കിഴക്കമ്പലം: കിഴക്കമ്പലം പഞ്ചായത്ത് പഴങ്ങനാട് വാര്‍ഡിന്റെ നേതൃത്വത്തില്‍ കുടുംബ സംഗമവും ക്രിസ്തുമസ് ന്യൂ ഇയര്‍ ഫെസ്റ്റും നടത്തി.
ട്വന്റി 20 പാര്‍ട്ടി സംസ്ഥാന എക്‌സിക്യൂട്ടീവ് ബോര്‍ഡ് അംഗം അഡ്വ. ചാര്‍ളി പോള്‍ സംഗമം ഉദ്ഘാടനം ചെയ്തു. വാര്‍ഡ് പ്രസിഡന്റ് ജിജോ ജോസഫ് അധ്യക്ഷനായിരുന്നു. പാര്‍ട്ടി കുന്നത്തുനാട് നിയോജക മണ്ഡലം ജന:സെക്രട്ടറി ജിന്റോ ജോര്‍ജ് ,കിഴക്കമ്പലം പഞ്ചായത്ത് പ്രസിഡന്റ് മിനി രതീഷ്, വൈസ് പ്രസിഡന്റ് ജിന്‍സി അജി,വാര്‍ഡ് മെമ്പര്‍ ഷീബ ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.യോഗാനന്തരം വിവിധ കലാപരിപാടികളും ഗാനമേളയും സ്‌നേഹ വിരുന്നും ഉണ്ടായിരുന്നു.
ഷീബ ജോര്‍ജ്
വാര്‍ഡ് മെമ്പര്‍
7034362 588
About The Author
No related posts.