ഓർമ്മയിലെ മായാത്ത കഥാപാത്രം – ദാസ്

Facebook
Twitter
WhatsApp
Email

 

എന്തെഴുതണം എന്ന ചിന്തയുമായി , ശൂ ന്യമായ മനസുമായി ഇരിക്കുമ്പോൾ ചില കഥാപാത്രങ്ങൾ മനസിന്റെ ഉമ്മറത്തിണ്ണയിലേക്ക് അനുവാദം ചോദിക്കാതെ കടന്നു വരും. ഇന്ന്, കടന്നു വന്നത് പാറു അമ്മായി എന്ന തനി നാടൻ കഥാപാത്രമാണ്. ഓർമ്മയില്ലേ? വർഷങ്ങൾക്ക് മുൻപ് കണ്ട തലയണമന്ത്രം എന്ന സത്യൻ അന്തിക്കാടിന്റെ സിനിമയിലെ, ചില സീനുകളിൽ മാത്രം വന്ന് മിന്നി മറയുന്ന, ഒരിക്കലും മനസിൽ നിന്നും മാഞ്ഞു പോകാത്ത പാറു അമ്മായിയെ… ഫിലോമിന അനശ്വരമാക്കിയ കഥാപാത്രം

പഴയ ബന്ധം പറഞ്ഞ്, കാശുള്ള ബസു വീടുകളിൽ ചെല്ലുകയും, ഒരാഴ്ചയെങ്കിലും അവിടെ തങ്ങി, ഒത്താൽ കുറച്ചു കാശും ഒപ്പിച്ച്, അടുത്ത ബന്ധുവീട്ടിലേക്കു പോവുകയും ചെയ്യുന്നതാണ് ഇക്കൂട്ടരുടെ പതിവ്. സ്വന്തം വീട്ടിൽ ഇവർക്കൊരു സ്ഥാനമോ വിലയോ കാണില്ല. മക്കളോടും മരുമക്കളോടും വഴക്കും വക്കാണവുമാണ് പതിവ്. വഴക്ക് മൂക്കുമ്പോൾ കുടയും സഞ്ചിയുമെടുത്ത്.. ഞാൻ പോകുവാണേ.. എന്ന വെല്ലുവിളിയോടെ, സാമ്പത്തികമായി കുഴപ്പമില്ലാത്ത ബന്ധുവീടുകളിലേക്ക് ഒരു പോക്കു പോവും.. ഇവരുടെ തല വെട്ടം കാണുമ്പോൾ, ആ വീട്ടിലെ മുതിർന്ന കാരണവത്തി പറയും… പഴയ ബന്ധം പറഞ്ഞ് അമ്മായി വരണൊണ്ട്… ഒരു ദിവസം കഴിയുമ്പോൾ തന്നെ വീട്ടുകാരുടെ മുഖം കറുക്കും.. പിന്നെ ഇവരെ കാണുമ്പോൾ കുത്തുവാക്കുകൾ, അവഗണന… ഇനി രക്ഷ അടുത്ത ബന്ധുവീട്… ഇങ്ങനെ പഴയ ബന്ധം പറഞ്ഞ് പറ്റിക്കൂടാൻ വരുന്നവരിൽ നിസഹായരായവരുമുണ്ട്. സ്വന്തം വീട്ടിലെ കലഹവും, ദാരിദ്ര്യവും അവഗണനയുമാണ് ഇങ്ങനെ തെരുവാ ധാരമായി നടക്കാൻ ഇവരെ പ്രേരിപ്പിക്കുന്നത്. ബന്ധുവീടുകളിൽ നിന്നും ഒരിക്കലും ഉണങ്ങാത്ത മുറിവുകളോടെയാവും ചിലർ അടുത്ത ലാവണത്തിലേക്കു പോവുന്നത്.

പഴയ ബന്ധം പറഞ്ഞ് വരുന്നവർ…. ചങ്ങാതിമാരെത്തേടി വരുന്നവർ, ‘പഴയ മുതലാളിമാരെത്തേടി വരുന്നവർ… നഗരങ്ങളിൽ ആർഭാടത്തോടെ ജീവിക്കുന്ന മക്കളെത്തേടി വരുന്ന വൃദ്ധ മാതാപിതാക്കൾ… വിഷുദിനത്തിൽ കൈനീട്ടം മോഹിച്ചു വരുന്ന ബസുക്കൾ ഒരു പഴയ ഗ്രാമീണക്കാഴ്ചയാണ്ബന്ധങ്ങൾ വിലപ്പെട്ടതാണ്… പഴയ ബന്ധങ്ങൾ ഏറെ വിലപ്പെട്ടതും.. ബന്ധങ്ങൾ പൊന്നുപോലെ സൂക്ഷിക്കാം സസ്നേഹം ശുഭദിനം…

About The Author

Leave a Reply

Your email address will not be published. Required fields are marked *