തിണ്ണകര (Thinnakara Lakshadweep),
ബംഗാരം (Bangaram island)
ലക്ഷദ്വീപിലെ ഏക എയർപോർട്ടുള്ള അഗത്തി ദ്വീപിൽനിന്നും 8 കി.മീറ്റർ അകലെ വടക്ക് കിഴക്ക് ഭാഗത്താണ് ബംഗാരം, തിണ്ണകര ദ്വീപുകൾ. ബോട്ടിൽ ഒരു മണിക്കൂറോളം ദൂരം യാത്രയുണ്ട് ഇവിടത്തേക്ക്. ടൂറിസം ഉദ്ദേശ്യത്തിനല്ലാതെ പാരമ്പര്യമായി തദ്ദേശീയർ രണ്ട് ദ്വീപിലും താമസിക്കുന്നില്ല. ബംഗാരം, തിണ്ണകര ദ്വീപുകൾക്കുചുറ്റും 125 ച. കി.മീറ്റർ ചുറ്റളവിൽ ലഗൂണുകൾ ഉണ്ട്. പ്രകൃതിനിർമ്മിതമായ ലഗൂണുകളാണ് ലക്ഷദ്വീപുകളെ കടലാക്രമണങ്ങളിൽ നിന്ന് സംരക്ഷിക്കുന്നത്.
ബംഗാരം
ഇന്റർനാഷണൽ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഉൾപ്പെടുന്ന ബംഗാരം VVIP കൾ സന്ദർശകരുണ്ട് എന്ന കാരണത്താൽ, അവിടേക്ക് പോകാൻ അനുമതി ലഭിക്കാൻ സാധ്യത വളരെ കുറവാണ്. 8.1 കി.മീറ്റർ നീളവും 4.2 കി.മീറ്റർ വീതിയുമുള്ള ദ്വീപ് ചതുരാകൃതിയാണ്.പ്രധാനമന്ത്രി നരേന്ദ്രമോദി ബംഗാരത്തിന് അടുത്തുള്ള മണൽത്തിട്ട (Sand bank )യിൽ നിന്നുമെടുത്ത ഫോട്ടോയും വീഡിയോയും മാധ്യമങ്ങളിലൂടെ പ്രസദ്ധീകരിച്ചിരു
ന്നല്ലോ?
തിണ്ണകര
ഏകദേശം കണ്ണുനീർത്തുള്ളിയുടെ ആകൃതിയാണ് തിണ്ണകരക്ക്. തിണ്ണകരക്കും ബംഗാരത്തിനുമിടയിലെ തിര തീരെ കുറഞ്ഞ ഭാഗത്താണ് സ്നോർക്കലിങ് നടത്തുന്നത്. മനോഹരമായ പവിഴപ്പുറ്റുകളും വിവിധ വർണത്തിലും വലിപ്പത്തിലുമുള്ള മത്സ്യങ്ങളുമാണ് ഇവിടത്തെ പ്രധാന ആകർഷണം. ഏകദേശം 200 വർഷം മുമ്പ് തകർന്ന ഒരു കപ്പലിന്റെ അവശിഷ്ടം സ്നോർക്കലിങ് നടത്തുമ്പോൾ കാണാം. ബംഗാരം ദ്വീപിന്റെ തെക്ക് വടക്ക് ഭാഗത്ത് പറളി 1, 2, 3 എന്നിങ്ങനെ മൂന്ന് കുഞ്ഞൻ ദ്വീപുകളുമുണ്ട്.
പേര് വരാനുണ്ടായ കാരണം
ലക്ഷദ്വീപുകളിൽ ആദ്യം യാത്രികർ എത്തിയത് ബംഗാരം ദ്വീപിൽ ആയിരുന്നത്രെ. ‘വന്ന കര’ എന്ന വാക്കാണത്രെ ബംഗാരമായത് !!
‘തിന്നാൻ കിട്ടിയ കര’ – തിണ്ണകരയുമായി മാറി. ഇവിടെ പോയ സമയത്ത് ഞങ്ങൾ ഉച്ചഭക്ഷണം കഴിച്ചതും തിണ്ണകരയിൽനിന്നുമാണ്
. അവിടെ വരുന്നവർക്ക് ഭക്ഷണമൊരുക്കാനായി ചില കുടുംബങ്ങൾ ടൂറിസ്റ്റ് സീസണിൽ അവിടെ കുടിൽ കെട്ടി താമസിക്കും. ഞങ്ങളെ കാത്ത് 3 കുടുംബങ്ങൾ ആ ദ്വീപിൽ ഉണ്ടായിരുന്നു. ധാരാളം തെങ്ങുകളും മറ്റ് സസ്യജാലങ്ങൾ കൊണ്ടും മനോഹരമായ കടൽക്കരകൊണ്ടും സുന്ദരമാണ് ഈ ദ്വീപുകൾ.
എത്ര പോയാലും (കണ്ടാലും ) പറഞ്ഞാലും മതിവരാത്ത കാഴ്ച്ചകളും അനുഭവങ്ങളും ലക്ഷദ്വീപിൽ ഒളിപ്പിച്ചുവെച്ചിട്ടുണ്ടെന്ന് തോന്നുന്നു.
About The Author
No related posts.