അറിയപ്പെടാത്ത രഹസ്യം – പ്രസന്ന നായർ

Facebook
Twitter
WhatsApp
Email

കുങ്കുമപ്പൂവിട്ടു കാച്ചിയ പാലുമായി വിനോദിനി ഗോവണിപ്പടി കയറി മുകളിലത്തി. യാമി മോൾടെ മുറി അപ്പോഴും തുറന്നിട്ടില്ല. മുറിക്കുള്ളിൽ നിന്നും മുല്ലപ്പൂവിൻ്റെയും വിദേശ പെർഫ്യൂമുകളുടേയും സുഗന്ധം ഭിത്തി ഭേദിച്ച് പുറത്തേക്കൊഴുകി വരുന്നു. ഈ കുട്ടിയുടെ ഒരുക്കം ഇതുവരെ കഴിഞ്ഞില്ലേ ? ഏഴു മണിക്കു തുടങ്ങിയതാണ് മണി പത്താകുന്നു. അവൾ ഇതുവരെ ഒരുതുള്ളി വെള്ളം പോലും കുടിച്ചിട്ടില്ല. ഇതിനു വിശപ്പും ദാഹവുമൊന്നുമില്ലേ? രാവിലെ ഏഴു മണി കഴിഞ്ഞാൽ വിശക്കുന്നു വിനോദിനിയമ്മേ എന്നു ചിണുങ്ങിക്കൊണ്ടു വരുന്ന ആളാണ്.

പാലാഴിയിലെ യാമിനി മോളുടെ കല്യാണമാണിന്ന്. പ്രഭാകര വർമ്മയുടേയും , രേവതി തമ്പുരാട്ടിയുടേയും ഏക മകൾ. ഭാരിച്ച സ്വത്തിൻ്റെ ഒരേ ഒരവകാശി. മണവാട്ടിയാകാനുള്ള തയ്യാറെടുപ്പാണ് മുറിയിൽ നടക്കുന്നത്. വിനോദിനിക്കാണെങ്കിൽ യാമിയെ കാണാൻ തിടുക്കമായി. ജന്മനാ തന്നെ അതീവ സുന്ദരിയാണ് അവൾ. ഇനി ബ്യൂട്ടിഷൻ്റെ കരവിരുതിൽ എന്തായിരിക്കും മോൾടെ മേനിയഴക്. വിനോദിനി വാതിലിൽ മെല്ലെ തട്ടി. രണ്ടു മിനിറ്റു കഴിഞ്ഞപ്പോൾ വാതിൽ തുറന്നു.
അപ്സരസ്സിനേ
പ്പോലെ യാമിനി.
സർവ്വാഭരണ ഭൂഷിതയായി , മയിൽപ്പേടയുടെ നിറമുള്ള കസവു സാരിയിൽ . അവർക്ക് സന്തോഷം അടക്കാൻ കഴിഞ്ഞില്ല അവളെ വാരിപുണരാൻ തോന്നി.

പക്ഷേ, തനിക്കിവിടെ എല്ലാത്തിനും ഒരു പരിധിയുണ്ടല്ലോ. താൻ വെറും അടുക്കളക്കാരിയല്ലേ?
” വിനോദിനിയമ്മേ ‘
അവൾ ഓടി വന്ന വരെ കെട്ടിപ്പിടിച്ചു.
“ഞാൻ സുന്ദരിയായിട്ടില്ലേ
അമ്മേ?’ അവൾ കൊഞ്ചിക്കൊണ്ട് ചോദിച്ചു.
”വെറും സുന്ദരിയല്ല. ഒരപ്സരസ്സാണ്. ” മോൾ ഈ പാലുകുടിച്ചേ.രാവിലെ മുതലൊന്നും കഴിക്കാതിരിക്കുകയല്ലേ?
യാമിക്ക് കുഞ്ഞുന്നാൾ മുതൽ കുങ്കുമപ്പൂ വിട്ടു കാച്ചിയ പാൽ രാവിലെ വെറും വയറ്റിൽ കൊടുക്കുമായിരുന്നു. അത് വിനോദിനിക്കു നിർബന്ധമായിരുന്നു.
‘ എന്നുമൊന്നും കുങ്കുമപ്പാൽ അവൾക്ക് കൊടുക്കേണ്ട വിനോദിനി. ഇടവിട്ടു മതി ” . രേവതി അങ്ങനെ പറഞ്ഞാലും വിനോദിനി കേട്ട ഭാവം കാണിക്കില്ല.

