മിനിക്കഥ
” മുർളിയേട്ടാ.
പെട്ടെന്ന് ഒരു പ്ലാസ്റ്റിക് കവറ് ഇങ്ങ് തരൂ. ”
ഒരു കെട്ട് പേപ്പറുകൾ കൈയിൽ ശ്രമപ്പെട്ട് ഒതുക്കിപ്പിടിച്ച് നഗരസഭാ ഉദ്യോഗസ്ഥനായ സതീഷൻ ക്ലാർക്കായ മുരളിയോട് ചോദിച്ചു.
“എന്തിനാ.. ”
“ഇതെല്ലാമിട്ട് ബൈക്കിൽ തൂക്കിയിടാനാ . കൈയിൽ പിടിച്ച് ബൈക്കോടിക്കാൻ കഴിയില്ല..അത് കൊണ്ടാ. ”
“എന്തിൻ്റെ പേപ്പറുകളാ അത്..?”
കവറ് എടുത്ത് കൊടുക്കുന്നതിനിടയിൽ മുരളി ചോദിച്ചു.
“ഓ. പ്ലാസ്റ്റിക് കവറുകൾ നിരോധിച്ച കലക്ടറുടെ ഉത്തരവിൻ്റെ പകർപ്പുകളാ… ഇന്ന് വൈകുന്നേരമാവുമ്പോഴേക്കും ഇത് ലാമിനേഷൻ ചെയ്ത് എല്ലാ കടകളിലുമെത്തിക്കണം..”
സാക്കി.












