ഒരു കർഷകൻ്റെ വിലാപം – ആസാദ് ആശിർവാദ്

Facebook
Twitter
WhatsApp
Email

മാലൂർ മുരളിയുടെ “ജീവൻ” എന്ന പുസ്തകത്തിലെ കവിതയായ ‘നീറുന്ന കർഷകൻ’ എന്നെ ഏറെ ആകർഷിച്ചത്. ഒരു കർഷകനായ മാലൂർ മുരളി അദ്ദേഹത്തിൻ്റെ കവിതയിലൂടെ കർഷകർ നിത്യവും നേരിടുന്ന പ്രതിസന്ധികളാണ് അനാവരണം ചെയ്യുന്നത്. ഇന്നത്തെ കാലഘട്ടത്തിൽ കർഷകർക്ക് തങ്ങളുടെ ഉൽപ്പന്നങ്ങൾക്ക് അധ്വാനത്തിന്റെ അടിസ്ഥാന മൂല്യമോ പ്രോത്സാഹനമോ കിട്ടാറില്ല എന്ന നഗ്നസത്യം തൻ്റെ കവിതയിലൂടെ കവി വെളിച്ചത്തു കൊണ്ടുവരുന്നു. കർഷകരുടെ വർദ്ധിച്ചുവരുന്ന ആത്മഹത്യയായിരിക്കാം കവിയെ ഇത്തരത്തിലുള്ള ഒരു കവിതയെഴുതാൻ പ്രേരിപ്പിച്ചതെന്നാണ് എൻ്റെ വിശ്വാസം. മറ്റുള്ളവരിൽ കർഷകരെ ക്കുറിച്ചുള്ള ഒരു അവബോധം വളർത്താൻ ഈ കവിത ഉപകരിക്കുമെന്ന് നിസ്സംശയം അറിയിക്കട്ടെ. കാലിക പ്രസക്തിയുള്ള വിഷയങ്ങളെ ആസ്പദമാക്കി സാധാരണക്കാരുടെ ഭാഷയിൽ വളരെ ലളിതമായാണ് മാലൂർ തൻ്റെ കവിതകളെല്ലാം രചിച്ചിട്ടുള്ളതെന്ന് എടുത്തു പറയട്ടെ. മാലൂർ മുരളിയ്ക്കും കുടുംബാംഗങ്ങൾക്കും ബന്ധുമിത്രാദികൾക്കും മറ്റെല്ലാ അഭ്യുദയകാംക്ഷികൾക്കും എല്ലാ മംഗളാശംസകളും നേർന്നുകൊണ്ട്
സ്നേഹപൂർവ്വം
ആസാദ് ആശിർവാദ്

About The Author

Leave a Reply

Your email address will not be published. Required fields are marked *