കുങ്കുമപ്പു പാൽ മാത്രമല്ല , കൈയ്യ ന്യവും , കുരുമുളകു മിട്ടു കാച്ചിയ ശുദ്ധമായ വെളിച്ചെണ്ണ മുടിയിൽ തേച്ചു പിടിപ്പിക്കും. വര മഞ്ഞൾ അരച്ച് ദേഹത്തു പൂശും. അങ്ങനെ യാമിനിയുടെ സൗന്ദര്യവർദ്ധന കാര്യങ്ങളെല്ലാം ചെയ്യുന്നതു വിനോദിനിയാണ്. അതവരൊരു അവകാശമായാണു കാണുന്നത്.
ഇതൊക്കെ കാണുമ്പോൾ രേവതി പറയും യാമിയുടെ അമ്മ ഞാനാണോ , വിനോദിനിയാണോയെന്നാണെനിക്കു സംശയം. അതു കേൾക്കുമ്പോൾ
വിനോദിനിയുടെ മനസ്സിൽ ഒരു തേങ്ങലുയരും. യാമി തന്നെ കെട്ടിപ്പിടിച്ചുകൊണ്ട് പറയും അതു വിനോദിനിയമ്മ തന്നെ. അപ്പോഴേക്കും രേവതിയുടെ മുഖം വാടും. ഉടനെ യാമി രേവതിയെ കെട്ടിപ്പിടിച്ചിട്ട് പറയും , എനിക്ക്
രണ്ടമ്മമാരാണ്. ഒന്ന് പെറ്റമ്മ രേവതി തമ്പുരാട്ടിയും , രണ്ടാമത്തേത് പാലമ്മ വിനോദിനിയമ്മയും
അതുകേൾക്കുമ്പോൾ രേവതിയുടെ പരിഭവം ചിരിയായി മാറും.

ചുണ്ടത്തെ
ലിപ്സ്റ്റിക്കു പോകാ
തിരിക്കാൻ
വിനോദിനി തന്നെ യാമിനിക്ക് പാൽ ഒഴിച്ചു കൊടുത്തു. ‘
” യാമീ, ഇതാണോ നിൻ്റെ അമ്മ?”
അവളുടെ കൂട്ടുകാരി ഭാമ ചോദിച്ചു.
”അറിയില്ലേ, എനിക്കു രണ്ട് അമ്മമാരാണ്. ഒന്ന് പെറ്റമ്മ രേവതിയമ്മയും , മറ്റേത് പാലമ്മ വിനോദിനിയമ്മയും
ആ അമ്മയാണിത്. ”പാലമ്മയോ ?” അവൾ അത്ഭുതത്തോടെ ചോദിച്ചു. ബാക്കി
കേൾക്കാൻ നിൽക്കാതെ വിനോദിനി താഴേക്കു പോന്നു. ഹാളിലും മുറ്റത്തെ വിശാലമായ പന്തലിലും നിറയെ ആളുകളുടെ ബഹളം. അവർ അടുക്കളയുടെ അപ്പുറത്ത് വർക്കേറിയായിൽ പോയിരുന്നു.
”പാലമ്മയോ ?” ആ ചോദ്യം അവരുടെ കാതിൽ പ്രതിധ്വനിച്ചു. അതവരെ ഇരുപത്തിരണ്ടു വർഷം പിറകോട്ടു കൊണ്ടുപോയി.

