അഭിഭാഷകവൃത്തിയിൽ കാൽ നൂറ്റാണ്ട് – (അഡ്വ. പാവുമ്പ സഹദേവൻ)

Facebook
Twitter
WhatsApp
Email

എൻ്റെ അഭിഭാഷകവൃത്തിയിൽ കാൽ നൂറ്റാണ്ട് (25 വർഷം) പിന്നിടുമ്പോൾ, ഒട്ടേറെ അനുഭവങ്ങൾ ആർജ്ജിക്കാനും അതിൽനിന്ന് സമ്പന്നമായ പാഠങ്ങൾ ഉൾക്കൊള്ളാനും അത് എൻ്റെ വ്യക്തിത്വത്തിൽ അലിയിച്ചുചേർക്കാനും സാധിച്ചു എന്നതിൽ ഞാൻ അത്യധികം അഭിമാനിക്കുന്നു. 1998-ൽ സന്നദ് എടുത്ത് അയ്യപ്പൻപിള്ള സാറിൻ്റെ ജൂനിയറായി പ്രാക്ടീസ് ചെയ്തു തുടങ്ങിയ കാലം മുതൽ ഇന്നേവരെയുള്ള ഒട്ടേറെ സംഭവങ്ങളുടെയും അഭിഭാഷകരുടെ അവകാശ സമരങ്ങളുടെയും സൗഹൃദ ബന്ധാനുഭവങ്ങളുടെയും വർണ്ണചിത്രങ്ങൾ ഇപ്പോഴും മനസ്സിൽ മായാതെ തെളിഞ്ഞു നിൽക്കുന്നു. ഞാൻ പ്രാക്ടീസ് തുടങ്ങിയ കാലത്ത് എനിക്ക് P S C വഴി സർക്കാർ ജോലി കിട്ടിയെങ്കിലും അതിനു പോകാതെ, അഭിഭാഷകവൃത്തി തുടരുകയാണുണ്ടായത്. സർക്കാരുദ്യോഗം സ്വീകരിച്ച് എൻ്റെ സാഹിത്യ- രാഷ്ട്രീയ രചന തുടർന്നിരുന്നെങ്കിൽ, ഒരു പക്ഷെ, എൻ്റെ രാഷ്ട്രീയ തത്ത്വശാസ്ത്രപരമായലേഖനങ്ങൾക്ക് ഇത്രയധികം സ്വീകാര്യത ലഭിക്കുമായിരുന്നോ എന്ന് സംശയമാണ്. എന്തെന്നാൽ, നിയമവൃത്തിയിൽ നിന്നും എനിക്ക് ആർജ്ജിക്കാൻ സാധിച്ച Logical Reasoning Power – ൻ്റെ (Argumentatory Power ഉം , തെളിവെടുക്കുന്ന നാടപടി ക്രമവും രീതിയും – Evidence Act, Criminal Procedure Code) സമ്പന്നമായ അനുഭവം ഒരു പക്ഷെ ഒരു സർക്കാർ ഉദ്യോഗസ്ഥനായി തുടർന്നുകൊണ്ട് ലഭിക്കില്ലായിരുന്നു എന്ന് തോന്നുന്നു. ഏതൊരു രാജ്യത്തിലെയും പരമ പ്രധാനമായ കാര്യം അവിടുത്തെ നിയമ വ്യവസ്ഥയും രഷ്ട്രീയവ്യവസ്ഥയുമായിരിക്കും എന്നത് അസന്ധിഗ്ദ്ധമായ വസ്തുതയാണല്ലോ. മാത്രവുമല്ല, ഏതൊരു രാജ്യത്തിലെയും നിയമവ്യവസ്ഥയും രാഷ്ട്രീയ വ്യവസ്ഥയും തമ്മിൽ പരസ്പര പൂരകമായ ബന്ധങ്ങളാണുള്ളത്. ഒരു രാജ്യത്തെ നീതിന്യായ നിയമ വ്യവസ്ഥയിലൂടെ അവിടുത്തെ രാഷ്ട്രീയ വ്യവസ്ഥ എന്താണെന്ന് മനസിലാക്കാൻ കഴിയും, തിരിച്ചും; അതായത് രാഷ്ട്രീയ വ്യവസ്ഥയിലൂടെ നീതിന്യായ നിയമവ്യവസ്ഥയെയും മനസിലാക്കാൻ കഴിയും. (ജനാധിപത്യ രാഷ്ട്രീയ വ്യവസ്ഥതന്നെ നീതിന്യായ നിയമവ്യവസ്ഥയുടെ അടിത്തറയിന്മേലാണ് കെട്ടിപ്പെടുത്തിട്ടുള്ളത്). രാഷ്ട്രീയ വ്യവസ്ഥ നിയമവ്യവസ്ഥയെയും നിയമവ്യവസ്ഥ രാഷ്ട്രീയ വ്യവസ്ഥയെയും പരസ്പരം നിർണ്ണയിക്കുന്നുണ്ട്, ചിലപ്പോൾ പസ്പരം പൂരിപ്പിക്കുന്നുമുണ്ട്. ഇതിൽ ജനശക്തിയുടെ ഇടപെടൽ പരമപ്രധാനമാണ്. ചുരുക്കത്തിൽ ഒരു അഭിഭാഷകനായി കോടതിയിൽ പ്രാക്ടീസ് ചെയ്തതോടെ എനിക്ക് ഈ രാജ്യത്തെ ജനാധിപത്യ രാഷ്ട്രീയ വ്യവസ്ഥയെയും ഒപ്പം നീതിന്യായ നിയമ വ്യവസ്ഥയെയും കൂടുതൽ ഉയരങ്ങളിൽ നിന്ന് നോക്കിക്കാണാൻ കഴിഞ്ഞു. അത്തരം കാഴ്ചകളും അനുഭവങ്ങളും, എൻ്റെ ജനാധിപത്യ രാഷ്ട്രീയ വ്യവസ്ഥയെയും നീതിന്യായ നിയമവ്യസ്ഥയെയും പറ്റിയുള്ള ധാരണകൾ അതിബൃഹത്തായ രീതിയിൽ വിപുലമാക്കുകയുണ്ടായി. (അങ്ങനെയാണ് പഴയ കമ്മ്യൂണിസ്റ്റുകാരനായ എനിക്ക് ലിബറൽ ജനാധിപത്യ രാഷ്ട്രീയ കാഴ്ചപ്പാടുകളോട് അഭിനിവേശമുണ്ടായത്. അങ്ങനെയാണ് ജാതി മത രാഷ്ട്രീയ നിയമ വ്യവസ്ഥയെപ്പറ്റിയുള്ള എൻ്റെ പഴയ ധാരണകൾ തല്ലിത്തകർത്തെറിഞ്ഞത് ). ഇങ്ങനെ ഞാൻ അഭിഭാഷകനായതോടെ, എൻ്റെ പഴയ ജാതി മത സാഹിത്യ സാമൂഹ്യ രഷ്ട്രീയ നിയമ കാഴ്ച്ചപ്പാടിൽ നിന്നും വ്യത്യസ്തമായി, ഈ രാജ്യത്തെ ജനാധിത്യ രാഷ്ട്രീയ വ്യവസ്ഥയെപ്പറ്റിയും നീതിന്യായ നിയമവ്യവസ്ഥയെപ്പറ്റിയും ഇവിടുത്തെ ജനങ്ങളുടെ ജീവിതരീതിയെപ്പറ്റിയും ഈ വ്യവസ്ഥയിൽ ജനങ്ങൾ അനുഭവിക്കുന്ന ഗുണങ്ങളെയും ദോഷത്തെപ്പറ്റിയും കൂടുതൽ മെച്ചപ്പെട്ട രീതിയിൽ മനസ്സിലാക്കാൻ കഴിയുകയും അത് എൻ്റെ രാഷ്ട്രീയ തത്ത്വശാസത്രപരമായ (Political philosophy) രചനകളെ കൂടുതൽ സമ്പന്നമാക്കാൻ കഴിയുകയും ചെയ്തു എന്നതിൽ ഞാൻ അത്യധികം അഭിമാനിക്കുന്നു.
🌳🌹😊🙏

29.05.2024.

ഫോൺ: 9744672832.

About The Author

One thought on “അഭിഭാഷകവൃത്തിയിൽ കാൽ നൂറ്റാണ്ട് – (അഡ്വ. പാവുമ്പ സഹദേവൻ)”

Leave a Reply

Your email address will not be published. Required fields are marked *