ജഹനാര🍷സിരകളിൽ
അറേബ്യൻ വീഞ്ഞു പോലെ
നുരഞ്ഞു പതഞ്ഞൊഴുകിയല്ലോ.
ശരിതെറ്റുകളുടെ നേർത്ത
അതിർവരമ്പുകളിടിയുന്നതും മോഹരതിയുടെ ഭ്രമാത്മകമായ
തലത്തിലേക്ക് മനസ്സ് വഴുതി പോയതും സുഖനൊമ്പരത്തോടെ അറിഞ്ഞു .
വർണ്ണശബളിമയാർന്ന
പ്രകാശ വലയങ്ങളിൽ
അയഥാർഥ്യത്തിൻ്റെ പുകമറയിലൂടെ പർദ്ദയണിഞ്ഞ് അത്തറിൻ്റെ പരിമളം
പടർത്തി മലുക്കുകൾ സഞ്ചരിക്കുന്ന
മുഗൾ പ്രൗഢിയുടെ
സ്മാരകശിലകൾ പാകിയ കോട്ടകൊത്തളങ്ങളിലൂടെ
ജഹനാരയുടെ കൈപിടിച്ച്
നടന്നത് വായനക്കാരനല്ലേ…
എന്തൊരൽഭുതം!!
ആ യാത്ര അവിടം
കൊണ്ടവസാനിക്കുന്നില്ല.
രാജസ്ഥാനിലെ ഏതോ മീരാഘട്ടിൽ
കൃഷ്ണപാദം തേടിയലഞ്ഞ് മോക്ഷസമാധിയിൽ വിലയിച്ച പ്രേമഭിക്ഷുകിയുടെ അതേ ആത്മീയലയം വാക്കുകൾ കൊണ്ട് സൃഷ്ടിച്ചെടുത്ത കൺകെട്ട് വിദ്യ കമനീയം തന്നെ!!
കഥാഭൂമികയിൽ കാലദേശങ്ങളുടെ അടയാള രേഖകൾ അതീവ കരകൗശലത്തോടെ മായ്ച്ചു കളഞ്ഞല്ലോ മായ!!!












