മനുഷ്യന്‍റെ സ്വസ്ഥജീവി തത്തിന്‍റെയും
പ്രകൃതിയുടെ
നിലനിൽപ്പിന്‍റെയും ജനിതക രഹസ്യമലിഞ്ഞു
ചേർന്നിരിക്കുന്നത്, കിടക്കുന്നത് സ്നേഹ സാന്ത്വ നങ്ങളിലാണെന്നാണ്
പിന്നിട്ട വഴികളിലേക്ക്
തിരിഞ്ഞു നോക്കിയാൽ പോയ കാലവും കണ്ടു മുട്ടിയ മനുഷ്യരും നമ്മോട് പറഞ്ഞിട്ടുണ്ടാവുക.
ചിന്തയുടെ നിഗൂഢ മാർഗങ്ങളിലൂടെ സഞ്ചരിച്ച് ചുറ്റിലും കാണുന്നതിലെല്ലാം കവിതയെ തിരയുകയും കണ്ടതും കൊണ്ടതു
മെല്ലാം വരികളിൽ അലിയിപ്പിച്ച്
വായനക്കാരന്‍റെ മനസ്സകങ്ങളിൽ അക്ഷരങ്ങള്‍ കോരിയിടുകയും ചെ യ്യുമ്പോൾ എഴുത്തുകാരിയുടെ മനസ്സിൽ ഒരു കുളിർമഴ പെയ്യു ന്നുണ്ടാവണം . സ്വപ്നാടനമെന്ന *സ്വപ്ന ജേക്കബ്ബിന്‍റെ*പതിനാല് ലേഖനങ്ങളുടെ സമാഹാരം ഈ കാഴ്ചപ്പാടിലൂടെയാണ് വായിച്ചത്.
*സ്വപ്നാടന ത്തിൻ്റെ അവതാരികയിൽ പ്രശസ്ത പ്രവാസ സാഹിത്യകാരനായ കാരൂർ സോമൻ സാർ എഴുതിയത് ശ്രദ്ധേയമാണ്. വായിക്കുന്നവർ ശൂന്യമായ മനസ്സോടെ കടന്നുപോകില്ല എന്നും ജീവിത യാഥാർത്ഥ്യങ്ങളുടെ നേർത്ത സുഗന്ധം ഇതിലുണ്ടെന്നുമുള്ള പരാമർശം പുസ്തകത്തിൻ്റെ ആഴങ്ങളെ സ്പർശിച്ച വായനക്കാരൻ്റെ മനസ്സാണ് പ്രതിഫലിക്കുന്നത്.
ഇലച്ചാർത്തുകൾ തണൽ വീശുന്ന, കരിയിലകൾ വീണമർന്ന നാട്ടുവഴിയി ലൂടെ മെല്ലെ നടന്നു കൊണ്ട് കാതിലോതുന്ന സ്വകാര്യം പോലെ മധുരാര്‍ദ്രമാണ് ഈ സമാഹാരത്തിലെ ലേഖനങ്ങള്‍.
മനോഹരമായ
ഭാഷയും അവതരണരീതിയുമാണ് ഈ പുസ്തകത്തിൻ്റെ പ്രത്യേകത.
കഴിഞ്ഞുപോയ കാലത്തെക്കുറിച്ച് വെറുതെ പറഞ്ഞുപോവുകയല്ലിവിടെ , ഓര്‍മ്മകളുടെ ശീതളച്ഛായയിലിരുന്ന് ആ നിഴല്‍ത്തണുപ്പിലേക്ക് അനുവാചകരെ ക്ഷണിക്കുകയാണ്. അതിന് സ്വന്തം ഓർമകളെ കൂട്ടു
പിടിക്കുന്നുമുണ്ട്. ഏറ്റവും മനോഹരമായ ബാല്യ കാലത്തെ ഏടുകള്‍ ഓർത്തെടു ത്ത് അവിടെ നിന്നു കൊ ണ്ട് ആ കഥകളിലെ കഥാപാത്രങ്ങൾക്കു
പിന്നാലെ സഞ്ചരിക്കുകയാണ് എഴുത്തുകാരി .
വല്ലാതെ ഭയപ്പെടുത്തിയ ഒരു വസന്തവും ഗ്രീഷ്‌മവും കഴിഞ്ഞു. പതിവിലധികം ഇലകൾ ഇനി തിരികെയെത്താതെ കൊഴിച്ചുകളഞ്ഞ ശരത്കാലവും പിന്നിട്ടു വീണ്ടും മഞ്ഞിൻ്റെ തണുപ്പിൽ നക്ഷത്രവിളക്കുകൾ തെളിയുമ്പോൾ ആശ്വാസം തന്നെയാണ്. ഡിസംബർ പ്രതീക്ഷകളിലേക്കും സ്വപ്‌നങ്ങളിലേക്കും തന്നെയാണ് മിഴികൾ തുറന്നത്.
ഇങ്ങനെയാണ് ഒന്നാമത്തെ അധ്യായമായ
വീണ്ടും ഡിസംബർ എത്തുമ്പോൾ
തുടങ്ങുന്നത്. ആദ്യ അധ്യായത്തിലെ ഓരോ ചിത്രവും വിസ്മയിപ്പിക്കുന്നു. അതെ, വാക്കുകൾ കൊണ്ടു ചിത്രം വരയ്ക്കുകയാണിവിടെ എഴുത്തുകാരി.
കാഴ്ചകളുടെ ഒരു കേദാരം ആണ് സ്വപ്നയുടെ ലേഖനങ്ങള്‍. എന്ന് കരുതി വെറും
കാഴ്ചകൾ മാത്രമായി അതിനെ തള്ളിക്കളയാൻ പറ്റുന്നതല്ല . ഓരോ
കാഴ്ചയും സൃഷ്ടിക്കുന്ന വികാരങ്ങൾ അനവധിയാണ്. വായനക്കാർക്ക് മുന്നിലേക്ക് എത്തിക്കു ന്ന
വിഷയങ്ങളും വൈവിധ്യ മാർന്നതാണ്.
വാക്കുകളാൽ
വരയ്ക്കുന്ന ചിത്രങ്ങളുടെ മനോഹാരിത വിസ്മയമാണ്. ഋതുഭേദകല്‍പ്പനകള്‍, സന്ധ്യാരാഗങ്ങള്‍ ഓര്‍മ്മനിലാവ് തുടങ്ങിയ വ്യത്യസ്തമായ പ്രമേയങ്ങളെ അനിതരസാധാരണമായ കയ്യടക്കത്തോടെ അവതരിപ്പിക്കുകയാണ് എഴുത്തുകാരി. വാക്കുകളാൽ വരയ്ക്കുന്ന ചിത്രങ്ങളുടെ മനോ ഹാരിതയ്ക്കൊപ്പം തന്നെ ആ ചിത്രങ്ങൾ ഉണർത്തുന്ന ചിന്തകളും വൈവിധ്യമാർന്നതാണ്.
കെ. ആർ . മോഹൻദാസ്
(Journalist and Content writer)
പ്രസാധകർ : കെ.പി ഇൻറർനാഷണൽ പബ്ളിക്കേഷൻസ്
വില : 165 രൂപ