കാലടി: കാലടി ശ്രീശങ്കരാ കോളേജില്‍ സംസ്ഥാന ന്യൂനപക്ഷക്ഷേമവകുപ്പിന്റെ നേതൃത്വത്തില്‍ പാത്ത് വേ- സോഷ്യല്‍ ലൈഫ് വെല്‍നസ് ത്രിദിന ക്യാമ്പ് നടത്തി.
കോളേജ് പ്രിന്‍സിപ്പാള്‍ പ്രൊഫ. ഡോ. എം അനില്‍കുമാര്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
ചടങ്ങില്‍ ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രം പ്രിന്‍സിപ്പാള്‍ ഡോ. വി .എന്‍ .ഹസീന അധ്യക്ഷത വഹിച്ചു. പ്രോഗ്രാം സകോ- ഓര്‍ഡിനേറ്റര്‍ എം. ആര്‍ ലക്ഷ്മിപ്രിയ, കണ്‍വീനര്‍ സി.ആര്‍ മഞ്ജു , ഐ. ക്യു. എ. സി കോ- ഓര്‍ഡിനേറ്റര്‍ ജി .ഗോപിക എന്നിവര്‍ പ്രസംഗിച്ചു.
വിവിധ വിഷയങ്ങളില്‍ മൈനോരിറ്റി വിഭാഗം ഫാക്കല്‍റ്റി അംഗങ്ങളായ അഡ്വ. ചാര്‍ളി പോള്‍, ഡോ ഫേബിള്‍ വര്‍ഗ്ഗീസ്, അഡ്വ. ഷൈജന്‍ ജോസഫ്, അഡ്വ. ടി.കെ കുഞ്ഞുമോന്‍, എസ് അബ്ദുള്‍ റഹ് മാന്‍ , ജെ . എയ്ബില്‍ മത്തായി എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.
CR മഞ്ജു
കണ്‍വീനര്‍
About The Author
No related posts.