അഗ്രഹാര
ത്തിലെ മാമൂലുകളിൽ അധിഷ്ഠിതമായ കുടുംബം . ആചാരാനുഷ്ടാനങ്ങളെ മുറുകെ പിടിച്ചായിരുന്നു ബാല്യവും , കൗമാരവും കടന്നുപോയത്.
യൗവനത്തിലെത്തിയപ്പോഴും അതിനെ മറികടന്ന് ജീവിക്കുവാൻ ആഗ്രഹിച്ചതേയല്ല,
ഗണേശൻ എന്ന ചെറുപ്പക്കാരനെ കണ്ടുമുട്ടുന്നതുവരെ .തൻ്റെ മനസ്സിൻ്റെ എല്ലാ വാതിലുകളും തുറന്നവൻ അനുവാദമില്ലാതെ കടന്നു വന്നു. എത്ര
അകലാൻ ശ്രമിച്ചി
ട്ടും അവൻ മനസ്സിലേക്കിടിച്ചു കയറുകയായിരുന്നു. തന്നേക്കാൾ താഴ്ന്ന ജാതി. സാമ്പത്തികമില്ല, ജോലിയില്ല. എല്ലാം
നിസ്സാരമായ് കണ്ട്
അവനോടൊപ്പം ജീവിതയാത്രയിലേക്കിറങ്ങിപ്പുറപ്പെട്ട പ്പോൾ നഷ്ടപ്പെട്ടത് ഒരു കുടുംബത്തേ മാത്രമല്ല, ശ്രേഷ്ഠമായ ഒരു സമൂഹത്തെയായിരുന്നു. എങ്കിലും
ഗണേശെന്ന വൻമരത്തണലിൽ താൻ അഭയം കണ്ടു. തന്നെ അദ്ദേഹം ജീവനേപ്പോലെ
സ്നേഹിച്ചിരുന്നു. തനിക്കു വേണ്ടി സ്വന്തം വിദ്യാഭ്യാസയോഗ്യതക്ക് യോജിക്കാത്ത തൊഴിൽ ചെയ്യാൻ വരെ തയാറായി.

ആ ജീവൻ്റെ അംശം തന്നിൽ തുടിച്ചപ്പോൾ എത്ര
സന്തോഷമയിരു
ന്നു അദ്ദേഹത്തിന്.
‘നമ്മുടെ കുഞ്ഞു
ജനിക്കുമ്പോൾ നിന്നെത്തേടി വീട്ടുകാരെത്തും. സ്വന്തം കുടുംബ പാരമ്പര്യത്തിൽ
നിന്ന് അണുവിട മാറാത്ത അഛൻ,
ആ അഭിപ്രായ
ങ്ങൾ വിധേയത്വ
ത്തോടെ അനുസ
രി ക്കുന്ന അമ്മ. ഇതിനിടയിൽ മാറ്റമൊന്നും സംഭവിക്കുകയില്ലെന്ന് തനിക്കറിയാം.
എങ്കിലും അദ്ദേഹത്തിൻ്റെ വാക്കുകൾ സത്യമാകണേയെന്ന് പ്രാർത്ഥിച്ചു.
വിധിയുടെ ഞാണിൻമേൽ കളിയിൽ തകർന്നത് തങ്ങളുടെ ജീവിതമായിരുന്നു.
ചെറിയ ഒരു പനിയായി തുടങ്ങിയ അസുഖം വഷളായി മരണം
ആ ജീവൻ തന്നോടൊപ്പം കൂട്ടി.

നിറവയറോടെ ,
നിരാലംബയായി ഒരു പെൺകുട്ടി. അവൾക്കു ജീവിച്ചേ മതിയാകൂ. അവളുടെ പ്രിയതമൻ അവൾക്കു നൽകിയ പ്രേമോപഹാരത്തിനു വേണ്ടി. ഒടുവിൽ അടുത്തുള്ള സർക്കാർ ആശുപത്രിയിൽ അഭയം തേടി. അവിടെ വെച്ചാണ് താൻ രേവതി തമ്പുരാട്ടിയേയും, അമ്മ ലക്ഷ്മി ഭായി തമ്പുരാട്ടിയേയും
പരിചയപ്പെട്ടത്.
വർഷങ്ങളായി കുട്ടികളില്ലാതിരുന്ന രേവതി. ഒടുവിൽ ഈ ഹോസ്പിറ്റലി
ലെ ഡോക്ടർ മാലിനീ നമ്പ്യാരുടെ ചികിത്സയിൽ അവൾ ഗർഭിണിയായി. പ്രസവത്തിനായി അഡ്മിറ്റായിരിക്കയാണ്. തൻ്റെ കാര്യങ്ങൾ കേട്ട
ലക്ഷ്മിത്തമ്പുരാട്ടി
തന്നെ അവരോടൊപ്പം കൂട്ടി.

