എന്നേ ജനിച്ചയെന്നെ
കേരളമെന്നു പേരിട്ടു
ഭൂപടത്തിൻ മൂലയിൽ
ദൈവത്തിൻ നാടായി
വരച്ചു ചേർത്തു
വർഷങ്ങൾ പോയതറിയാതെ ഞാനെന്റെ
പച്ച പ്പുതപ്പെടുത്തൊന്നു നോക്കി
വിളറിദ്രവിച്ച പഴന്തുണിയായത്
മാലിന്യ കൂമ്പാര ദുർഗന്ധവും
കണ്ണു നീർ പ്പുഴയിൽ
കഴുകിയുണക്കുന്നതെങ്ങിനെ
ചാലുകൾ വറ്റി വരണ്ടു പോയി
കേരളമെന്നു പെരുമപറയുവോ
രെന്റെ
പച്ച പ്പുതപ്പു തിരിച്ചു നൽകൂ
About The Author
No related posts.