നമുക്ക് ഭൂമിയിലെ സ്വർഗമായ കശ്മീരിലെ ആപ്പിൾതോട്ടങ്ങളിൽ പോകാം.
നിൻ്റെ തുടുത്ത കവിൾപോലെ തിളങ്ങുന്ന ചുവന്ന ആപ്പിളിലെ ജലകണങ്ങളിൽ ചുണ്ടു ചേർക്കാം.
മലഞ്ചെരിവുകളിലെ പതുപതുത്ത പുൽമേടുകളിൽ
നഗ്നപാദരായി നടക്കാം.
കറുകനാമ്പുകളിൽ തൂങ്ങി നിൽക്കുന്ന വജ്രം പോലെ തിളക്കമുള്ള മഞ്ഞുതുള്ളികളിൽ സ്പർശിക്കാം
നനുനനുത്ത തണുത്ത കാറ്റു വീശുമ്പോൾ കെട്ടിപ്പുണർന്ന് ജൻമാന്തരങ്ങളോളം നിൽക്കാം
മഞ്ഞു പോലെ തണുത്ത തടാകത്തിലെ, ഹൃദയത്തെ തഴുകുന്ന പ്രണയ ജലനീലിമയുടെ ആഴങ്ങളിലേക്കൊരുമിച്ച് മുങ്ങാംകുഴിയിടാം
പ്രണയത്തിനായി
ജീവൻ സമർപ്പിച്ച ജലകന്യകയുടെ
കൊട്ടാരക്കെട്ടിൽ
രാജാവും രാജ്ഞിയുമായി വാഴാം.
അങ്ങനെ ആരുമറിയാതെ
തടാകത്തിൻ്റെ ആഴങ്ങളിൽ നീയും ഞാനും മാത്രമായ്…….
സാക്കി
About The Author
No related posts.