LIMA WORLD LIBRARY

ഓർമ്മകളിൽ എന്നുമെന്നും പച്ചപിടിച്ചു നിൽക്കുന്ന ഒരു ദിവസമായിരുന്നു കോട്ടയം പ്രസ് ക്ലബ്ബിൽ ഇന്നലെ നടന്ന സർഗസംഗമം – DAS

ഹാൾ നിറഞ്ഞു കവിഞ്ഞത് സർഗസംഗമത്തിൻ്റെ വിജയമാണ്. കാരൂർ സാർ എഴുതിയത് എത്ര ശരിയാണ് ?

പരസ്പരം കാണാനും ഒരു വാക്കു മിണ്ടാനും വേണ്ടി ഒത്തു കൂടിയ പ്രിയപ്പെട്ടവരുടെ സ്നേഹ സംഗമം. ബാംഗ്ലൂരിൽ നിന്നും പ്രോഗ്രാമിൽ പങ്കെടുക്കാനെത്തിയ അസി. പ്രൊഫസർ കവിത സംഗീത് ടീച്ചറുടെ ആത്മാർത്ഥമായ സ്നേഹ സഹകരണത്തിന് എത്ര നന്ദിയും അഭിനന്ദനങ്ങളും അറിയിച്ചാലും മതിയാവില്ല

അതുപോലെ നമ്മുടെ ഗ്രൂപ്പിൻ്റെ ചൈതന്യമായ മണിയ എന്നു പ്രിയപ്പെട്ടവർ സ്നേഹപൂർവ്വം വിളിക്കുന്ന മേരി അലക്സ് ചേച്ചിയുടെയും ഭർത്താവായ അലക്സാണ്ടർ സാറിനെയും ഹൃദയപൂർവം അഭിനന്ദിക്കുന്നു. കാവ്യാരാമം കാവ്യപുസ്തകവും ഉപ്പേരിയും ചേച്ചി സ്നേഹപൂർവ്വം നൽകിയത് വീട്ടിൽ എല്ലാവർക്കും ഇഷ്ടപ്പെട്ടു. അലക്സാണ്ടർ സാറിൻ്റ പുസ്തകം വായിക്കാൻ ഏറെ താൽപ്പര്യമുണ്ട്. ‘

ഗോപൻ ചേട്ടൻ്റെ ഗാനം ഗംഭീരമായിരുന്നു. മിനി പരിപാടികൾ നന്നായി ഏകോപിപ്പിച്ചു.

നമ്മുടെ ഗ്രൂപ്പ് സാഹിത്യലോകത്ത് സ്ഥാപിച്ച ഒരു നാഴികക്കല്ലാണ് ഇന്നലെ കോട്ടയം പ്രസ് ക്ലബ്ബിൽ നടന്ന സർഗസംഗമം

പക്ഷേ നമുക്ക് കാരൂർ സാറിൻ്റെ സുസജ്ജമായ നേതൃത്വത്തിൽ ഇനിയും മുന്നേറാനുണ്ട്. റോബർട്ട് ഫ്രോസ്റ്റ് പറഞ്ഞതുപോലെ

Woods are Lovely dark and deep
But I have promises to keep and miles to go before I sleep

സ്നേഹം❤

DAS

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px

Related posts