വിധി അവിടെ വെച്ച് തന്നേ വീണ്ടും പ്രഹരിച്ചു. ഒരു കണക്കിന് അതിനെ തലോടൽ എന്നു വേണമെങ്കിൽ പറയാം. ജനിച്ചപ്പോൾ തന്നെ തൻ്റെ മോൾ തന്നെ
വിട്ട് അവളുടെ അഛനൊപ്പം പോയി കഴിഞ്ഞിരുന്നു. തന്നോടൊപ്പം തന്നെ രേവതി ഒരു പെൺകുഞ്ഞിനു ജന്മം നൽകി. ദൈവം എല്ലാവർക്കും എല്ലാം തികച്ചു കൊടുക്കില്ലല്ലോ. പ്രസവത്തോടെ ഒരു വശം തളർന്നുപോയ രേവതി. കുഞ്ഞിനേ തന്നെ ഏൽപ്പിച്ചിട്ട് ലക്ഷ്മിത്തമ്പുരാട്ടി തന്നോടു അപേക്ഷയുടെ സ്വരത്തിൽ പറഞ്ഞു

“നീ ഞങ്ങൾ
ക്കൊപ്പം വരണം. ഇതിനെ നിനക്കു നഷ്ടപ്പെട്ട സ്വന്തം കുഞ്ഞാണെന്നു കരുതി വളർത്തണം. ” നിരാലംബയായ തനിക്കാ വാക്കുകൾ നിധിപോലെയായി
രുന്നു. അന്ന് തമ്പുരാട്ടിക്കു കൊടുത്ത വാക്ക് താൻ ഈ നിമിഷം വരെ പാലിച്ചു. തൻ്റെ മുലപ്പാൽ കുടിച്ച്, ശരീരത്തിൻ്റെ ചൂടേറ്റവൾ വളർന്നു. അങ്ങനെയാണ് താനവൾക്കു
‘പാലമ്മ ‘ യായത്. അവൾക്ക് ഏഴുവയസ്സു കഴിഞ്ഞപ്പോഴാണ് രേവതി രോഗവിമുക്തയായത്. അപ്പോഴേക്കും താനും മോളും തമ്മിൽ നല്ല ആത്മ
ബന്ധത്തിലായി കഴിഞ്ഞിരുന്നു.

യാമി മോൾ ഇപ്പോഴും ആ സ്നേഹവും കരുതലും തനിക്കു തരുന്നുണ്ട്. ആ മോൾ ഇന്ന് ഈ വീടു വിട്ട്, തങ്ങളെ യെല്ലാം വിട്ട് മറ്റൊരു കൂട്ടിൽ ചേക്കേറുന്നു. പുതിയ ഒരു പുരുഷനു പ്രിയ സഖിയായി, അവൾ പൂർണ്ണതയുള്ള ഒരു
സ്ത്രീയായ് മാറുന്നു. ഈ ഇരുപത്തിരണ്ടു കൊല്ലത്തിനിടയിൽ തങ്ങൾ പിരിഞ്ഞു നിന്നിട്ടേയില്ല.

ഇനി അവൾ പുതിയ ജീവിത കഥയിലെ നായികയാവുന്നു. അവൾക്കെല്ലാ അനുഗ്രഹവും വിനോദിനി മനസ്സുകൊണ്ട് നൽകി. പന്ത്രണ്ടരക്കാണ് മുഹൂർത്തം. യാമി മോൾ ഒരുക്കം കഴിഞ്ഞ് ഹാളിലേക്കു വന്നു. ദക്ഷിണ കൊടുക്കുന്ന ചടങ്ങു തുടങ്ങി. അടുത്ത ബന്ധുക്കൾക്കും ,
അകന്ന ബന്ധുക്കൾക്കുമെല്ലാം ദക്ഷിണ കൊടുക്കുന്നു. മോൾടെ കൈയ്യിൽ നിന്നൊരു വെറ്റില
പാക്ക് വാങ്ങി അവളുടെ നെറ്റിയിൽ ചുംബനം കൊടുത്ത് തലയിൽ കൈ
വെച്ചനുഗ്രഹിക്കാനും വിനോദിനി
മനസ്സു കൊണ്ട് വല്ലാതെ മോഹിച്ചു.
പക്ഷേ താ നാരാണ്
തനിക്കതിനുള്ള അർഹതയെ
ന്താണ്? വെറും ഒരു ജോലിക്കാരി. ഇത്രയും ആർഭാടമായ ചടങ്ങു നടക്കുമ്പോൾ തനിക്കെന്തു പ്രസക്തി.

