പ്രണയനീഹാരം – സന്ധ്യ അരുൺ

Facebook
Twitter
WhatsApp
Email

 

പുലരിക്കുളിരിൻ ഇതളിൽ നീയൊരു നിർമ്മലനീഹാരബിന്ദു.
പാലൊളി തൂകും
നിൻ മന്ദഹാസമെൻ
മാനസവനിയിലെ സിന്ധു.

പുലരിക്കുളിരിൻ ഇതളിൽ…

വാനിൻ്റെ നീലത്തിരശ്ശീല നിറയേ
പ്രണയവർണ്ണപരാഗം.
എൻ മനോരഥത്തിൽ വന്നണയുന്നു
നിൻമൃദുപദവിന്യാസം
സ്വർഗ്ഗീയസംഗീതമുള്ളിൽ തുളുമ്പും
സങ്കല്പസൗഗന്ധികങ്ങൾ.

പുലരിക്കുളിരിൻ ഇതളിൽ… ..

നിൻരാഗമൊഴികളെൻ കാതിൽ ചൊരിയുന്നു
പനിനീർദലമർമ്മരങ്ങൾ
നിൻമിഴിയിണകളിൽ കൂടണയാനെൻ
കനവുകൾചിറകു കുടഞ്ഞു
അനുരാഗബന്ധുരേ അനുഗ്രഹിക്കൂ നീ
അനശ്വരമാക്കൂ ഈ ഗാനം.

പുലരിക്കുളിരിൻ ഇതളിൽ…

മൂലകവിത
ഗോപൻ അമ്പാട്ട്
സ്വതന്ത്ര വിവർത്തനം
സന്ധ്യ അരുൺ.

About The Author

Leave a Reply

Your email address will not be published. Required fields are marked *