LIMA WORLD LIBRARY

മനോഭാവം-ജോസ് ക്ലെമന്റ്‌

ഒന്നും സ്വന്തമാക്കാനാശിക്കാത്തവര്‍ക്ക് പ്രതിയോഗികളുണ്ടാകില്ല. എന്നാല്‍,എല്ലാം സ്വന്തമാക്കാനാശിക്കുന്ന വര്‍ക്ക് പ്രതിയോഗികളെ ഉണ്ടാകൂ. വസ്തുക്കളോടും പദവികളോടും ധനത്തോടുമുള്ള മനോഭാവങ്ങള്‍ക്ക് പുരാതന ഭാരതീയര്‍ക്ക് ചതുര്‍മുഖങ്ങളാണുണ്ടായിരുന്നത്. എന്റേത് എന്റേത് നിന്റേത് നിന്റേത് – ഇത് നീതി മനോഭാവമാണ്.

എന്റേതും എന്റേത് , നിന്റേതും എന്റേത് – ഇത് ഹീന മനോഭാവമാണ്. എന്റേത് നിന്റേതും നിന്റേതും നിന്റേത് – ഇത് ത്യാഗമനോഭാവമാണ്. എന്റേത് അവന്റേത് , നിന്റേതും അവന്റേത് – ഇത് യോഗി മനോഭാവമാണ്. ഇതില്‍ ഏതാണ് നമ്മുടെ മനോഭാവം? ആത്മാര്‍ഥമായി നമുക്ക് പറയാനാകുമോ നമ്മുടെ മനോഭാവം ?

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px