വർക്കേറിയാ
യിലെ ജനലിൽക്കൂടി നോക്കിയാൽ ഹാളിൽ നടക്കുന്ന
ചടങ്ങുകാണാം. മോൾ അപ്പോൾ
ദക്ഷിണ കൊടുക്കുന്ന ആളേ ക്കണ്ടപ്പോൾ വിനോദിനി ഇടി വെട്ടേറ്റതു പോലെ നിന്നു പോയി. അത് ഡോക്ടർ. മാലിനീ
നമ്പ്യാരായിരുന്നു. പ്രായത്തിൻ്റെ ഒരു
മാറ്റമല്ലാതെ അവരുടെ സൗന്ദര്യത്തിനൊരു കോട്ടവും വന്നിട്ടില്ല. വിനോദിനിയുടെ മനസ്സിലൂടെ ഭയത്തിൻ്റെ ഒരു മിന്നൽപ്പിണർ കടന്നു പോയി. അവരുടെ കൺ മുമ്പിലെങ്ങാനും ചെന്നു പെട്ടാൽ…….
എല്ലാം തകരും. ഇത്രയും നാൾ താൻ മനസ്സിൻ്റെ ഉള്ളറയിൽ ആരും കാണാതെ സൂക്ഷിച്ച എല്ലാ രഹസ്യങ്ങളും പൊളിയും. അവർ വല്ലാതെ വിയർത്തു. തല ചുറ്റുന്നു. കണ്ണിൽ ഇരുട്ടു പരക്കുന്നു. വീഴാതിരിക്കാൻ അടുത്തു കണ്ട കസേരയിലിരുന്നു.

ആ സമയത്തു തന്നെ രേവതി,
വിനോദിനിയെത്തിരക്കി അങ്ങോട്ടു വന്നു.
”അയ്യോ, വിനോദിനി എന്തു പറ്റി?” അവർ വിനോദിനിയെ കുലുക്കി വിളിച്ചു. വല്ലാത്ത ഒരവസ്ഥ
യിലായിരുന്നു വിനോദിനിയപ്പോൾ
രേവതി പരിഭ്രമിച്ചു പോയി. അവർ തിടുക്കപ്പെട്ട് ഡോക്ടർ മാലിനി
നമ്പ്യാരെ വിളിച്ചു. വിനോദിനിയേക്കണ്ടപ്പോൾ ഡോക്ടറുടെ കണ്ണിൽ അത്ഭുതം.
ഇവർ ഇപ്പോഴും നിങ്ങൾക്കൊപ്പമാണോ? അവിശ്വസനീയതയോടെ ഡോക്ടർ
ചോദിച്ചു. അന്നു ഹോസ്പിറ്റലിൽ വെച്ചു ഞങ്ങളോടൊപ്പം പോന്നതാണ്. ഇന്നും ഞങ്ങൾക്കൊപ്പം തന്നെ. രേവതി പൊയ്ക്കോളൂ. ഞാൻ നോക്കിക്കൊള്ളാം.
ഡോക്ടർ അവരുടെ മുഖത്ത്
വെള്ളം തളിച്ചു. അവർ കണ്ണു
തുറന്നു. രേവതിയെല്ലാമറിഞ്ഞിട്ടാണോ നിങ്ങളെ കൂടെ കൂട്ടിയിരിക്കുന്നത്. ഇല്ല ഡോക്ടർ, എനിക്കും ഡോക്ടർക്കും ലക്ഷ്മിത്തമ്പുരാട്ടിക്കും മാത്രമറിയാവുന്ന ആ രഹസ്യം ഇവിടെ മറ്റാർക്കുമറിയില്ല.
തമ്പുരാട്ടി പോയതോടെ അത് നമ്മൾ രണ്ടു പേരിൽ മാത്രം ഒതു ങ്ങി നിൽക്കുന്നു. ഇത്രയും കാലം കഴിഞ്ഞില്ലേ? ഇനി
അതെന്നോടൊപ്പം
മണ്ണടിയട്ടെ. ഡോക്ടറായിട്ടൊന്നും പറയാതിരുന്നാൽ മതി.

