കാത്തുരക്ഷിക്കണേ മുത്തപ്പാ..
ഇതിന്റെ ഈണം കേട്ടപ്പോള്‍ ദേവരാജന്റെ ‘തപസ്വിനീ’ എന്ന പാട്ടിന്റെ ഈണം പോലെ തോന്നി..എന്നാല്‍ ട്രാക്ക് എടുത്തു കഴിഞ്ഞപ്പോള്‍ ആകെ മാറി! അതൊക്കെ മോഹന്‍ദാസിന്റെ വിരുതെന്നേ പറഞ്ഞുകൂടൂ..ഈ പാട്ടുകള്‍ എം ജി പാടിയത് തിരുവനന്തപുരത്ത്.. ദുര്‍ഗ്ഗ എറണാകുളത്ത്. സുരേഷ് ഗോപി എവിടെയെന്നറിയില്ല! കോറസ്സ് & തബല കോഴിക്കോട്ട്..വയലിനും നാദസ്വരവും എറണാകുളത്ത്.. ഈണമിട്ടത് കോഴിക്കോട്ടും കണ്ണൂരും വച്ച്,, എഴുതിയത് കണ്ണൂരും കോട്ടയം- ഏറ്റുമാനൂര്‍ തീവണ്ടി യാത്രയിലും ഒരു പാട്ട് സെക്കണ്ടരാബാദിലും വച്ച്…!
പറശ്ശിനി – ഇതു
പറശ്ശിനി
പരശ്ശതങ്ങള്‍ തേങ്ങലകറ്റും
പറശ്ശിനി
പാവങ്ങള്‍ക്കിതു സങ്കേതം
പുലരുന്നിവിടെ സന്മാര്‍ഗ്ഗം
തിരുവപ്പനയും തിരുവെള്ളാട്ടും
ഉയിരുകള്‍ മുഴുവന്‍തുള്ളാട്ടം
പാപങ്ങള്‍ക്കിതു പുണ്യാഹം
പകരുന്നിവിടെ സന്തോഷം
തിരുകല്‍പ്പനയാല്‍ ശ്രീമുത്തപ്പന്‍
കരളുകള്‍ കനിവാല്‍മീനൂട്ടും













