മെയ്ദിനം – (സാക്കിർ – സാക്കി)

Facebook
Twitter
WhatsApp
Email

“യെടീ.. സൈന്വോ ..
എപ്പങ്ങാനും ചോയ്ച്ചതാ അന്നോടൊര് ചായ…?”

“ദാ…
ഇപ്പൊക്കൊണ്ടര . ഞാനീ ചപ്പാത്ത്യൊന്ന് പരത്തട്ടെ.”

“ഉച്ചക്കത്തെ ചോറ് ചോയ്ച്ചപ്പളും ഇജ്ജദ് ഇനിക്ക് നേരത്തിന് തന്നില്ല…”

“അപ്പൊ ഞാൻ തുണി തിരുമ്പെയ്നു. ”

“തലീല് തേക്കാൻ ലേസം വെളിച്ചെണ്ണ ചോയ്ച്ചപ്പളോ…? അപ്പളും അനക്ക് തെരക്ക്.”

“അപ്പോ ഞാൻ നെലം തൊടക്കെയ്നു.”

” ൻ്റെ കാല്മ്മെ ആ കൊയമ്പ് ഒന്ന് പൊരട്ടിത്തരാം പറഞ്ഞിരുന്നു ഞാനന്നോട്..”

“ഈ ചപ്പാത്തി ചുട്ട് കഴിഞ്ഞിട്ട് പോരെ..?”

” ആറ്റ്നോറ്റ് മെയ് ദിനത്തിന് ഇനിക്ക് ഒരു ലീവ് കിട്ട്യേപ്പോ ഇഞ്ചെകാര്യം നോക്കാൻ അനക്ക് നേരല്ല…! അനക്കപ്പളും പണ്യന്നെ… പണി.
ഹും….!!”

സാക്കി.

About The Author

Leave a Reply

Your email address will not be published. Required fields are marked *