ലണ്ടനിലെ തെംസ് നദിയിലൂടെയുള്ള യാത്രക്കിടയില്‍ ഇതുപോലൊരു കപ്പല്‍ കണ്ടു. ലാലി സൂചിപ്പിച്ച ക്വീന്‍ എലിസബത് പോലെ നിറുത്തിയിട്ട, ഫ്‌ളോറ്റിംഗ് ലിവറി ഹാള്‍ ആക്കി മാറ്റിയ HQS വെല്ലിങ്ടന്‍ എന്ന കപ്പലിനെ.
ഈ കപ്പല്‍ ഇപ്പോള്‍ തെംസ് നദിയിലെ ടെമ്പിള്‍ പിയറില്‍, വിക്ടോറിയ എംബാങ്ക്‌മെന്റിന്റെ അരികില്‍ നിറുത്തിയിട്ടിരിക്കുകയാണ്. 1934-ല്‍ ഡെവോണ്‍പോര്‍ട്ടില്‍ നിര്‍മ്മിച്ച കപ്പല്‍ റോയല്‍ നേവിയുടേതാണ്. രണ്ടാം ലോകമഹായുദ്ധത്തിന് മുമ്പ് ന്യൂസിലാന്‍ഡിലെയും ചൈനയിലെയും സ്റ്റേഷനുകളില്‍, പ്രധാനമായും പസഫിക്കില്‍ സേവനമനുഷ്ഠിച്ചു.
അക്കാലത്ത് കപ്പലിന്റെ പേര് HMS വെല്ലിങ്ടണ്‍ എന്നായിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിന്റെ സമയത്ത് അറ്റ്‌ലാന്റിക്കില്‍, ഒരു കോണ്‍വോയ് എസ്‌കോര്‍ട്ട് കപ്പലായി ഇത് സേവനമനുഷ്ഠിച്ചു. ഓപ്പറേഷന്‍ സൈക്കിളില്‍ ഏര്‍പ്പെട്ട ഈ കപ്പല്‍ ശത്രുബോട്ടിന്റെ നാശത്തിലും പ്രധാന പങ്കുവഹിച്ചിട്ടുണ്ട്.
പിന്നീട്, വര്‍ഷങ്ങള്‍ക്കുശേഷം 1947-ലാണ് ഈ കപ്പലിനെ ഒരു ഫ്ളോട്ടിങ് ലിവറി ഹാള്‍ ആക്കി മാറ്റിയത്. ഇന്ന് ഈ കപ്പല്‍ മാസ്റ്റര്‍നാവികരുടെ ബഹുമാനപ്പെട്ട ആസ്ഥാനമാണ് (ഓണറബിള്‍ കമ്പനി ഓഫ് മാസ്റ്റര്‍ മറൈനേഴ്സ്). 25 കൊല്ലം റോയല്‍ നേവിയില്‍ ജോലിചെയ്തവര്‍ക്കാണ് ”മാസ്റ്റര്‍ മാറിനര്‍ ”എന്ന സ്ഥാനപ്പേര് ലഭിക്കുന്നത്. 1948-ലാണ് കപ്പല്‍ ഇന്ന് നില്‍ക്കുന്ന വിക്ടോറിയ എമ്ബാങ്ക്‌മെന്റ് ബെര്‍ത്തില്‍ എത്തിച്ചേരുന്നത്.
ഇപ്പോള്‍ ഇതിന്റെ പേര് HQS വെല്ലിങ്ടണ്‍ എന്നാണ്. കപ്പലിനകത്തു എല്ലാ സൗകര്യങ്ങളോടും കൂടിയ ഓഫീസുകള്‍ ഉണ്ട്. മാത്രമല്ല, കമ്പനിയുടെ മറൈന്‍ പെയിന്റിംഗ്‌സ്, പുരാവസ്തുക്കള്‍, സ്വര്‍ണ്ണം,വെള്ളി പാത്രങ്ങള്‍, കപ്പല്‍ മോഡലുകള്‍ എന്നിവയുടെ പ്രദര്‍ശനവും നടക്കുന്നുണ്ട്. രണ്ടാം ലോകമഹായുദ്ധത്തില്‍ പങ്കുവഹിച്ച ആ വീരനായികയെ അത്ഭുതാദരങ്ങളോടുകൂടിയാണ് ഞങ്ങള്‍ നോക്കിക്കണ്ടത്!
സമയബന്ധിതമായ യാത്രാമദ്ധ്യേ ഗൈഡ് പറഞ്ഞതുകേള്‍ക്കാനും ഒരു ഫോട്ടോ എടുക്കാനും മാത്രമേ ഞങ്ങള്‍ക്കു കഴിഞ്ഞുള്ളൂ. കപ്പലിനകത്തു കയറുകയോ കാണുകയോ ചെയ്തിട്ടില്ല.ഒരു പക്ഷേ കാരൂര്‍ സാറിന്@?~ഗമൃീീൃ ടീാമി? ഇതിനെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ പങ്കുവയ്ക്കാനാവും!
About The Author
No related posts.