എങ്കിലും വിനോദിനി, നിന്നിലെ നന്മ,ത്യാഗം അതിനിയെങ്കിലും
രേവതി അറിയേ
ണ്ടേ? അവൾ പ്രസവിച്ച കുട്ടി ചാപിള്ളയാണെന്നറിഞ്ഞ നീയല്ലേ സ്വന്തം കുഞ്ഞിനെ
അവർക്കു കൊടുക്കാൻ തയ്യാറായത്. അതു ലക്ഷ്മി തമ്പുരാട്ടിയോട് പറഞ്ഞതും നീയല്ലേ ? എന്നിട്ടിത്രയും നാൾ ഇതു മറച്ചുവെയ്ക്കാൻ
എങ്ങിനെ കഴിഞ്ഞു. ഡോക്ടർ അന്നത്തെ എൻ്റെ അവസ്ഥ. നിരാശ്രയത്വം . അതാണെന്നേ
ലക്ഷ്മി തമ്പുരാട്ടി
യോടു ചേർന്ന്
രേവതിയുടെ
മുന്നിൽ ഒരു
നാടകം കളിക്കാൻ
പ്രേരിപ്പിച്ചത്. സ്വന്തം കുഞ്ഞൊരു രാജകുമാരി യപ്പോ
ലെ വളരുക. അത്രയേ എൻ്റെ പൊട്ട ബുദ്ധിയിൽ തോന്നിയുള്ളു. അ
തു കൺനിറയെ
കണ്ടു ജിവിക്കാൻ
ദൈവത്തിൻ്റെ അനുഗ്രഹവുമുണ്ടായി. അതാണവരെന്നേ കൂടെ കൂട്ടിയത്. യാ മിമോൾ ഒരമ്മക്കു
നൽകേണ്ടതിൽ കൂടുതൽ സ്നേഹവും കരുതലും എനിക്ക് തരുന്നുണ്ട്. രക്തബന്ധത്തിൻ്റെ
ശക്തിയാവാമത്. അമ്മ ചെയ്ത തെറ്റിൻ്റെ ഫലമനുഭവിക്കാതെ വളരാൻ ദൈവമവളേ അനുഗ്രഹിച്ചു. ഇനിയും നമ്മളായിട്ടൊന്നും പറഞ്ഞ് ആരുടേയും ജീവിതം തകർക്കേണ്ട ഡോക്ടർ. ഇതു നമ്മളോടൊപ്പം മണ്ണടിയട്ടെ. ഡോക്ടർക്കും അതു ശരിയാണെന്നു തോന്നി. ഇതിപ്പോൾ കൊട്ടിഘോഷിച്ചാൽ ആർക്കും ഒരു നേട്ടവുമുണ്ടാകില്ല
ശരി വിനോദിനി, നമുക്കീ സംഭവും, സംഭാഷണവും ഇവിടെ അവസാനിപ്പിക്കാം. രണ്ടു പേരും പരസ്പരം കെട്ടിപ്പിടിച്ചു.

അപ്പോഴേക്കും
രേവതിയെത്തി.
വിനോദിനിക്ക്
വെറ്റില ദക്ഷിണ
നൽകിയപ്പോൾ അത് തൻ്റെ സ്വന്തം അമ്മക്കുള്ള ദക്ഷിണയാണെന്ന്
യാമിനിയോ , വിനോദിനി
മനസ്സുകൊണ്ട് അനുഗ്രഹിക്കുന്നത്
അവരുടെ സ്വന്തം
മകളേയാണെന്ന്
രേവതിയോ അറിഞ്ഞതേയില്ല. അത് ഒരറിയപ്പെടാത്ത രഹസ്യമായി
തന്നെ
അവശേഷിക്കട്ടെ

About The Author

Leave a Reply

Your email address will not be published. Required fields are marked *