താമരക്കുളം ചത്തിയറ വി.എച്ഛ്.എസ്. സ്‌കൂള്‍ 69 മത് വാര്ഷികാഘോഷ സാംസ്‌കാരിക സമ്മേളനം ജനുവരി 25, 2025 (വെള്ളിയാഴ്ച) സ്‌കൂള്‍ അങ്കണത്തില്‍ സ്‌കൂള്‍ ഗായക സംഘത്തിന്റ ഈശ്വര പ്രാര്‍ത്ഥനയോടെ ശ്രീ.സുരേഷ് കുമാര്‍.ബി (പി.റ്റി.എ.പ്രസിഡന്റ്) അധ്യക്ഷതയില്‍ ശ്രീ.ഉണ്ണികൃഷ്ണന്‍ പൂഴിക്കാട് (എം.എസ്.എം കോളേജ്, കായംകുളം) ഉദ്ഘടനം നിര്‍വ്വഹിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ശ്രീ.കെ.എന്‍.അശോക് കുമാര്‍ സ്വാഗതവും സ്‌കൂള്‍ റിപ്പോര്‍ട്ടും അവതരിപ്പിച്ചു.
അഡ്വ. കെ.എം.അനില്‍കുമാര്‍ (മാനേജ്മന്റ് പ്രതിനിധി), ശ്രീമതി. എ.കെ.ബബിത (ഹെഡ് മിസ്ട്രസ്, ശ്രീ. കെ.രാജന്‍പിള്ള (റിട്ട.പ്രിന്‍സിപ്പല്‍, ശ്രീമതി. എം.എസ്.അമ്പിളി (പ്രിന്‍സിപ്പല്‍, ഹയര്‍സെക്കന്ററി), ശ്രീമതി. സാജിത പി.ജെ, (ഹെഡ്മിസ്ട്രസ്സ്, ഗവ.എല്‍.പി.എസ്, ചത്തിയറ), ശ്രീ. എ.സലാം (പ്രസിഡന്റ്, പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടന), അധ്യാപകരായ സര്‍വ്വശ്രീ. ബി.സിന്ധു, വി.ലക്ഷ്മി, വി.രാമചന്ദ്രക്കുറുപ്പ്, ശ്രീരഞ്ജിനി, ആര്‍.ശിവപ്രസാദ്, സുജിത് തുടങ്ങിയവര്‍ ആശംസ പ്രസംഗത്തിലൂടെ അറിയിച്ചത്.
മാവേലിക്കര താലൂക്കില്‍ കഴിഞ്ഞ ആറര പതിറ്റാണ്ടിലേറെയായി വിദ്യാഭ്യാസ-സാഹിത്യ സാംസ്‌കാരിക സാമുഹിക -കായിക മേഖലകളില്‍ വിശാലമായ കാഴ്ചപ്പാടുകളോടെ ആയിരകണക്കിന് അച്ചടക്കമുള്ള കുട്ടികളെ സംഭാവന ചെയ്തിട്ടുള്ള സ്‌കൂള്‍ കഴിഞ്ഞ എസ്.എസ്.എല്‍.സി പരീക്ഷയിലും 100% വിജയവും, വൊക്കേഷണല്‍ ഹയര്‍സെക്കന്ററി പരീക്ഷകളില്‍ തിളക്കമാര്‍ന്ന വിജയവും നേടി അറിവിന്റെ വിശാലമായ ലോകത്തേക്ക് കുട്ടികളെ വഴി നടത്തി. കായിക മത്സരങ്ങളില്‍ വ്യക്തിഗത നേട്ടങ്ങള്‍ക്കൊപ്പം ശാസ്ത്ര -ഗണിത -സാമൂഹ്യ – കലയിലും ഐ.ടി, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധ്യമായത് കുട്ടികളെപ്പോലെ അറിവും അച്ചടക്കമുള്ള അധ്യാപകരുടെ കഠിനമായ അദ്ധ്വാനത്തിലൂടെയാണ്.
വിദ്യാഭ്യാസ രംഗത്തെ സാമൂഹ്യ ഉത്തരവാദിത്വത്തിനൊപ്പം സാഹിത്യ വാസനയുള്ള കുട്ടികളെ അറിവിന്റെ ലോകത്തേക്ക്, ഗുണമേന്മയുള്ളവരായി വാര്‍ത്തെടുക്കാന്‍ കഴിഞ്ഞ വര്‍ഷത്തെപ്പോലെ ഈ വര്‍ഷവും പ്രമുഖ സാഹിത്യകാരനും പൂര്‍വ്വ വിദ്യാര്‍ത്ഥിയുമായ കാരൂര്‍ സോമന്‍, ചാരുംമൂട് ഹൈ സ്‌കൂള്‍ കുട്ടികള്‍ക്കായി സാഹിത്യ മത്സരം നടത്തി പുരസ്‌കാരങ്ങള്‍ നല്‍കുന്നത് വിദ്യാഭ്യാസ ജ്ഞാനോല്പാദന പ്രക്രിയയുടെ പ്രധാന ലക്ഷ്യമായി കാണുന്നു.
വിപുലവും വിത്യസ്തങ്ങളുമായ കലാപരിപാടികള്‍ക്കിടയില്‍ ശ്രീ.കെ.എന്‍.ഗോപാലകൃഷ്ണന്‍ (സ്‌കൂള്‍ മാനേജര്‍) കലാ-സാഹിത്യ -കായിക ഇതര രംഗങ്ങളിലുള്ളവര്‍ക്ക് അവാര്‍ഡുകള്‍ വിതരണം ചെയ്തു. സ്‌കൂളില്‍ നിന്ന് വിരമിക്കുന്ന അദ്ധ്യാപരായ സര്‍വ്വശ്രീ.കെ..എന്‍. അശോക കുമാര്‍, ഹസീന, സി.അനില്‍കുമാര്‍ എന്നിവര്‍ക്ക് ഉപഹാര സമര്‍പ്പണം പി.റ്റി.എ പ്രസിഡന്റെ സമ്മാനിച്ചു. എസ്.അമ്പിളി (സ്റ്റാഫ് സെക്രട്ടറി) കൃതജ്ഞത രേഖപ്പെടുത്തി.













