ലാറാ: തൈപ്പറമ്പിൽലീലയുടെ കുതിര – ലീലാമ്മതോമസ് ബോട്സ്വാന

Facebook
Twitter
WhatsApp
Email

…ലാറാ.
തൈപ്പറമ്പിൽലീലയുടെ കുതിര.
—–
തൈപ്പറമ്പിൽലീലക്കുഒരുകുതിരഉണ്ട്.
ലാറായെന്നാണു പേരു..

ലാറയുടെ സൗന്ദര്യംകണ്ടു
കുതിരപ്പന്തയംനടത്താൻ
ക്ഷണിച്ചു..

അങ്ങനെകുതിരപ്പന്തയത്തിനു
തയ്യാർഎടുക്കുമ്പോൾ
ശരീരപുഷ്ടിഉണ്ടാകാൻകടലയും,
മറുളയുംകൊടുത്തു.

അങ്ങനെ അതിരാവിലെ
ലീല കുതിരക്കുലത്തിൽ നോക്കുമ്പോൾ സിബ്രയും കഴുതയും അംഗത്വംപ്രാപിച്ചു
നിൽക്കുന്നു..

ലീലഅരിശംകൊണ്ടു അലറി.
കഴുതകളുമായുള്ള ബന്ധുത്വം
നേരുത്തേപല പ്രാവശ്യംലീല കണ്ടിട്ടുണ്ടു.
അപ്പോഴൊക്കെ ലീലകണ്ണടച്ചു.

കാരണംകുതിരയോളംപേശിപെരുപ്പമുള്ള
വർമനുഷ്യകുലത്തിനുമെരുങ്ങത്തില്ല.

പക്ഷെ ലാറയുടെവഴിവിട്ട ജീവിതം
ഇങ്ങനെചതിക്കുമെന്നറിഞ്ഞില്ല.
ഇതിനൊക്കെ ഒരു സമയവും
കാലവും ഇല്ലേ?

കഷ്ടം അങ്ങനെ “ഹോർസ്റെസിങ്”
മുടങ്ങിയ സങ്കടം ലീലക്കുസഹിച്ചില്ല.
ലീല സങ്കടവും നിരാശയും കടിച്ചമർത്തി
ചിന്തിച്ചു കിടന്നു.

ഈമൃഗങ്ങളുടെപറുദീസയായ ബോട്സ്വാന മരുഭൂമിയിലെവാസം.ലീല മൃഗങ്ങളുമായി
എത്ര പെട്ടന്നാണെ ഇണങ്ങിചേർന്നതു.

വന്യജീവികളെ കാണുമ്പോൾ സിംഹങ്ങൾ, സീബ്രകൾ, ആനകൾ, കാണ്ടാമൃഗങ്ങൾ തുടങ്ങി എണ്ണിയാലൊടുങ്ങാത്ത മൃഗങ്ങളുടെ ആവാസകേന്ദ്രത്തിൽലീലമലയാളിമങ്ക
ഓടിചാടി നടക്കുന്നതു കാണുമ്പോൾ ഓർക്കും.ഈലോകംആരുടെയും
കുത്തകയല്ല.
ആരാണ്ലോകം വീതം വെച്ചത്?

ഭൂമിയുടെപല ഭാഗങ്ങൾ കൈക്കരുത്തുള്ള
കാര്യക്കാരന്മാർസ്വന്തമാക്കി.

കുതിരഒരു സംഭവം ആണ്.
കടിച്ചോ തൊഴിച്ചോ വിരോധികളെ വകവരുത്തുന്ന അക്രമാസക്തർ
ആണ് കുതിര.

അതാണ് വണ്ടി വലിക്കാൻ കുതിര
മിടുക്കർ.കുതിര വണ്ടിയിൽ പദവിയുള്ളവർ
യാത്ര ചെയ്യും.

ലീലയുടെ ലാറ വന്യജീവികളെ കാണുമ്പോൾ
ബഹളംഉണ്ടാക്കും.

സിംഹങ്ങൾ, സീബ്രകൾ, ആനകൾ, കാണ്ടാമൃഗങ്ങൾ തുടങ്ങി എണ്ണിയാലൊടുങ്ങാത്ത വലിയ
ഗെയിം മൃഗങ്ങളുടെ ആവാസകേന്ദ്രം,
മായബോട്സ്വനയിൽ മൃഗങ്ങൾമനുഷ്യരെ ഉപദ്രവിക്കില്ല.
അവയെ കാണാൻ ലോകമെമ്പാടുമുള്ള ആളുകൾ ഈ
രാജ്യത്തേക്ക് ഒഴുകുന്നതുകാണുമ്പോൾ…

ലീല ലാറയെമറച്ചു വെക്കും.
കാരണം സായിപ്പിന്റെകരിങ്കണ്ണ്
ലീലകണ്ടതാ.
ഒരു സായിപ്പ് ലീലയുടെ ലാറയെ കണ്ണു വെച്ചു ലാറപനിപിടിച്ചു.
മരുന്നുകൾഒന്നും ഫലിച്ചില്ല.
മൃഗഡോക്ടർഎഴുതിത്തള്ളി.
അപ്പോൾലീലതുളസിയും
കുരുമുളകും അരച്ചു മൂക്കിൽ തേച്ചു കോണിക്കൽഗ്ലാസ്സിൽ
ഒഴിച്ചുവായിൽ കൊടുത്തു.

ദേ.!!! ലാറ ചാടി എഴുനേറ്റു
അങ്ങനെ താഴെവെച്ചാൽ ഉറുമ്പരിക്കും തലയിൽ വെച്ചാൽ പേനരിക്കും
എന്നു കരുതി വളർത്തിയ ലാറ
എന്നോടുകാണിച്ച ഈ ചതി
മറക്കാൻപറ്റില്ലകൂട്ടരേ. .

എന്നാൽ ഞാൻ സഫാരിക്ക് പോകുമ്പോൾ
ജീപ്പിൽ പോകില്ല. നിങ്ങൾക്കറിയാമോ? വാസ്തവത്തിൽ,ഞാൻകുതിരപ്പുറത്തുള്ള
മൃഗങ്ങളുടെ പര്യടനത്തിൽ അടുത്തും വ്യക്തിപരമായും മൃഗങ്ങളുടെ അടുത്തു എത്തിച്ചേരാനാകും. , വെല്ലുവിളി നിറഞ്ഞ ഭൂപ്രദേശം
പരിചയസമ്പന്നരുമായ റൈഡർമാരെക്കാൾ സമർഥ്യം
ലീലക്കും ,ലീല യുടെ ലാറയ്ക്കും

കൂസാതെയുള്ള സവാരിയിൽ അസൂയപ്പെടുത്താൻ ഒരുങ്ങുകയാണ്
ലാറ.
മികച്ച കുതിരസവാരിക്കാരിയാക്കി ലീലാമ്മച്ചിയുടെ സങ്കടം മാറ്റി.

ലീലാമ്മച്ചിക്കുപണം ഉണ്ടാക്കി
കൊടുക്കുംഎന്നുള്ളതീരുമാനം
ഉറപ്പിച്ച പോലെയാ ലാറ,
സിംപിണിട്യൂണിൽ കരയാൻ
തുടങ്ങി.ഇതു കേട്ടുഞെട്ടിത്തരിച്ച
ലീല ചാടി എഴുനേറ്റു.ലാറാ.. ലാ റാ.. ലാറാ
മേരി പ്യാരി ബേട്ടി.
എന്നു ഉറക്കെ വിളിച്ചു.

 

About The Author

Leave a Reply

Your email address will not be published. Required fields are marked *