വല്ല അസുഖവും വരും. ഈ കുടയ്ക്കകത്തോട്ടു കേറ്, കണ്ണു തെറ്റിയാൽ വല്ലയിടത്തോട്ടും ഇറങ്ങിപ്പോകും. എപ്പോഴും അപ്പനെ നോക്കിക്കൊണ്ടു ഇരിക്കാൻ പറ്റുമോ “” മകൻ പിന്നെയെന്തെക്കയോ ശകാരിക്കുന്നുണ്ടായിരുന്നു. കള്ളം കൈയോടെ . കണ്ടുപിടിച്ച കുട്ടിയെപ്പോലെ ഒന്നും മിണ്ടാതെ വൃദ്ധൻ തന്റെ മകന്റെ ഒപ്പം നടന്നു.
About The Author
No related posts.