—————————————-
മുപ്പത്തിമുക്കോടി ദൈവങ്ങളും മുട്ടുകുത്തി
ആൾദൈവങ്ങൾക്ക് മുൻപിൽ.
നിത്യേനയുള്ള വഴിപാടുകളേതുമേകിട്ടാതെയവർ നിശ്ചലം നിൽപ്പൂ മന്ദിരങ്ങളിൽ.
ആരാധനാലയങ്ങളിൽ തിരികത്തിച്ചുവയ്ക്കുവാ നാളില്ലാതെയായി.
ഭക്തർക്ക് മുൻപിൽ
പല പല വേഷത്തിലെത്തി ആൾദൈവങ്ങൾ.
തൂവെള്ള വസ്ത്രതാരികൾ വെളുക്കെ ചിരിച്ചോരോ അത്ഭുതകഥകൾ പറഞ്ഞു, തകർന്ന മനസുകൾക്ക് സമൃദ്ധിതൻ വാഗ്ദാനമേകി.
മറുഭാഷ ചൊല്ലിയും മാറത്തലച്ചും പെൺകിടാങ്ങളെ പുണർന്നു ബാധയൊഴിപ്പിച്ചുമവർ ബുദ്ധിയാൽ മുന്നേറുമ്പോൾ… പിന്നെയുമുണ്ടൊരു കൂട്ടർ മേലാകെ ഭസ്മചന്ദനാദികൾ വാരിപൂശി കൈയ്യിലേലസ്സുകളും ചരടും പിന്നെ വിഭൂതിയും കൊണ്ടവർ മായ കാണി യ്ക്കുന്നു
ശാന്തി കിട്ടുവാനോടി നടന്നിരുന്നയോരോ മണ്ടന്മാരും വീണുപോയിവർതൻ ചതിക്കുഴികളിൽ.
പ്രായം തികഞ്ഞ പെൺകുട്ടികൾതന്നുടെ
അരയിലേലസ്സുകെട്ടുന്ന സിദ്ധന്റെ കണ്ണിലെ കാമം
അറിയാതെ പാവങ്ങൾ തൊഴുതുനിന്നു.ഒടുവിൽ പണവും മാനവും പോകുമ്പോഴെങ്കിലു, മറിയേണം. അക്കരപ്പച്ച തേടുന്ന നമ്മൾ അഗ്നിയിൽ വെന്തുവെണ്ണീറാവാതെയി രിയ്ക്കാൻ ഏതാണ് സത്യ,മേതാണ് മിഥ്യ, എന്നറിയേണം തിരിച്ചറിയേണം. സത്യത്തെ മാത്രം മുറുകിപ്പിടിയ്ക്കുക സത്യത്തിനു മാത്രം സാക്ഷ്യമാവുക.
About The Author
No related posts.