ജന്മദിനം ഷോർട്ട് ഫിലിം
യൂട്യൂബിൽ റിലീസായി

സാഹിത്യകാരനായ നൈന മണ്ണഞ്ചേരിയുടെ ”ജന്മദിനം”
എന്ന ചെറുകഥയെ ആസ്പദമാക്കി ജിതിൻ കൈനകരി സംവിധാനം ചെയ്ത, വേൾഡ് ഡ്രമാറ്റിക് സെന്ററിന്റെ
മികച്ച ഹൃസ്വ ചിത്രത്തിനുള്ള ഭരതൻ പുരസ്ക്കാരം ലഭിച്ച ” ജന്മദിനം” ഷോർട്ട് ഫിലിം യൂട്യൂബിൽ റിലീസായി.

ഒറ്റപ്പെട്ടു പോകുന്ന വാർദ്ധക്യത്തിന്റെ വ്യാകുലതകൾ
പ്രമേയമായ ചിത്രത്തിൽ ജെയിംസ് കിടങ്ങറയും ബൈജുവും പ്രധാന വേഷങ്ങൾ കൈകാര്യം
ചെയ്യുന്നു.
ലേബർ ഫ്രണ്ട്സിന് വേണ്ടി എ.ജെ.ക്രിയേഷൻസ് ചിത്രം നിർമ്മിച്ചിരിക്കുന്നു.
ക്യാമറയും എഡിറ്റിംഗും അജ്മൽ , സ്റ്റുഡിയോ- ആലപ്പി ടാക്കീസ്, പ്രൊഡക്ഷൻ കണ്‍ട്രോളർ- അജീഷ് റഹ്‍മാൻ,
പി.ആർ.ഒ.-ബീന.ജെ.നൈന.
കഥ,തിരക്കഥ,സംഭാഷണം- നൈന മണ്ണഞ്ചേരി, മേക്കപ്പ്,സംവിധാനം– ജിതിൻ കൈനകരി
About The Author
No related posts.