ശ്രീമതി സരോജിനി ഉണ്ണിത്താൻ വിവർത്തനം ചെയ്ത 25 ടാഗോർ കഥകളുടെ സമാഹാരം എന്റെ മുന്നിൽ ഇരിക്കുന്നു.
കാവ്യം സുഗേയം കഥ രാഘവീയം എന്ന് പറഞ്ഞപോലെ അനുഭവപ്പെട്ടു, വായനയിൽ ഇത്. ഗുരുദേവ് ടാഗോറിന്റെ മനോഹരങ്ങളായ കഥകൾ, ബംഗാളി ഭാഷയിൽനിന്ന് നേരിട്ടാണ് മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്തിരി രിക്കുന്നുത്. അപ്പോൾ അതിന് ഇരട്ടിമധുരം!
ഇത് ഏതാണ്ട് ഗുരുദേവ് ടാഗോർ തന്നെ മലയാളത്തിൽ എഴുതിയ കഥകളാണ് എന്നു വരെ തോന്നിപ്പോകുന്നു!
കേട്ട കഥ ഏറ്റുപറയുന്ന ഒരാൾ അല്ല, സ്വന്തമായി കഥ പറയാൻ അറിയാവുന്ന ഒരാൾ കൂടിയാണ് ഈ പരിഭാഷക എന്നതാണ് ഇത്രയും നല്ല ഗുണഫലത്തിന്റെ കാരണം.
മലയാളഭാഷയുടെ പേരിൽ നമുക്ക് അവരോട് നന്ദി പറയാം.
About The Author
No related posts.